ശുക്രന്റെയും ചൊവ്വയുടേയും സംയോഗം: ഈ 3 രാശിക്കാർക്ക് വൻ നേട്ടം!

Venus And Mars Conjunction: ജ്യോതിഷ പ്രകാരം ഗ്രഹത്തിന്റെ രാശിചക്രത്തിലെ മാറ്റത്തിന്റെ ഫലം എല്ലാ രാശികളിലും ഉണ്ട്. ഇതോടൊപ്പം ഗ്രഹങ്ങളുടെ സംയോഗത്തിന്റെ സ്വാധീനം രാശിചക്രത്തിലെ 12 രാശികളേയും ബാധിക്കുന്നു. ധനു രാശിയിൽ ശുക്രനും ചൊവ്വയും കൂടിച്ചേരുന്നു. ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെയും സമൃദ്ധിയുടേയും ഘടകമായി കണക്കാക്കുന്നു.  

Written by - Ajitha Kumari | Last Updated : Jan 28, 2022, 06:05 PM IST
  • 3 രാശിക്കാർക്ക് ഗുണം ലഭിക്കും
  • തൊഴിൽ-ബിസിനസിൽ മാറ്റങ്ങൾ സംഭവിക്കാം
  • \ധനലാഭത്തിന് യോഗമുണ്ട്
ശുക്രന്റെയും ചൊവ്വയുടേയും സംയോഗം: ഈ 3 രാശിക്കാർക്ക് വൻ നേട്ടം!

Venus And Mars Conjunction: ജ്യോതിഷ പ്രകാരം ഗ്രഹത്തിന്റെ രാശിചക്രത്തിലെ മാറ്റത്തിന്റെ ഫലം എല്ലാ രാശികളിലും ഉണ്ട്. ഇതോടൊപ്പം ഗ്രഹങ്ങളുടെ സംയോഗത്തിന്റെ സ്വാധീനം രാശിചക്രത്തിലെ 12 രാശികളേയും ബാധിക്കുന്നു. ധനു രാശിയിൽ ശുക്രനും ചൊവ്വയും കൂടിച്ചേരുന്നു. ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെയും സമൃദ്ധിയുടേയും ഘടകമായി കണക്കാക്കുന്നു.  അതേസമയം ചൊവ്വ ഗ്രഹം വീര്യത്തിന്റെയും ശക്തിയുടെയും കാരകമാണ്. ശുക്രൻ-ചൊവ്വ സംയോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 3 രാശിയിലുള്ളവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. അത് ഏതൊക്കെ രാശികളാണെന്ന് അറിയാം... 

Also Read: Panchagrahi Yoga: ശനിയുടെ രാശിയിൽ 5 ഗ്രഹങ്ങളുടെ 'മഹാസംയോഗം', ഈ 3 രാശിക്കാർ ശ്രദ്ധിക്കുക!

മിഥുനം (Gemini)

ജാതകത്തിന്റെ ഏഴാം ഭാവത്തിൽ ശുക്രനും ചൊവ്വയും കൂടിച്ചേരുന്നു. ഈ കോമ്പിനേഷൻ സന്തോഷകരമായ ഫലം നൽകും. ഈ കാലയളവിൽ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം മധുരമായിരിക്കും. പങ്കാളിത്ത ബിസിനസിൽ സാമ്പത്തിക വിജയം ഉണ്ടാകും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് അനുയോജ്യമായ സമയം. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.

Also Read: Jupiter Transit 2022: വരുന്ന 77 ദിവസങ്ങൾ ഈ 5 രാശിക്കാരെ സമ്പന്നരാക്കും, ധനത്തോടൊപ്പം വൻ വിജയവും ഫലം!

വൃശ്ചികം (Scorpio)

ജാതകത്തിന്റെ രണ്ടാം ഭാവത്തിൽ ശുക്രനും ചൊവ്വയും കൂടിച്ചേരുന്നു. രണ്ടാം ഭാവം ധനത്തെ സംബന്ധിച്ചതാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ കോമ്പിനേഷൻ  ജീവിതത്തിൽ ധനലാഭമുണ്ടാക്കും. ഗ്രഹയോഗത്തിൽ നല്ല വാർത്തകൾ ലഭിക്കും. ഇതുകൂടാതെ തൊഴിൽ-ബിസിനസ്സുകളിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വയാണ്. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് ഈ കൂട്ട് ഗുണം ചെയ്യും.

Also Read: ഈ 5 രാശിക്കാർക്ക് നേതൃത്വഗുണം ജന്മസിദ്ധം, അറിയാം..

കുംഭം  (Aquarius)

കുംഭം രാശിയുടെ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിൽ ശുക്രൻ-ചൊവ്വ സംയോഗം സംഭവിക്കുന്നു. ജാതകത്തിന്റെ പതിനൊന്നാം ഭാവം വരുമാനത്തെ സംബന്ധിച്ചതാണ്. അത്തരമൊരു സാഹചര്യത്തിൽ ചൊവ്വയുടെയും ശുക്രന്റെയും സംയോഗം കുംഭ രാശിക്കാർക്ക് ഗുണം ചെയ്യും. പ്രതിദിന വരുമാനം വർദ്ധിക്കും. മാധ്യമം, മെഡിക്കൽ, കല, പോലീസ് വകുപ്പുകളുമായി ബന്ധപ്പെട്ടവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. യഥാർത്ഥത്തിൽ കുംഭ രാശിയുടെ അധിപൻ ശനിയാണ്. കൂടാതെ ശനിയുടെയും ശുക്രന്റെയും സൗഹൃദവുമുണ്ട്. അതുകൊണ്ട് ഈ രാശിക്കാർക്ക് ഈ കൂട്ടുകെട്ട് ഗുണം ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News