Chanakya Niti: പലപ്പോഴും ചില ആളുകൾ എത്ര പണം സമ്പാദിച്ചാലും അവര്‍ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. പണം വരുന്നു പോകുന്നു എന്നതാണ് അവസ്ഥ... അവർ ആഗ്രഹിച്ചാലും പണം അവരുടെ കൈകളിൽ നില്‍ക്കില്ല, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ എന്ന് ആലോചിച്ചിട്ടുണ്ടോ? 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Sleeping Without Pillow: തലയിണയില്ലാതെ ഉറങ്ങി നോക്കൂ, ഗുണങ്ങള്‍ ഏറെ  
 
ഇത്തരത്തില്‍ പണം നഷ്ടമാവുന്നതിന്‍റെ കാരണം എന്താണ് എന്ന് ചാണക്യ നിതിയില്‍ പറയുന്നു. അതായത്, പണം സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്യുകയും പണം സമ്പാദിക്കുകയും എന്നാൽ, അത് സ്വരൂപിക്കാന്‍ കഴിയാത്ത ആളുകളെക്കുറിച്ച് ചാണക്യ നിതി വിവരിക്കുന്നുണ്ട്. ഒരു  വ്യക്തിയുടെ തെറ്റായ ശീലങ്ങളായിരിക്കാം ഇത്തരത്തില്‍ പണം നഷ്ടാവുന്നതിന്‍റെ കാരണം എന്നാണ് പറയപ്പെടുന്നത്‌. 


Also Read:  Manipur Violence: ഔട്ടർ മണിപ്പൂരിലെ 6 പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് 
 
ആചാര്യ ചാണക്യയുടെ നയങ്ങള്‍ക്ക് ഇന്നും ഏറെ പ്രാധാന്യമാണ് ഉള്ളത്. ചാണക്യ നീതി ഇന്നും ആളുകൾ അവരുടെ ജീവിതത്തിൽ സ്വീകരിക്കുന്നു. ഏറെ കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ചാലും നാളെയ്ക് വേണ്ടി ഒന്നും കരുതി വയ്ക്കാന്‍ സാധിക്കാത്തവരെപ്പറ്റി ചാണക്യ നിതി പറയുന്നു. ഒരു വ്യക്തിയുടെ ചില തെറ്റായ ശീലങ്ങളായിരിക്കാം ഇതിന് പിന്നിലെ കാരണം എന്നാണ് ചാണക്യ നിതി പറയുന്നത്. ജീവിതത്തില്‍ ഒരിയ്ക്കലും പണമില്ലാത്തവർ, എന്നും പണത്തിനായി അലയുന്നവര്‍ ആരൊക്കെയാണ് എന്ന് നോക്കാം... 


 1. മടിയന്മാർ 


ചാണക്യനീതിയുടെ പറയുന്നതനുസരിച്ച് അലസരായ ആളുകള്‍ക്ക് ജീവിതത്തില്‍ എന്നും പണത്തിന് ബുദ്ധിമുട്ട് നേരിടും. മടിയന്മാരായ ആളുകൾ, ജോലിയേക്കാൾ അലസതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകൾക്ക് ഒരിക്കലും പണം സ്വരൂപിക്കാൻ കഴിയില്ല. ഇവരുടെ മടി കാരണം ഇത്തരക്കാർക്ക് ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.
 
2. സ്ത്രീകളെ അപമാനിക്കുന്നവര്‍


ആചാര്യ ചാണക്യയുടെ ചാണക്യ നീതി അനുസരിച്ച്, സ്ത്രീകളെ അപമാനിക്കുന്നവരോട് ലക്ഷ്മി ദേവി കോപിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ക്ക്  അവരുടെ ജീവിതത്തില്‍   സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. അവര്‍ ജീവിതത്തിൽ ദാരിദ്ര്യത്തിന് അടിമകളാകുന്നു. അബദ്ധത്തിൽ പോലും സ്ത്രീകളെ അപമാനിക്കരുത്.


3. ചീത്ത കൂട്ടുകെട്ടിൽ ജീവിക്കുന്നവർ


ചീത്ത കൂട്ടുകെട്ടിൽ ജീവിക്കുകയും ദുഷ്പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്നവരിൽ സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവി ഒരിയ്ക്കലും പ്രസാദിക്കുന്നില്ല. ഇത്തരക്കാർക്ക് ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരും. ഇക്കൂട്ടർ എത്ര പണം കിട്ടിയാലും അത് വേണ്ടവിധം വിനിയോഗിക്കുന്നില്ല. അവര്‍ പിന്നീട്  സാമ്പത്തിക പ്രതിസന്ധി നേരിടുന്നു.


4. വൈകി ഉറങ്ങുന്ന ആളുകൾ


ചാണക്യനീതി പ്രകാരം, വൈകി ഉറങ്ങുന്നവരുടെ വീട്ടിൽ സമ്പത്ത് ഒരിക്കലും നിലനിൽക്കില്ല. വൈകി ഉറങ്ങുന്നത് ജീവിതത്തിൽ പല വലിയ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. വൈകി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കില്ല, അതിനാല്‍ ഇക്കൂട്ടര്‍ക്ക് പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരും.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.