Friday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവിയായി ലക്ഷ്മിദേവിയെ കാണുന്നു. അതിനാല്‍ എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ സ്മരിക്കുന്നു.  ലക്ഷ്മിദേവി കടാക്ഷിച്ചാല്‍ ജീവിതത്തിൽ സമ്പത്തുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷ്മിദേവിയുടെ വാസമുള്ള വീട്ടിൽ എപ്പോഴും സമ്പത്തും ഐശ്വര്യവും സന്തോഷവും വർഷിക്കപ്പെടും. നിങ്ങളുടെ ഭവനത്തിലും  ലക്ഷ്മിദേവിയുടെ അനുഗ്രഹം വേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ഇതിന്  സഹായിയ്ക്കും. 


Also Read:  Budh Margi 2022: ബുധൻ കന്നി രാശിയിൽ നേർരേഖയിൽ: ഒക്ടോബർ 26 വരെ ഈ രാശിക്കാർക്ക് അടിപൊളി സമയം!


ഹൈന്ദവ വിശ്വാസമനുസരിച്ച് വെള്ളിയാഴ്ച ദിവസം  ലക്ഷ്മിദേവിയ്ക്കായി മാറ്റിവച്ചിരിയ്ക്കുന്നു. അതായത്, ലക്ഷ്മി ദേവിയെ പ്രത്യേകമായി ആരാധിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച.  ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച്  അനുഗ്രഹം നേടാം. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സമ്പത്തും പുരോഗതിയും നേടുവാന്‍  സാധിക്കും.  


Also Read:  Vastu Tips for Home: നിങ്ങളുടെ വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ, അത്ഭുതം കാണാം


ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കാന്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍  എന്താണ് ചെയ്യേണ്ടത്?  


ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ വെള്ളിയാഴ്ച ദിവസം  പുലര്‍ച്ചെ കുളിച്ച ശേഷം വെള്ള വസ്ത്രം ധരിക്കുക. ലക്ഷ്മിയുടെ വിഗ്രഹത്തിന് മുന്നിൽനിന്ന് ശ്രീ സൂക്തം വായിക്കുക, അതിനുശേഷം ലക്ഷ്മീദേവിയുടെ പാദങ്ങളിൽ താമരപ്പൂക്കള്‍  അർപ്പിക്കുക.


ഹൈന്ദവ വിശ്വാസമനുസരിച്ച്  ലക്ഷ്മിദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പമാണ്‌ താമര. താമരപ്പൂവ് ലക്ഷ്മിദേവിക്ക് സമര്‍പ്പിക്കുന്നതിലൂടെ ദേവിയെ പ്രീതിപ്പെടുത്താം. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ, വെള്ളിയാഴ്ച  പ്രത്യേകമായി ദേവിയെ പൂജിക്കുമ്പോള്‍  താമരപ്പൂവ് ദേവിയുടെ ചരണങ്ങളില്‍ സമർപ്പിക്കണം. താമരപ്പൂവ് സമർപ്പിക്കുന്നത് വഴി ദേവി പ്രസാദിക്കുകയും ആ വ്യക്തിയെ അനുഗ്രഹിക്കുകയും ആ ഭവനത്തില്‍ താമസമുറപ്പിക്കുകയും ചെയ്യുന്നു.  


വെള്ളിയാഴ്‌ച കറുത്ത ഉറുമ്പിന് പഞ്ചസാര നല്‍കുന്നത് നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാകാന്‍ സഹായിയ്ക്കും. ഇത്തരത്തില്‍ തുടർച്ചയായി 11 വെള്ളിയാഴ്ചകൾ നിങ്ങൾ ഇത് ചെയ്യണം.


ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ, വെള്ളിയാഴ്ച പായസം സമര്‍പ്പിക്കുക. വെള്ളിയാഴ്ച ദിവസം ലക്ഷ്മി ദേവിക്ക് പാലും പാലുപയോഗിച്ചുള്ള വെളുത്ത മധുരപലഹാരങ്ങളും സമർപ്പിക്കണം. അങ്ങനെ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കുകയും ഭക്തരുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു.  


വെള്ളിയാഴ്ച അവിവാഹിതരായ 3 പെൺകുട്ടികളെ വീട്ടിലേക്ക് ക്ഷണിക്കുകയും അവർക്ക് പായസം നൽകുകയും, ദക്ഷിണയും മഞ്ഞ വസ്ത്രവും നൽകി അവരെ യാത്രയാക്കുകയും ചെയ്യുക. 


പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, വെള്ളിയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മധുരമുള്ള തൈര് കഴിച്ച് പുറത്തിറങ്ങുക. ഇത് നിങ്ങളുടെ ജോലിയിലെ തടസ്സങ്ങൾ ഇല്ലാതാക്കും.  


സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ വെള്ളിയാഴ്ച രാത്രി അഷ്ടലക്ഷ്മിയെ ആരാധിക്കാം. രാത്രിയിൽ അഷ്ടലക്ഷ്മിക്ക് മുന്നിൽ അഗര്‍ബത്തി കത്തിച്ച് ചുവന്ന റോസാപ്പൂക്കൾ സമർപ്പിക്കുക. ഇതുകൂടാതെ ചുവന്ന നിറത്തിലുള്ള പുഷ്പമാലയും അഷ്ടലക്ഷ്മിക്ക് സമർപ്പിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക  പ്രശ്നങ്ങള്‍ മാറിക്കിട്ടും. 
  


നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.