Numerology Prediction For 2022: 2021 നല്‍കിയ വേദനകളും ദുഖങ്ങളും മറന്ന് 2022 നെ വരവേല്‍ക്കാന്‍ എല്ലാവരും ഒരുങ്ങുകയാണ്.  ഏറെ പ്രതീക്ഷയോടെ  പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ എന്താണ്  2022 നമുക്കായി കരുതിയിയ്ക്കുന്നത്‌  എന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, സംഖ്യാശാസ്ത്രം തുടങ്ങിയവ 2022 നെക്കുറിച്ച് എന്താണ് പറയുന്നത് എന്നറിയാന്‍ ഏവര്‍ക്കും ആകാംഷയുണ്ട്.  ശുഭ കാര്യങ്ങള്‍ മാത്രമാണ് ഏവരും 2022 ല്‍ പ്രതീക്ഷിക്കുന്നത്. 


മഹാമാരിയിലും ലോക്ക്ഡൗണിലും  മടുത്തു, ഇത്രയും മോശമായ ഒരു സമയം ആരും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, കണ്ടിട്ടില്ല. ഇനി  ഇങ്ങനെ ഒരു സമയം ആരും കാണുവാന്‍ ആഗ്രഹിക്കുന്നുമില്ല. വിജയവും പരാജയവും തമ്മിലുള്ള എല്ലാ വ്യത്യാസവും ഭാഗ്യമാണ്. ഭാഗ്യമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ആ അവസരത്തില്‍ സംഖ്യകള്‍ എന്താണ്  2022 -ൽ നമുക്കായി കരുതിയിരിക്കുന്നത്?  അറിയാന്‍ ആഗ്രഹമില്ലേ?  


സംഖ്യാശാസ്ത്രം  ഈ വർഷം നിങ്ങൾക്കായി എന്താണ് കരുതിയിരിയ്ക്കുന്നത് എന്ന് നോക്കാം  


2022= 6, ശുക്രൻ (Venus) ആഡംബരം, വിനോദം, സൗന്ദര്യം, സമാധാനം, ഐക്യം,  സ്നേഹം (കാമം ) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.  അതിശയിക്കാനില്ല, സ്ത്രീകൾ ശുക്രനിൽ നിന്നുള്ളവരാണ്. വാസ്‌തവത്തിൽ, 2022 ല്‍ തിളങ്ങുന്നത് സ്ത്രീകള്‍ ആയിരിയ്ക്കും. സ്ത്രീകളെ സംബന്ധിച്ച് ഭാഗ്യമുള്ള വര്‍ഷമാണ്‌ 2022 എന്നാണ് പ്രവചനം.


നമ്പര്‍ 1
വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുകൂലമായ സമയമാണ് ഇത്.  എന്നാല്‍, തൊഴില്‍മേഖലയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. സംരംഭകര്‍ക്ക്  വര്‍ഷത്തിന്‍റെ തുടക്കം കഠിനമാവാം.  വര്‍ഷ ആരംഭത്തില്‍  കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.


നമ്പര്‍ 2
ഇവര്‍ക്ക് തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. സംരംഭകര്‍ക്ക് വര്‍ഷത്തിന്‍റെ   തുടക്കം അനുകൂലമാകും, നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.


നമ്പര്‍ 3
ഇവരുടെ കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. തൊഴില്‍മേഖലയില്‍  വലിയ മാറ്റങ്ങള്‍ക്കു യോഗമുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും.


നമ്പര്‍ 4
കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. ബിസിനസുകാര്‍ക്ക് ഈ വര്‍ഷം  വളരെ നേട്ടം നല്‍കും.  


നമ്പര്‍ 5
പ്രണയകാര്യങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ പ്രതീക്ഷിക്കാം. തര്‍ക്കങ്ങളില്‍നിന്നുവിട്ടു നില്‍ക്കാന്‍ ശ്രദ്ധിക്കണം. കുടുംബജീവിതത്തില്‍ സന്തോഷം  നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അലസത ഒഴിവാക്കണം.


നമ്പര്‍ 6
വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക്  അനുകൂലമായ വര്‍ഷമാണ്‌ ഇത്.  ഇവര്‍ക്ക്  തൊഴില്‍മേഖലയില്‍ വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.  ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍  ശ്രദ്ധ വേണം.  


നമ്പര്‍ 7
കുടുംബത്തില്‍ സന്തോഷാനുഭവം നിലനിര്‍ത്താന്‍ സാധിക്കും. തൊഴില്‍മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.   


നമ്പര്‍ 8
വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.


നമ്പര്‍ 9
കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.  പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ വര്‍ഷാവസാനം ഉയര്‍ച്ചയുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.