Numerology: ജ്യോതിഷത്തിന്‍റെ ഒരു ശാഖയാണ്‌ സംഖ്യാശാസ്ത്രം (Numerology). ജ്യോതിഷം പോലെതന്നെ സംഖ്യാശാസ്ത്രവും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം എന്നിവ പ്രവചിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഖ്യാശാസ്ത്രമനുസരിച്ച് 1 മുതല്‍ 9 വരെയുള്ള ഓരോ സംഖ്യയും ഒരു പ്രത്യേക ഗ്രഹത്തിന്‍റെ ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഊർജ്ജങ്ങൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും  ജീവിതത്തെയും സ്വാധീനിക്കുന്നു. ഈ സംഖ്യകളെ റാഡിക്സ്‌  എന്ന് വിളിക്കുന്നു. 


Also Read: Numerology and Compatibility: നിങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താം, സംഖ്യാശാസ്ത്രം നല്‍കുന്ന ഈ നുറുങ്ങുകള്‍ ശ്രദ്ധിക്കൂ  


റാഡിക്സ്‌ ഒരു വ്യക്തി ജനിച്ച തീയതി അനുസരിച്ചാണ് കണക്കാക്കുന്നത്.  അതായത്, ഒരു വ്യക്തി ജനിച്ച തിയതിയുടെ ആകെത്തുകയാണ് റാഡിക്സ്‌. 


സംഖ്യാശാസ്ത്രം പറയുന്നതനുസരിച്ച് ഓരോ റാഡിക്‌സ് നമ്പറിലും ജനിച്ച ആളുകൾക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. 


ഏത് മാസത്തിന്‍റെയും 2, 11, 20, 29 തീയതികളിൽ ജനിച്ചവരുടെ റാഡിക്സ്‌ സംഖ്യ 2 ആണ്. റാഡിക്സ് നമ്പർ 2 ഉള്ള വ്യക്തികളില്‍ ചില പ്രത്യേകതകള്‍ കാണുവാന്‍ സാധിക്കും. അതായത്, അവര്‍ എപ്പോഴും അവരുടെ മാതാപിതാക്കളെ ബഹുമാനിക്കുകയും മറ്റുള്ളവരുടെ വികാരങ്ങൾ ശ്രദ്ധിക്കുകയും ചെയ്യും. മറ്റൊരാളുടെ ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു കാര്യവും ഇവര്‍ ചെയ്യില്ല. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറണം എന്നൊരു ചൊല്ലുണ്ട്. നിങ്ങൾ മറ്റുള്ളവർക്ക് ബഹുമാനം നൽകുമ്പോൾ, നിങ്ങൾക്ക് സ്വാഭാവികമായും ബഹുമാനം ലഭിക്കും. 


2 എന്ന  റാഡിക്‌സ് സംഖ്യയുള്ള ആളുകളുടെ ഒരു പ്രധാന സവിശേഷത, മറ്റുള്ളവരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിൽ അവർ വിജയിക്കുന്നു എന്നതാണ്. എത്ര തിരക്കുള്ള സ്ഥലമാണെങ്കിലും ആളുകൾ അവരെ തിരിച്ചറിയും, അവരോട് സംസാരിക്കാൻ ആഗ്രഹിക്കും എന്നത് ഇവരുടെ പ്രത്യേകതയാണ്. ഇവര്‍ സഹാനുഭൂതിയുള്ളവര്‍ ആയിരിയ്ക്കും. അതായത് മറ്റുള്ളവരെ സഹായിയ്ക്കാന്‍ ഇവര്‍ എപ്പോഴും തയ്യാറായിരിയ്ക്കും.   
ആർക്കെങ്കിലും ഇവരുടെ സഹായം ആവശ്യമാണെന്ന് തോന്നുന്നപക്ഷം, ആ വ്യക്തി സഹായം ചോദിക്കുന്നത് വരെ അവർ കാത്തിരിക്കില്ല, മറിച്ച് സ്വയം സഹായം ചെയ്യാന്‍ തയ്യാറായി അവര്‍ രംഗത്തെത്തും. 
 
2 എന്ന  റാഡിക്‌സ് സംഖ്യ ചന്ദ്രനെ പ്രതിനിധീകരിക്കുന്നു. ഇവര്‍ സൗന്ദര്യ പ്രേമികളാണ്, അതിനാൽ അവർ സ്വയം ഭംഗിയായി സൂക്ഷിക്കുക മാത്രമല്ല അവർ താമസിക്കുന്ന വീട് നന്നായി അലങ്കരിക്കുകയും ചെയ്യുന്നു, ഒപ്പം ചുറ്റുമുള്ള ആളുകൾ വൃത്തിയും വെടിപ്പുമുള്ളവരായിരിക്കാൻ അവര്‍ ആഗ്രഹിക്കുകയും ചെയ്യും.  


ഇവരുടെ മറ്റൊരു പ്രധാന പ്രത്യേകത ഇവര്‍ വളരെ സെൻസിറ്റീവ് ആണ്  എന്നതാണ്.  മറ്റുള്ളവർ പറയുന്ന ഏറ്റവും ചെറിയ കാര്യം പോലും ഇവര്‍ക്ക് വേദനയുളവാക്കും. അവര്‍ അതില്‍ ഏറെ വിഷമിക്കുകയും ചെയ്യും. ഇവര്‍ വളരെ ശക്തരാണ് എന്ന് തോന്നുമെങ്കിലും വളരെ മൃദുവായ ഹൃദയമുള്ളവരാണ്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.