Pongal 2023: പൊങ്കൽ ആഘോഷം എങ്ങനെ? പൊങ്കലിന്റെ പ്രധാന്യവും ആഘോഷരീതിയും അറിയാം
Pongal In South India: ദക്ഷിണേന്ത്യയിൽ പൊങ്കൽ ഉത്സവം പുതുവർഷമായി ആഘോഷിക്കുന്നു. തമിഴ് മാസമായ `തായ്` മാസത്തിന്റെ ആദ്യ ദിവസമാണ് പൊങ്കൽ ഉത്സവം ആരംഭിക്കുന്നത്.
മകരസംക്രാന്തി ഇന്ത്യയിലുടനീളം വ്യത്യസ്ത പേരുകളിൽ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ്. തമിഴ്നാട്ടിൽ പൊങ്കൽ എന്നും ഗുജറാത്തിൽ ഉത്തരായനം എന്നും അറിയപ്പെടുന്ന ഉത്സവമാണിത്. നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ആദ്യ ദിവസം ഭോഗി പൊങ്കൽ ആയി ആഘോഷിക്കുന്നു. ഭോഗി പൊങ്കൽ ദിനം ഇന്ദ്രന് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം, ഇന്ദ്രനെ ആരാധിക്കുന്നു. നല്ല മഴ ലഭിക്കുന്നതിനും നല്ല വിളവെടുപ്പിനും വേണ്ടി ഇന്ദ്രനോട് ഈ ദിവസം പ്രാർത്ഥിക്കുന്നു. ദക്ഷിണേന്ത്യയിൽ പൊങ്കൽ ഉത്സവം പുതുവർഷമായി ആഘോഷിക്കുന്നു. തമിഴ് മാസമായ 'തായ്' മാസത്തിന്റെ ആദ്യ ദിവസമാണ് പൊങ്കൽ ഉത്സവം ആരംഭിക്കുന്നത്.
പൊങ്കൽ 2023: പ്രാധാന്യം
ഈ വർഷം ജനുവരി 15 മുതൽ 18 വരെയാണ് പൊങ്കൽ ആഘോഷിക്കുന്നത്. പൊങ്കലിന്റെ ആദ്യ ദിവസം ഭോഗി പൊങ്കൽ ആയി ആഘോഷിക്കുന്നു. രണ്ടാം ദിവസം സൂര്യന്റെ ഉത്തരായനത്തിനുശേഷം സൂര്യപൊങ്കൽ ഉത്സവം ആഘോഷിക്കുന്നു. മൂന്നാം ദിവസം മാട്ടുപൊങ്കലും നാലാം ദിവസം കന്യാപൊങ്കലും ആഘോഷിക്കുന്നു. വിള പാകമായതിന്റെ സന്തോഷത്തിൽ കർഷകർ ആഘോഷിക്കുന്ന ഉത്സവമാണ് പൊങ്കൽ. ഐശ്വര്യം കൊണ്ടുവരുന്നതിനായി മഴ, സൂര്യൻ, കന്നുകാലികൾ എന്നിവയെ പൊങ്കലിൽ ആരാധിക്കുന്നു.
എങ്ങനെയാണ് പൊങ്കൽ ആഘോഷിക്കുന്നത്?
പൊങ്കൽ ദിനത്തിൽ സൂര്യനെ പ്രത്യേകം ആരാധിക്കുന്നു. പൊങ്കലിന്റെ ആദ്യ ദിവസം അതായത് ഭോഗി പൊങ്കൽ ദിനത്തിൽ ആളുകൾ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് പുതുവസ്ത്രങ്ങൾ ധരിക്കുന്നു. പുതിയ പാത്രങ്ങളിൽ പൊങ്കൽ വിഭവങ്ങൾ തയ്യാറാക്കുന്നു. കന്നുകാലികളെയും ഈ ദിവസം ആരാധിക്കുന്നു. ഈ ദിവസം കർഷകർ തങ്ങളുടെ കാളകളെ അതിരാവിലെ കുളിപ്പിച്ച് അലങ്കരിക്കും. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ഈ ആഘോഷവുമായി ബന്ധപ്പെട്ട് മറ്റൊരു ആചാരമുണ്ട്. ആളുകൾ അവരുടെ വീടുകളിൽ നിന്ന് പഴയ സാധനങ്ങൾ മാറ്റി പുതിയത് കൊണ്ടുവരുന്നു. കൂടാതെ, പുതുവസ്ത്രങ്ങൾ ധരിച്ചാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഭോഗി പൊങ്കൽ ദിനത്തിൽ പഴയ വസ്തുക്കൾ കത്തിച്ച് പുതിയ വർഷത്തെ വരവേൽക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...