Money Tips: ഹൈന്ദവ വിശ്വാസത്തില്‍ ഗണപതിക്ക് ഗണ്യമായ സ്ഥാനമാണ് ഉള്ളത്. അതായത്, ഏതു ശുഭകാര്യവും ഗണപതിയുടെ ആരാധനയോടെ, ആശീര്‍വാദത്തോടെയാണ്‌ ആരംഭിക്കുന്നത്.  ഗണപതിയ്ക്ക് സമര്‍പ്പിച്ച് ആരംഭിക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിക്കും എന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഘ്ന ഹര്‍ത്താവാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നത് ഭക്തര്‍ ജീവിതത്തില്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും അകറ്റുന്നു. ഒപ്പം ബുധനാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക പൂജാ നടപടികൾ നിങ്ങളുടെ  ശുഭ കാര്യങ്ങളുടെ ഇടയില്‍ വന്നു ചേരുന്ന എല്ലാ തടസ്സങ്ങളും അകറ്റും. 


Also Read:  Vastu for Foods: ഭക്ഷണം കഴിയ്ക്കുന്ന അവസരത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ ദാരിദ്ര്യം ഫലം
 
ഹൈന്ദവ വിശ്വാസമനുസരിച്ച് ഗണപതിയെ ആരാധിക്കുന്നതിന് ഏറ്റവും ശുഭമായ ദിവസമാണ് ബുധനാഴ്ച.  ഈ ദിവസം ഗണപതിക്ക് സമർപ്പിച്ചിരിക്കുന്നു. ഏതൊരു ശുഭകാര്യത്തിനും മുന്‍പ് ഗണപതിയുടെ ആരാധന പ്രധാനമായി കണക്കാക്കപ്പെടുന്നു. ഇത് എല്ലാ പ്രവൃത്തികളും ഐശ്വര്യപ്രദമാക്കുമെന്നാണ് വിശ്വാസം. 


Also Read:  Favourite Zodiac signs of Lord Hanuman: ഇവരാണ് ഹനുമാന്‍റെ പ്രിയ രാശിക്കാർ, എപ്പോഴും ഉണ്ടാകും കൃപ!


നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് എങ്കില്‍  , ബുധനാഴ്ച  വിഘ്നഹർത്താവായ ഗണപതിയെ ആരാധിക്കുക. എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും. ബുധനാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക നടപടികള്‍ നിങ്ങള്‍ക്ക് ഏറെ ശുഭകരമായിരിയ്ക്കും. 


ഗണപതിയോടൊപ്പം ബുധനാഴ്ചകളിൽ ബുധനെയും ആരാധിക്കുന്നു, ഇരുവരെയും ജ്ഞാനത്തിന്‍റെയും സമ്പത്തിന്‍റെയും ദൈവങ്ങളായാണ് കണക്കാക്കുന്നത്. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അവസരത്തില്‍ ബുധനാഴ്ച പൂജാവിധികള്‍ക്കൊപ്പം ചില പ്രത്യേക മാർഗങ്ങളും സ്വീകരിക്കാം. 


നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ അകലാന്‍  ബുധനാഴ്ച ഈ നടപടികള്‍ സ്വീകരിയ്ക്കാം, നിങ്ങളുടെ വീട്ടിൽ അഭിപ്രായവ്യത്യാസത്തിന്‍റെ അന്തരീക്ഷമുണ്ടെങ്കിൽ, ഏറെ ശ്രമിച്ചിട്ടും നിങ്ങൾക്ക് ഒരു ജോലിയിലും വിജയം ലഭിക്കുന്നില്ലെങ്കിൽ, ബുധനാഴ്ച സ്വീകരിയ്ക്കുന്ന ഈ  പ്രതിവിധികളില്‍നിന്നും പ്രയോജനം ലഭിക്കും. 


1. ബുധനാഴ്ച ആചാരാനുഷ്ഠാനങ്ങളോടെ ഗണപതിയെ പ്രത്യേകം ആരാധിക്കുക. പൂജാ വേളയില്‍ ഗണപതിയക്ക് കറുകപ്പുല്ല് സമര്‍പ്പിക്കാന്‍ മറക്കരുത്. കാരണം കറുകപ്പുല്ല് ഗണപതിയ്ക്ക് ഏറെ പ്രിയമാണ്. പൂജാവേളയില്‍ കറുകപ്പുല്ല് സമര്‍പ്പിക്കുന്നത് ഗണപതിയെ സന്തോഷിപ്പിക്കുകയും അതുവഴി ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ചെയ്യുന്നു. 


2. ബുധനാഴ്ച ഗണപതി ക്ഷേത്രത്തിൽ ശർക്കര സമർപ്പിക്കുക. 7 ബുധനാഴ്ചകളിൽ തുടർച്ചയായി ഇത് ചെയ്യുക. ഇതോടെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുകയും ജോലിയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മാറുകയും ചെയ്യും.


3. കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് വിജയം ലഭിക്കുന്നില്ലെങ്കിൽ, എന്തെങ്കിലും കാരണത്താൽ ആരെങ്കിലും നിങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയാണെങ്കിൽ, വിഷമിക്കേണ്ട. അതിന് പരിഹാരം ഗണപതി കണ്ടെത്തും. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ബുധനാഴ്ച ഗണേശ രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാണ്.  


4. ഗണപതിയ്ക്ക് ലഡ്ഡു ഏറെ പ്രിയമാണ്. നിങ്ങൾ ഏതെങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അവസരമാണ് എങ്കില്‍ ബുധനാഴ്ച  ഗണപതിയ്ക്ക് ലഡ്ഡു സമർപ്പിക്കുക.  ഗണപതിയുടെ കൃപ ഉണ്ടാവും. 


5. ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുന്നതും ഐശ്വര്യമായി കണക്കാക്കുന്നു. ഇപ്രകാരം ചെയ്യുന്നതിലൂടെ, തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ് മേഖലകളിൽ വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ നീങ്ങുന്നു. പശുവിന് പുല്ല് നല്‍കാന്‍ സാധിക്കുന്നില്ല എങ്കില്‍ ഏതെങ്കിലും ഗോശാലയിൽ പുല്ല് ദാനം ചെയ്യുക.


6. നിങ്ങൾ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുകയാണ്, പല കാര്യങ്ങളിലും തുടർച്ചയായി പരാജയപ്പെടുകയും ചെയ്യുകയാണ് എങ്കില്‍  ബുധനാഴ്ച ബുധദേവനെ ആരാധിക്കുക. നിങ്ങളുടെ ആരാധനയിൽ ബുധൻ പ്രസാദിച്ചാൽ ജീവിതത്തിൽ വരാനിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മാറുമെന്നാണ് പറയപ്പെടുന്നത്.


7. ശുഭ കാര്യങ്ങള്‍ ആരംഭിക്കാന്‍ ബുധനാഴ്ച  ദിവസം തിരഞ്ഞെടുക്കുക. വിശ്വാസമനുസരിച്ച് ബുധനാഴ്ച ആരംഭിച്ച ജോലി എപ്പോഴും വിജയിക്കും. 



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.