Pongal 2024: ഈ വർഷം പൊങ്കൽ ഉത്സവം എന്ന്? മഹത്തായ ഉത്സവത്തിന്റെ തീയതി, സമയം, ആചാരങ്ങൾ, പ്രാധാന്യം എന്നിവ അറിയാം
Significance of pongal: പൊങ്കൽ നാല് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ഓരോ ദിവസത്തിനും പ്രത്യേക ആചാരങ്ങളും പ്രാധാന്യവും ഉണ്ട്.
പൊങ്കൽ കാർഷികോത്സവമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കപ്പെടുന്നു. ഈ ആഘോഷവേള ശൈത്യകാലത്തിന്റെ സമാപനത്തെ അടയാളപ്പെടുത്തുകയും വിളവെടുപ്പ് കാലത്തിന്റെ ആരംഭത്തെ കുറിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് നെൽകൃഷിയാണ് ഇതിൽ പ്രധാനം.
ജനുവരി പകുതിയോടെ ആഘോഷിക്കുന്ന പൊങ്കൽ തമിഴിലെ തായ് മാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദക്ഷിണേന്ത്യയിൽ, ഈ വർഷത്തെ പൊങ്കൽ 2024 ജനുവരി 15 ന് ആഘോഷിക്കും. സൂര്യനെ ആരാധിക്കുന്നതിനൊപ്പം കന്നുകാലികളെയും ഇന്ദ്രനെയും കാർഷിക വസ്തുക്കളെയും ഈ ആഘോഷത്തിൽ പരിഗണിക്കുന്നു. പൊങ്കൽ നാല് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ഓരോ ദിവസത്തിനും പ്രത്യേക ആചാരങ്ങളും പ്രാധാന്യവും ഉണ്ട്.
കൃഷിക്ക് അനുകൂലമായ മഴയും കാലാവസ്ഥയും ലഭിക്കാൻ ഇന്ദ്രന് സമർപ്പിച്ചിരിക്കുന്ന ഭോഗി പൊങ്കലോടെയാണ് പൊങ്കൽ ആഘോഷങ്ങൾ തുടങ്ങുന്നത്. ഈ ദിവസം പഴയ വീട്ടുപകരണങ്ങൾ, ഉപയോഗ ശൂന്യമായ വസ്തുക്കൾ എന്നിവ അഗ്നിക്കിരയാക്കുന്നു.
രണ്ടാം ദിവസം, തായ് പൊങ്കൽ ആണ്. ശീതകാലത്തിന്റെ അവസാന ദിനങ്ങളായതിനാൽ സൂര്യദേവനെ ആരാധിക്കുന്നു. തായ് പൊങ്കൽ ദിനത്തിൽ മധുരമുള്ള പായസം സൂര്യദേവനായി അർപ്പിക്കുന്നു.
മൂന്നാം ദിവസം, മാട്ടുപൊങ്കൽ ആണ്. ഈ ദിവസം കന്നുകാലികളെ അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. കാളയോട്ട മത്സരങ്ങൾ നടത്തുന്നത് ഈ ദിവസത്തിലാണ്.
അവസാന ദിവസം കണ്ണം പൊങ്കൽ ആണ്. വീടുകളിലേക്ക് പ്രവേശിക്കുന്ന കവാടങ്ങളിൽ അലങ്കാരപ്പണികൾ ചെയ്യുകയും രംഗോലികൾ തീർക്കുകയും അയൽക്കാരുമായി ആശംസകളും മധുരപലഹാരങ്ങളും കൈമാറുകയും ചെയ്യുന്നു.
ALSO READ: ഈ നാല് രാശിക്കാർക്ക് ഇന്ന് നല്ലസമയം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം
ഈ വർഷം, ജനുവരി 15ന് ആണ് പൊങ്കൽ ആരംഭിക്കുന്നത്.
ജനുവരി 15 തിങ്കളാഴ്ച ഭോഗി പൊങ്കൽ: സംക്രാന്തി സമയം: രാവിലെ 2:54
ജനുവരി 16 ചൊവ്വാഴ്ച തായ് പൊങ്കൽ
ജനുവരി 17 ബുധനാഴ്ച മാട്ടുപൊങ്കൽ
ജനുവരി 18 വ്യാഴാഴ്ച കണ്ണം പൊങ്കൽ
ആചാരങ്ങൾ:
ഉത്തരേന്ത്യയിലെ ഗോവർദ്ധൻ പൂജ, ബിഹാറിലെ ഛത്ത് പൂജ തുടങ്ങിയ പ്രാദേശിക ആഘോഷങ്ങളുമായി പൊങ്കലിന്റെ പാരമ്പര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. നാല് ദിവസത്തെ ആഘോഷങ്ങൾക്ക് തനതായ ആചാരങ്ങൾ ഉണ്ട്. ആദ്യ ദിവസം വീട് നന്നായി വൃത്തിയാക്കുകയും അനാവശ്യ വസ്തുക്കൾ ഉപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്നുള്ള ദിവസം സൂര്യദേവന് ജല നിവേദ്യം അർപ്പിക്കുകയും പുതുതായി വിളവെടുത്ത നെല്ല് സമർപ്പിക്കുകയും ചെയ്യുന്നു.
പൊങ്കലിന്റെ പ്രാധാന്യം:
സമൃദ്ധമായ കാർഷിക വിളവ് ലഭിച്ചതിനുള്ള നന്ദിയുടെ പ്രതീകമായി ആഘോഷിക്കുന്ന പൊങ്കലിന് വലിയ സാംസ്കാരിക പ്രാധാന്യമുണ്ട്. ഇത് തമിഴ് പുതുവർഷത്തെ കുറിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഫലഭൂയിഷ്ഠമായ വിളവെടുപ്പിനും നല്ല മഴയ്ക്കും ഇന്ദ്രനോട് നന്ദി അർപ്പിച്ചാണ് ഭോഗി പൊങ്കൽ ആരംഭിക്കുന്നത്.
ഉത്സവത്തിന്റെ ദിവസങ്ങളിൽ ഉടനീളം, സൂര്യദേവൻ, മൃഗങ്ങൾ, കൃഷിയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെ ആദരിക്കുന്നു. സമൃദ്ധമായ വിളവെടുപ്പിനും സന്തോഷകരമായ ജീവിതത്തിനും സൂര്യനോടും പ്രകൃതിയോടും മൃഗങ്ങളോടും ദേവതകളോടും ഉള്ള നന്ദിയുടെ പ്രതീകമായാണ് പൊങ്കൽ ആഘോഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.