Numerology Prediction October 20: ഇന്ന് ഇവർക്ക് നല്ല വാർത്തകൾ ലഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും
Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.
Numerology Horoscope 20 October 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.
ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...
റാഡിക്സ് 1- ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. നിങ്ങൾക്ക് രാഷ്ട്രീയവുമായി ബന്ധമുണ്ടെങ്കിൽ ചില നല്ല വാർത്തകൾ വന്നേക്കാം. സമ്പത്തിൽ വർദ്ധനവുണ്ടാകാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഊർജസ്വലത അനുഭവപ്പെടും. ആരോഗ്യം നന്നായിരിക്കും.
റാഡിക്സ് 2- ഇന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ബിസിനസ്സ് ചെയ്യുന്നവർക്കും നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും. പണം നിക്ഷേപിക്കാൻ നല്ല സമയമാണ്. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. ആരോഗ്യം നന്നായിരിക്കും.
റാഡിക്സ് 3- ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ബിസിനസ്സിൽ ലാഭം ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും.
റാഡിക്‌സ് 4- ഇന്ന് കരിയറിൽ മാറ്റങ്ങളുണ്ടാകും. ജോലിയിൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടാകാം. സുഹൃത്തുക്കളിൽ നിന്നും സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ചെറിയ കാര്യങ്ങളിൽ പിരിമുറുക്കം ഉണ്ടാകാം.
റാഡിക്സ് 5- ഇന്ന് റാഡിക്സ് നമ്പർ 5 ആയിട്ടുള്ളവർക്ക് അവരുടെ കരിയറിൽ നേട്ടമുണ്ടാകും. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ഓഫീസിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുക. നിക്ഷേപത്തിന് ഇത് ശരിയായ സമയമല്ല. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബത്തോടൊപ്പം യാത്ര പോകാം.
റാഡിക്‌സ് 6- ഇന്ന് നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഫലമുണ്ടാകും. നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ബിസിനസ്സിലും ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ആരോഗ്യം നന്നായിരിക്കും.
റാഡിക്സ് 7- ഇന്ന് സാമ്പത്തിക സ്ഥിതി സമ്മിശ്രമായിരിക്കും. എന്നിരുന്നാലും പണം വിവേകത്തോടെ ചെലവഴിക്കുക. കുടുംബത്തിന്റെ പിന്തുണ നിലനിൽക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും ഒഴിവാക്കുക.
റാഡിക്‌സ് 8- കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കരിയറിൽ ഉയർന്ന സ്ഥാനം നേടാൻ കഴിയും. നിങ്ങൾ വളരെക്കാലമായി പ്രമോഷനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് നിങ്ങൾക്ക് ഒരു നല്ല വാർത്ത ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് സുഹൃത്തുക്കളെയും കണ്ടുമുട്ടാം. ആരോഗ്യം മെച്ചപ്പെടും.
റാഡിക്‌സ് 9- കരിയറിൽ വിജയം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ബിസിനസ്സിൽ പുതിയ ജോലി ആരംഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണത്തിന്റെ വരവ് വർദ്ധിക്കും. കുടുംബത്തിലെ എല്ലാവർക്കും ഒത്തുചേരാൻ അവസരമുണ്ടാകും. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. ആരോഗ്യം നന്നായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.