പത്തനംതിട്ട: ശബരിമലയിൽ ഈ വര്‍ഷത്തെ നിറപുത്തരിപൂജാ ചടങ്ങുകള്‍ ആഗസ്റ്റ് 16-ന് നടക്കും.ചടങ്ങുകൾക്കായി ക്ഷേത്രനട ആഗസ്റ്റ് 15-ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ഇക്കുറിയും നിറപുത്തരിപൂജയ്ക്കായി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് എടുക്കുന്ന നെല്‍കതിരുകള്‍ ശബരിമലയിലെ കരനെല്‍കൃഷിയില്‍ വിളഞ്ഞവയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് 19 വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് നിറപുത്തരി ചടങ്ങിലേക്കായി ഭക്തര്‍ പുറത്ത് നിന്ന് കതിര്‍കറ്റകള്‍ കൊണ്ടുവരുവാന്‍ അനുവദിക്കുന്നതല്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.കൊവിഡ് 19 നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ക‍ഴിഞ്ഞ നിറപ്പുത്തരി പൂജയ്ക്ക് ശബരിമലയില്‍ കൃഷിചെയ്ത നെല്‍കതിരുകളാണ് എടുത്തത്.


ALSO READ: Sabarimala: മിഥുനമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും


ആഗസ്റ്റ് 16 ന് പുലര്‍ച്ചെ 5.55 ന് മേല്‍ 6.20 നകമുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നിറപ്പുത്തരിപൂജാ ചടങ്ങുകള്‍ നടക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.