Rich Zodiac Sign: ജ്യോതിഷ പ്രകാരം ജനന സമയത്താണ് ഒരാളുടെ രാശി നിർണ്ണയിക്കുന്നത്. രാശിയും അതുമായി ബന്ധപ്പെട്ട ഗ്രഹങ്ങളും ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചില രാശിക്കാർക്ക് കഠിനാധ്വാനം ചെയ്താലും തൃപ്തികരമായ പണം സമ്പാദിക്കാൻ കഴിയില്ല. ചിലർക്ക് പണം ലഭിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടതില്ല. എന്തായാലും ചെറുപ്രായത്തിൽ തന്നെ സമ്പന്നരാകുന്ന 5 രാശിക്കാരെക്കുറിച്ച് നമുക്ക് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പാമ്പുകൾ വീട്ടിൽ വരുന്നതിന്റെ ശുഭ-അശുഭ ഫലങ്ങൾ അറിയാമോ?


മേടം  (Aries)


മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയുടെ സ്വാധീനം മൂലം മേടം രാശിക്കാരിൽ ധാനപ്രാപ്തിയുടെ ഉത്കണ്ഠ ഉണ്ടാകാറുണ്ട്.  ഈ രാശിക്കാർ തങ്ങൾ എന്തെങ്കിലും ജോലിയിൽ കൈ വെച്ചാൽ അത് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ശരിക്കും ശ്വാസം വിടുകയുള്ളു.  ഭാഗ്യത്തിന്റെ പിന്തുണയും ഇവർക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ അവർക്ക് സമ്പത്തിന് ഒരു കുറവുമില്ല.


ഇടവം (Taurus)


ഇടവം രാശിക്കാരുടെ മേൽ ശുക്രന്റെ സ്വാധീനം കൂടുതലാണ്. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ കാരണക്കാരനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് വളരെ എളുപ്പത്തിൽ ഭൗതിക സുഖങ്ങൾ ലഭിക്കുന്നു.


Also Read: കള്ളം പറയുന്നതിൽ സമർത്ഥരാണ് ഈ 4 രാശിക്കാർ, സൂക്ഷിക്കുക..!


കർക്കിടകം (Cancer)


കർക്കടക രാശിയുടെ അധിപനാണ് ചന്ദ്രൻ. ചന്ദ്രന്റെ സ്വാധീനത്താലാണ് ഈ രാശിക്കാർ കഠിനാധ്വാനം ചെയ്യുന്നത്.  ഇതുകൂടാതെ ഈ രാശിക്കാർക്കുള്ള നേതൃത്വശേഷിയും വളരെ വലുതാണ്. കഠിനാധ്വാനം മൂലം കർക്കടക രാശിക്കാർ ചെറുപ്രായത്തിൽ തന്നെ സമ്പന്നരാകും.


ചിങ്ങം (Leo)
ചിങ്ങം രാശിക്കാരുടെ അധിപൻ സൂര്യനാണ്. ചിങ്ങം രാശിക്കാർ കഠിനാധ്വാനികളായി അറിയപ്പെടുന്നു. ജാതകത്തിൽ സൂര്യഗ്രഹത്തിന്റെ ആധിപത്യം കാരണം ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ചിങ്ങം രാശിക്കാർക്ക് ആഡംബര വസ്തുക്കളോട് താൽപ്പര്യമുണ്ട്, ഈ ആഗ്രഹം നിറവേറ്റാൻ പണം സമ്പാദിക്കാൻ അവർ കഠിനാധ്വാനം ചെയ്യുന്നു.


Also Read: ശുക്രന്റെയും ചൊവ്വയുടേയും സംയോഗം: ഈ 3 രാശിക്കാർക്ക് വൻ നേട്ടം!


ധനു (Sagittarius)


ധനു രാശിക്കാർക്ക് ദേവഗുരു ബൃഹസ്പതിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് പണത്തിന് കുറവില്ല. ഇതുകൂടാതെ അവർക്ക് ബഹുമാനവും ആദരവും ലഭിക്കുന്നു. ഇത് മാത്രമല്ല ധനു രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയും ലഭിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.