Astro Tips for Monday: ഹൈന്ദവ വിശ്വാസത്തില്‍ തിങ്കളാഴ്ച ദിവസം ദൈവങ്ങളുടെ ദൈവമായ മഹാദേവന് സമർപ്പിച്ചിരിക്കുന്നു. തിങ്കളാഴ്ച ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഭഗവാന്‍ തന്‍റെ ഭക്തരുടെ എല്ലാ ദുഃഖങ്ങളും നീക്കി സന്തോഷവും ഐശ്വര്യവും നൽകി അവരെ അനുഗ്രഹിക്കുമെന്ന് പറയപ്പെടുന്നു


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Vastu Tips: രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ്  ഇക്കാര്യം ചെയ്യൂ, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല  


ജീവിതത്തില്‍ പണവുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നതോടൊപ്പം ചില പ്രത്യേക നടപടികൾ സ്വീകരിക്കണം. ഇതിലൂടെ എല്ലാ കഷ്ടതകളും മാറിക്കിട്ടും. 


Also Read:  Sunday Born: നിങ്ങള്‍ ഞായറാഴ്ച ജനിച്ചവര്‍ ആണോ? ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ ഭാഗ്യം വര്‍ദ്ധിക്കും  


സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മോചനം നേടാന്‍  തിങ്കളാഴ്ച സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് അറിയാം...  
 
ഏറെ പ്രയത്നിച്ചിട്ടും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി മാറുന്നില്ല എങ്കില്‍ തിങ്കളാഴ്ച ശിവലിംഗത്തില്‍ വെള്ളം കലർത്തിയ പാൽ സമർപ്പിക്കുക. ഇതോടൊപ്പം ആരാധനയ്ക്ക് ശേഷം രുദ്രാക്ഷമാല ഉപയോഗിച്ച് 108 തവണ 'ഓം സോമേശ്വരായ നമഃ' ജപിക്കുക. ഈ പ്രതിവിധി സ്വീകരിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാമെന്ന് വിശ്വസിക്കപ്പെടുന്നു.


സാമ്പത്തിക പ്രതിസന്ധി ഒരു പക്ഷേ ജാതകദോഷം കൊണ്ടുമാവാം. ഒരു വ്യക്തിയുടെ ജാതകത്തിൽ ഗ്രഹദോഷമുണ്ടെങ്കിൽ അത് മാറാൻ, തിങ്കളാഴ്ച ശിവലിംഗത്തില്‍ പച്ച പാൽ സമർപ്പിക്കുക. ഈ പ്രതിവിധി 7 തിങ്കളാഴ്ചകൾ തുടർച്ചയായി ചെയ്യുക. ഇതോടെ നിങ്ങളുടെ ഗ്രഹദോഷങ്ങൾ നീങ്ങി ആഗ്രഹിച്ച ഫലം ലഭിക്കും.


ചിലരുടെ ജാതകത്തിലെ പിത്രദോഷവും ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി സുഷ്ടിക്കാറുണ്ട്. ഇതിനായി, കറുത്ത എള്ളും പച്ചരിയും കലർത്തി തിങ്കളാഴ്ച ദാനം  ചെയ്യുന്നത് ഉത്തമമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ജാതകത്തിൽ ഉള്ള പിത്രദോഷം കുറയുകയും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.  
 
ഇത് മാത്രമല്ല, നേത്രദോഷം മൂലവും അര്‍ഹിച്ച സാമ്പത്തിക പ്രാപ്തി ലഭിക്കാറില്ല. നേത്രദോഷം മാറാനുള്ള ഉപാധികള്‍ തിങ്കളാഴ്ച ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും  



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee news  ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.