ഒാരോ വഴിപാടുകൾക്കും ഒരോ ​ഗുണങ്ങളാണ് രക്ത പുഷ്പാഞ്ജലി കഴിക്കും വിധമല്ല ക്ഷീരധാര പുരുഷ സൂക്തം ജപിക്കും വിധമല്ല വിദ്യാ​ഗോപാല മന്ത്രാർച്ചന. ​ഗുണങ്ങളും പ്രാധാന്യവും വ്യത്യസ്തമാണ് ചുരുക്കി പറഞ്ഞാൽ വഴിപാട് അറിഞ്ഞ് കഴിപ്പിച്ചാൽ ഫലവും അത്രയും നന്നായിരിക്കും. വിശേഷാൽ വഴിപാടുകളൊന്നും കഴിപ്പിക്കാൻ ശേഷിയില്ലെങ്കിൽ നാം സമർപ്പിക്കുന്ന ഒരു തുളസിപൂവോ,ഒരു ചെമ്പരത്തിമാലയോ പോലും ഇൗശ്വരന് ഏറ്റവും പ്രിയപ്പെട്ടതാണെന്ന കാര്യം മറക്കരുത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുഷ്പാ‍ഞ്ജലികൾ


പുഷ്പാഞ്ജലി- ആയുരാരോഗ്യവർദ്ധന 
രക്തപുഷ്പാഞ്ജലി-ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.
സ്വയംവര പുഷ്പാഞ്ജലി- മംഗല്ല്യസിദ്ധി.
ശത്രുദോഷ പുഷ്പാഞ്ജലി-ശത്രുദോഷങ്ങൾ അനുഭവിക്കില്ല.
സഹസ്രനാമ പുഷ്പാഞ്ജലി- ഐശ്വര്യം
ഭാഗ്യസൂക്ത പുഷ്പാഞ്ജലി- ഭാഗ്യലബ്ധി, സമ്പൽസമൃദ്ധി.
ഐക്യമത്യസൂക്ത പുഷ്പാഞ്ജലി- കലഹനിവൃത്തി, മത്സരം ഒഴിവാക്കൽ.
പുരുഷസൂക്ത പുഷ്പാഞ്ജലി- മോക്ഷം, ഇഷ്ടസന്താനലാഭം.
ആയുർ സൂക്ത പുഷ്പാഞ്ജലി- ദീർഘായുസ്സ്
ശ്രീസൂക്ത പുഷ്പാഞ്ജലി- ശ്രീത്വം വർദ്ധിക്കുന്നതിനു, സമ്പൽസമൃദ്ധി.
സരസ്വത പുഷ്പാഞ്ജലി-വിദ്യാലാഭം.
ത്രയ്യംബക പുഷ്പാഞ്ജലി-അഭീഷ്ടസിദ്ധി, യശസസ്.
 വില്യപത്ര പുഷ്പാഞ്ജലി: ശിവസായൂജ്യം


ALSO READ: Sunday Fasting: ഞായറാഴ്ച വ്രതവും ​ഗുണങ്ങളും



വഴിപാടു ഗുണങ്ങൾ


വിളക്ക്-ദുഃഖനിവാരണം,പിൻവിളക്ക്-മംഗല്ല്യ സിദ്ധി, ദാമ്പത്യ ഐക്യം.
കെടാവിളക്ക്-മഹാവ്യാധിയിൽ നിന്ന് മോചനം,നെയ്യ് വിളക്ക്- 
നേത്രരോഗ ശമനം, ചുറ്റുവിളക്ക്-മനശാന്തി, പാപമോചനം, യശസ്സ്
നാരങ്ങാ വിളക്ക്-രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങൽ.
മാല വഴിപാട്-മാനസിക സുഖം,കൂവളമാല- ഉറച്ച മനസ്സിന്, ശിവസായൂജ്യം.


ALSO READ: Shani ദോഷത്തിന് ശാസ്താവിന് നീരാഞ്ജനം ഉത്തമം,കൂടെ ജപിക്കാം ധ്യാന ശ്ലോകം



നിറമാല -അഭീഷ്ടസിദ്ധി,ഗണപതിഹോമം- വിഘ്നങ്ങൾ മാറി ലക്‌ഷ്യം കൈവരിക്കൽ.
കറുക ഹോമം-ബാലാരിഷ്ടമുക്തി, രോഗശമനം,മൃത്യുഞ്ജയഹോമം -കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.
ആയില്ല്യം പൂജ-ത്വക്ക് രോഗശമനം, സർപ്പപ്രീതി, സർപ്പദോഷം നീങ്ങൽ,നൂറും പാലും-സന്താനലാഭം, രോഗശാന്തി, ദീർഘായുസ്സ് .
ഭഗവതിസേവ-ദുരിതനിവാരണം, ആപത്തുകളിൽ നിന്നും മോചനം,നിത്യപൂജ-സർവ്വവിധ ഐശ്വര്യം, ദേവിക്ക് മുഴുക്കാപ്പ്- പ്രശസ്തി, ദീർഘായുസ്സ്
കദളിപ്പഴം നിവേദ്യം-ജ്ഞാനലബ്ധി,വെണ്ണ നിവേദ്യം-ബുദ്ധിക്കും, വിദ്യക്കും,അവിൽ നിവേദ്യം-ദാരിദ്ര്യ നിർമ്മാർജ്ജനം, ഉദയാസ്തമ പൂജ-ദീർഘായുസ്സ്, ശത്രുദോഷനിവാരണം, സർവ്വൈശ്വര്യം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക