Sunday Born: ആഴ്ചയുടെ ആരംഭദിനമാണ് ഞായർ. ഈ ദിവസത്തിന്‍റെ അധിപനാണ് സൂര്യന്‍. അതുകൊണ്ട് തന്നെ ഈ ദിവസം ജനിച്ചവര്‍ സൂര്യനെപ്പോലെ ശോഭിക്കും എന്നാണ് പറയപ്പെടുന്നത്.
ഞായറാഴ്ച ജനിച്ചവര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. ഞായറാഴ്ച ജനിച്ചവര്‍ ധീരരും വീര്യം നിറഞ്ഞവരും യുദ്ധക്കളത്തിൽ സൂര്യനെപ്പോലെ ശോഭിക്കുന്നവരും സമൂഹത്തിൽ ബുദ്ധിവൈഭവം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരുമാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതായത് എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ഇവര്‍ ഉണ്ടാകും, സമൂഹത്തിനൊരു മുതൽക്കൂട്ടാണ് ഇവർ. എല്ലാ കാര്യങ്ങളുടെയും ശ്രദ്ധാകേന്ദ്രം ഇവരായിരിയ്ക്കും. ഗ്രഹങ്ങൾ സൂര്യനുചുറ്റും വലം വയ്ക്കുന്നതുപോലെ കുടുംബാംഗങ്ങളും സൗഹൃത്തുക്കളും ഇപ്പോഴും ഒപ്പമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍.
Also Read: Asto Tips: വിവാഹം വൈകുന്നുവോ? വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കാം
ഞായറാഴ്ച ജനിച്ചവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരുടെ ജീവിതം കൂടുതല്‍ ശോഭനമായി മാറും. അതായത്, ചില ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതം കൂടുതല്‍ ഭാഗ്യം നിറഞ്ഞതും സന്തോഷ പ്രദമായതും ആയി മാറും. ഞായറാഴ്ച ജനിച്ചവര്‍ അവരുടെ ഭാഗ്യം നിലനിര്‍ത്താനും അത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും ഈ നടപടികൾ സ്വീകരിക്കണം. ഈ ചെറിയ കാര്യങ്ങള്‍ അവരുടെ ജീവിതം സൂര്യനെപോലെ ശോഭിക്കാന്‍ വഴിയൊരുക്കും...
Also Read: Home Vastu: വീട്ടിനുള്ളില്‍ ചെരിപ്പ് ഇടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഞായറാഴ്ച ജനിച്ചവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്...
1. എല്ലാ ദിവസവും സൂര്യോദയത്തിന് മുമ്പ് ഉണരുക, സൂര്യനെ വന്ദിക്കുക
2. ആദിത്യ മന്ത്രം ജപിക്കുക
3. ഞായറാഴ്ച ജനിച്ചവര്‍ തങ്ങളുടെ വികാരം / കോപം നിയന്ത്രിക്കുക. അല്ലെങ്കില്‍ ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
4. ഇവരുടെ ഭാഗ്യ നിറങ്ങള്‍ സ്വർണ്ണ നിറം, ചുവപ്പ് എന്നിവയാണ്. ഇത് കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
5. അബദ്ധത്തിൽ പോലും കള്ളം പറയരുത്
6. പ്രണയബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഇവര്‍ക്ക് നല്ലത്. കാരണം, ഇത് ഭാവിയില്‍ അവരുടെ ബഹുമാനം, അന്തസ്സ് എന്നിവയെ ബാധിക്കും.
7. ഇവരുടെ ജാതകത്തിൽ സൂര്യശാന്തി ആവശ്യമാണെങ്കിൽ ശർക്കര, ഗോതമ്പ്, ചുവന്ന തുണി, ചുവന്ന പൂക്കൾ എന്നിവ ദാനം ചെയ്യുക.
8. ആദിത്യ ഹൃദയ സ്തോത്രം ചെല്ലുന്നത് ഉത്തമം
നിരാകരണം വായിക്കുക: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനുമായി ബന്ധപ്പെടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...