Numerology Horoscope 14 October 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...


റാഡിക്സ് 1- ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. പണത്തിന്റെ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ശാന്തതയും ക്ഷമയും പുലർത്തുക. നിങ്ങൾ എളുപ്പത്തിൽ ലക്ഷ്യം കൈവരിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെ കണ്ടുമുട്ടും.


റാഡിക്സ് 2- വൈകാരിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ഒരേസമയം നിരവധി ജോലികൾ ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. എല്ലാത്തിലും പോസിറ്റിവിറ്റി കാണും. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഇന്ന് നിങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.


റാഡിക്സ് 3- ബന്ധങ്ങൽ മെച്ചപ്പെടുത്തുന്നതിൽ വിജയിക്കും. നിങ്ങൾ ഊർജ്ജവും ഉത്സാഹവും നിറഞ്ഞവരായിരിക്കും. വ്യക്തിപരവും തൊഴിൽപരവുമായ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സൗകര്യങ്ങൾ വർദ്ധിക്കും. നിങ്ങൾ ജനങ്ങളുടെ വിശ്വാസം നേടും. ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.


Also Read: Zodiac Signs: ആർക്കും ഇഷ്ടമല്ലാത്ത സ്വഭാവമുള്ള രാശിക്കാരിണവർ; നിങ്ങളുമുണ്ടോ ഇതിൽ?


റാഡിക്‌സ് 4- ഇന്ന് നിങ്ങൾ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടും. ബിസിനസ്സിൽ സഹായം ലഭിക്കും. അപകടകരമായ ജോലികൾ ചെയ്യരുത്. വാദപ്രതിവാദങ്ങൾ ഒഴിവാക്കുക. ആളുകളെ പെട്ടെന്ന് വിശ്വസിക്കരുത്. ബന്ധങ്ങളിൽ മാന്യത പുലർത്തുക.


റാഡിക്സ് 5- വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. കരിയറിലും ബിസിനസ്സിലും വിജയമുണ്ടാകും. ജോലിയിൽ നല്ല മനോഭാവം നിലനിർത്തുക. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ബന്ധങ്ങൾ മധുരമായിരിക്കും.


റാഡിക്‌സ് 6- ഇന്ന് നിങ്ങൾക്ക് വിജയം നേടാൻ കഴിയും. നിങ്ങളുടെ ജോലിയും വ്യക്തിജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തണം. കഠിനാധ്വാനം, സമർപ്പണം, വൈദഗ്ദ്ധ്യം എന്നിവയാൽ നിങ്ങൾ സ്വയം ഒരു ഇടം ഉണ്ടാക്കും. നിങ്ങളുടെ പ്രകടനത്തിലൂടെ ആളുകളെ ആകർഷിക്കുക. ആത്മവിശ്വാസവും ധൈര്യവും ഉള്ളവരായിരിക്കുക. ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും.


റാഡിക്സ് 7- റാഡിക്സ് 7 ആയിട്ടുള്ളവർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. നിങ്ങളുടെ ജോലിയും പ്രയത്നവും ശക്തി പ്രാപിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങൾ വിജയം കൈവരിക്കും. ഇപ്പോൾ, പണത്തിന്റെ കാര്യങ്ങളിൽ അപകടകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കുക. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും.


റാഡിക്‌സ് 8- ജീവിതശൈലിയിൽ ശ്രദ്ധിക്കണം. നിങ്ങൾ ബിസിനസ്സിൽ കൂടുതൽ സമയം ചെലവഴിക്കണം. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ സുഖസൗകര്യങ്ങളിൽ ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. ഒരു യാത്ര പോകാം.


റാഡിക്‌സ് 9- വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരെ വിശ്വസിക്കുന്നത് ഒഴിവാക്കുക. കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ് സംബന്ധമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.