പത്തനംതിട്ട: മിഥുന മാസ പൂജകൾക്കായി ശനരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചു മണിക്കാണ് നട തുറക്കുക. കൊറോണ മഹാമാരിക്കിടയിൽ ഇത്തവണയും ഭക്തർക്ക് പ്രവേശനമില്ല.
നാളെയാണ് മിഥുനം ഒന്ന്. നട തുറക്കുന്ന (Sabarimala) ഇന്ന് പ്രത്യേക പൂജകളൊന്നും നടക്കില്ല. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കർമ്മികത്വത്തിലായിരിക്കും നട തുറക്കുക. ക്ഷേത്ര മേൽശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിക്കും.
മിഥുനം ഒന്നായ നാളെ മുതൽ പതിവ് പൂജകൾ ഉണ്ടാകും. മിഥുന മാസത്തിലെ പൂജ കഴിഞ്ഞ് ജൂൺ 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ശേഷം കർക്കിടക മാസ പൂജകൾക്കായി ജൂലൈ 16 ന് ആയിരിക്കും നട തുറക്കുക. ശേഷം ജൂലൈ 21 ന് നട അടയ്ക്കും.
അപ്പോഴേക്കും മഹാമാരിയുടെ (Covid19) വ്യാപനം കുറഞ്ഞാൽ മാർഗനിർദ്ദേശത്തോടെ ഭക്തർക്ക് പ്രവേശനം അനുവദിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Also Read: Monday Remedies: തിങ്കളാഴ്ച ഓർമ്മിക്കാതെ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്
കേരളത്തില്‍ ഇന്നലെ കൊവിഡ് (Covid 19) സ്ഥിരീകരിച്ചത് 11,584 പേര്‍ക്കാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 206 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
അതുപോലെ ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. മാത്രമല്ല ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ ആകെ 882 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...