Palayam Church : നിറം മാറി പാളയം പള്ളി; കളർഫുള്ളാണ് തിരുന്നാൾ കാഴ്ചകൾ
Thriuvananthapuram Palayam Church കോവിഡ്ക്കാലത്തെ ഇരുട്ടിൽ നിന്നും പ്രതീക്ഷയുടെ വെളിച്ചത്തിലേക്കുള്ള മടക്കത്തിന്റെ പ്രതീകം കൂടിയാവുകയാണ് ഈ തിരുന്നാൾക്കാഴ്ചകൾ.
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് ചർച്ചിൽ തിരുന്നാളാഘോഷം നടക്കുകയാണ്. പാളയം വഴി പോകുന്ന ആരെയും ഒന്ന് ആകർഷിക്കുന്ന നിറക്കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആ മനോഹര ദൃശ്യവിരുന്ന് കാണാം.
ഇവിടെയെത്തുന്ന വിശ്വാസികൾക്ക് പുറമെ പാളയം വീഥിയിലൂടെ പോകുന്ന ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് വൈദ്യുതദീപാലങ്കൃതമായ പാളയം പള്ളി. വാഹനങ്ങളിൽ പോകുന്നവരുൾപ്പെടെ ഇവിടെ ഇറങ്ങി ഫോട്ടോയുമെടുത്താണ് മടങ്ങുന്നത്.
കോവിഡ്ക്കാലത്തെ ഇരുട്ടിൽ നിന്നും പ്രതീക്ഷയുടെ വെളിച്ചത്തിലേക്കുള്ള മടക്കത്തിന്റെ പ്രതീകം കൂടിയാവുകയാണ് ഈ തിരുന്നാൾക്കാഴ്ചകൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.