Onam 2021:  തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്നലെ  അത്തമെത്തി. ഓണനിറവിന്‍റെ രണ്ടാം നാള്‍ ആയ ഇന്നാണ്  ചിത്തിര.  


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം ദിനമായ ചിത്തിര മുതലാണ് തിരുവോണത്തെ വരവേല്‍ക്കാനായി വീടും പരിസരവും വൃത്തിയാക്കുന്നത് ആരംഭിക്കുന്നത്.  അതായത് ഇന്നുമുതല്‍ ഓണത്തിരക്ക് വീടുകളില്‍ ആരംഭിച്ചു എന്ന് പറയാം.


വിശ്വാസമനുസരിച്ച്‌ അത്തത്തിന്  (Atham) ഒരു കളം പൂവും ചിത്തിരക്ക്  (Chithira) രണ്ട് കളം പൂവുമാണ് ഇടുക. അത്തം നാളില്‍ തുമ്പപ്പൂവ് കൊണ്ട്  ഒരു കളം പൂക്കളമൊരുക്കുമ്പോള്‍  ചിത്തിര നാളില്‍  പൂക്കളത്തിലേയ്ക്ക് തുളസി കൂടി എത്തുന്നു  എന്നതാണ് ഈ ദിനത്തിന്‍റെ പ്രത്യേകത.


ഐതീഹ്യമനുസരിച്ച് അത്തം നാളിലാണ് മാഹാബലി പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നത് അന്ന് തുമ്പ  മാത്രം ഉപയോഗിച്ച്‌ ഒരു നിര പൂക്കളം  മാത്രമാണ് മുറ്റത്ത് ഇടുക. 
അത്തം നാളില്‍ ഒരു പൂവില്‍ തുടങ്ങി തിരുവോണത്തിന്  പത്ത് തരം പൂക്കളുമായാണ് കേരളക്കര മാവേലിയെ വരവേല്‍ക്കുന്നത്. 


Also Read: Onam 2021: അത്തം പിറന്നു.. തിരുവോണത്തിന് ഇനി പത്തു ദിവസം


ചിത്തിര നാളിലാണ്  വീടുകളില്‍  പരമ്പരാഗത ഓണ പലഹാരങ്ങള്‍ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകള്‍  തുടങ്ങുന്ന  ദിവസം.   അതിനാൽ തന്നെ വലിയ പാത്രങ്ങളും മറ്റും  വൃത്തിയാക്കുകയും  വെയിലത്തുവയ്‌ക്കുകയും  ചെയ്യുക എന്നത് പ്രധാന ജോലിയാണ്. ഒരു കാലത്ത് ഇതിനായി തന്നെ ദിവസങ്ങൾ മാറ്റിവെച്ചിരുന്നു. വിവിധ തരം ഉപ്പേരികൾ ഒരു കാലത്ത് വീടുകളിൽതന്നെയാണ് ഉണ്ടാക്കിയിരുന്നത്.  എന്നാല്‍, ഇന്ന് കാലം മാറി,  വീടുകളില്‍ ഓണത്തിനുള്ള മധുര പലഹാരങ്ങള്‍ ഉണ്ടക്കുന്നവര്‍ വളരെ വിരളമാണ്.  ഏവരും ആശ്രയിക്കുക  കച്ചവടക്കാരെയാണ്‌.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.