Sunday Fasting: ഞായറാഴ്ച വ്രതവും ​ഗുണങ്ങളും

സർവ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 07:25 AM IST
  • ജാതകത്തിൽ ആദിത്യദശാകാലമുള്ളവർ ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്.
  • ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടർച്ചയായ ഞായറാഴ്ചകളിൽ വ്രതമനുഷ്ഠിക്കാം.
  • ആദിത്യൻ ഉച്ചത്തിൽ നിൽക്കുന്ന മേടമാസത്തിലും ആദിത്യപ്രീതികരങ്ങളായ കർമ്മങ്ങൾ, പൊങ്കാല തുടങ്ങിയവ അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്.
Sunday Fasting: ഞായറാഴ്ച വ്രതവും ​ഗുണങ്ങളും

വ്രതങ്ങൾ കൃത്യമായി എടുക്കുകയും ചിട്ട വട്ടങ്ങൾ പാലിക്കുകയും ചെയ്താൽ ഫലം നിശ്ചയമാണ്. ഇൗശ്വരന് നമ്മിൽ വേർതിരിവുകളൊന്നുമില്ല. മനസ്സുരുകി വിളിക്കുന്നയിടത്ത് ഭ​ഗവാനെ നമ്മുക്ക് കാണാം. ഇവി വ്രതത്തിന്റെ കാര്യത്തിലേക്ക് എത്തിയാൽ ഞായറാഴ്ചകളാണ് കാര്യമായ മറ്റ് തിരക്കുകളോ ജോലിദിനമോ അല്ല അങ്ങിനെയൊരു ദിവസമാണ് ഞായറാഴ്ച വ്രതമെടുക്കാം.

സർവ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച(Sunday) വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു മുമ്പ് ആദിത്യപൂജയും ഭജനവും ചെയ്യേണ്ടതാണ്. അതുപോലെ ആദിത്യപ്രീതികരമായ ഞായറാഴ്ച വ്രതം ഏറ്റവും ഉത്തമവും ഫലപ്രദവുമാണ്. ശനിയാഴ്ച വൈകുന്നേരം ഉപവസിക്കുക. ഞായറാഴ്ച സൂര്യോദയത്തിനു മുമ്പുതന്നെ ഉണർന്ന് കുളിച്ച് ഇൗറനായി ഗായത്രി, ആദിത്യഹൃദയം, സൂര്യസ്‌ത്രോത്രങ്ങൾ ഇവയിലേതെങ്കിലും ഭക്തിപൂർവ്വം ജപിക്കുക. 

ALSO READ: Shani ദോഷത്തിന് ശാസ്താവിന് നീരാഞ്ജനം ഉത്തമം,കൂടെ ജപിക്കാം ധ്യാന ശ്ലോകം

ഈ ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കാം. സൂര്യക്ഷേത്രത്തിൽ ദർശനം നടത്തി ചുവന്ന പൂക്കൾകൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ ശിവക്ഷേത്രദർശനം(Siva) നടത്തി ധാര, അഭിഷേകം, വില്വദളം കൊണ്ട് അർച്ചന തുടങ്ങിയവ കഴിപ്പിക്കാം. വൈകിട്ട് അസ്തമയത്തിനുമുമ്പു തന്നെ കുളിച്ച് സൂര്യഭ​ഗവാനെ പൂജിക്കാം.  അസ്തമയ ശേഷം സൂര്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങൾ ആദിത്യഹൃദയം തുടങ്ങിയവ ജപിക്കുവാൻ പാടില്ല എന്നു വിധിയുണ്ട്.

ALSO READ: ALSO READ: Shani ദേവനെ പ്രീതിപ്പെടുത്താൻ ഈ രീതിയിൽ ആരാധിക്കുക..

ജാതകത്തിൽ ആദിത്യദശാകാലമുള്ളവർ ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടർച്ചയായ ഞായറാഴ്ചകളിൽ വ്രതമനുഷ്ഠിക്കാം. ആദിത്യൻ ഉച്ചത്തിൽ നിൽക്കുന്ന മേടമാസത്തിലും അത്യുച്ചത്തിൽ എത്തുന്ന മേടം പത്തിനും ആദിത്യപ്രീതികരങ്ങളായ കർമ്മങ്ങൾ, പൊങ്കാല തുടങ്ങിയവ അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സപ്തമിതിഥിയും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസം കൂടുതൽ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News