ആഡംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ തിയതിയിൽ ജനിച്ചവർ
അൽപ്പം അലസ സ്വഭാവക്കാരായിരക്കും ഇക്കൂട്ടർ. എന്നാൽ എന്തെങ്കിലും ചെയ്യണമെന്ന് ഇവർ ശാഠ്യം പിടിച്ചാൽ എല്ലാ സാഹചര്യങ്ങളെയും മറികടന്ന് അവർ അത് സാധിച്ചിരിക്കും.
ഒരാളുടെ ജനനതിയതി വച്ച് അയാളുടെ സ്വഭാവവും ജീവിതവും എങ്ങനെയായിരിക്കും എന്ന് പറയാൻ സാധിച്ചേക്കും. സംഖ്യാശാസ്ത്രമനുസരിച്ച്, ജനനത്തീയതി 6, 15, 24 എന്നിവയുള്ള വ്യക്തിയുടെ റാഡിക്സ് 6 ആണ്. ശുക്ര ദേവനാണ് ഈ രാശിയുടെ അധിപൻ. ജ്യോതിഷത്തിൽ, ശുക്രനെ ഭൗതിക സുഖങ്ങളുടെ അധിപനായി കണക്കാക്കുന്നു. ശുക്രൻ അധിപനായതിനാൽ ഈ റാഡിക്സ് സംഖ്യയിലുള്ള ആളുകൾക്ക് ഒരിക്കലും സുഖസൗകര്യങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല. അൽപ്പം അലസ സ്വഭാവക്കാരായിരക്കും ഇക്കൂട്ടർ. എന്നാൽ എന്തെങ്കിലും ചെയ്യണമെന്ന് ഇവർ ശാഠ്യം പിടിച്ചാൽ എല്ലാ സാഹചര്യങ്ങളെയും മറികടന്ന് അവർ അത് സാധിച്ചിരിക്കും.
ഈ റാഡിക്സ് നമ്പറിൽ ഉള്ള ആളുകൾ കാണാൻ ഭംഗിയുള്ളവരായിരിക്കും. അണിഞ്ഞൊരുങ്ങാനും ആഡംബര ജീവിതം നയിക്കാനും ഇഷ്ടപ്പെടുന്നവരാണ് ഇവർ. അവരുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും. ശുക്രൻ അവരെ സമ്പന്നരും ഐശ്വര്യമുള്ളവരുമാക്കുന്നു. അവർക്ക് മറ്റൊരു ഐഡന്റിറ്റിയുണ്ട്. പ്രായം കൂടുന്തോറും ഇവരുടെ സൗന്ദര്യവുെ കൂടിക്കൂടി വരുന്നതായി പറയപ്പെടുന്നു. ധാരാളം ഭൂമിയും സ്വത്തും ആഭരണങ്ങളും ഉള്ളവരായിരിക്കും ഇക്കൂട്ടർ.
വളരെ പെട്ടെന്ന് തന്നെ സൗന്ദര്യത്തിലേക്ക് ആകൃഷ്ടരാവുന്ന ഒരു ദൗർബല്യം ഇവർക്കുണ്ട്. ഒരു ചിന്തയുമില്ലാതെ പ്രണയത്തിൽ അകപ്പെടും. എന്നാൽ പിന്നീട് അവർ തങ്ങളുടെ തെറ്റ് തിരിച്ചറിയും. അവരുടെ പ്രണയ ജീവിതത്തിൽ എപ്പോഴും അസ്വസ്ഥതകൾ ഉണ്ടാകും. അവർക്ക് ഒരു യഥാർത്ഥ പങ്കാളിയെ എളുപ്പത്തിൽ കണ്ടെത്താനാവില്ല. ഈ റാഡിക്‌സ് ഉള്ള ആളുകൾക്ക് തെറ്റായ ആസക്തി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അവർ തെറ്റായ കൂട്ടുകെട്ടിൽ വീഴുന്നത് ഒഴിവാക്കണം.
ഏത് തീരുമാനവും വളരെ വേഗത്തിൽ എടുക്കുന്ന പ്രകൃതക്കാരായിരിക്കും റാഡിക്സ് നമ്പർ 6ൽ ഉള്ള ആളുകൾ. അത് പലപ്പോഴും പ്രശ്നങ്ങൽ ഉണ്ടാകാൻ കാരണമാകുന്നു. നല്ല സുഹൃത്തുക്കളായിരിക്കും ഇവർ. സുഹൃത്തുക്കളെയും വളരെയധികം സഹായിക്കുന്നു. അവർക്ക് ജോലിയിലും ബിസിനസ്സിലും മികവ് ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA