Trigrahi Yoga In Kanya: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിൽ രാശി മാറ്റാറുണ്ട് അതിലൂടെ സംയോഗങ്ങളും രൂപപ്പെടാറുമുണ്ട്. അതിന്റെ പ്രഭാവം എല്ലായിടത്തും നമുക്ക് കാണാനും കഴിയും. ഇതിലൂടെ ശുഭ-അശുഭ യോഗങ്ങളും സൃഷ്ടിക്കാറുണ്ട്.  ഇപ്പോഴിതാ കന്നി രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്.

 


 

ചന്ദ്രൻ, സൂര്യൻ, ബുധൻ എന്നിവ ചേർന്നാണ് ഈ യോഗം സൃഷ്ടിക്കുന്നത്.  ഇതിന്റെ സ്വാധീനം എല്ലാ രാശികളിലുമുള്ള ആളുകളിൽ വരും. എന്നാൽ ഇതിലൂടെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യവും ലഭിക്കാൻ കഴിയുന്ന 3 രാശികളുണ്ട്. ആ രാശികൾ ഏതൊക്കെ അറിയാം...

 


 

കന്നി (Virgo): ത്രിഗ്രഹി യോഗം ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, നിങ്ങളുടെ പ്രവർത്തന ശൈലി മെച്ചപ്പെടും, കുടുംബ അന്തരീക്ഷമ കൂടുതൽ മെച്ചപ്പെടും, പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും. ഈ കാലയളവിൽ അവിവാഹിതരുടെ വിവാഹം നടന്നേക്കാം. 

 


 

മകരം(Capricorn): ഇവർക്കും ത്രിഗ്രഹി യോഗം  ശുഭകരമായിരിക്കും. കാരണം ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തെളിയും, ആത്മവിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കും, കഠിനാധ്വാനത്തിന് വളരെയധികം അഭിനന്ദനങ്ങൾ ലഭിക്കും. ഒരു യാത്രയ്ക്ക് യോഗമുണ്ട്, മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കാൻ കഴിയും, വിദ്യാർത്ഥികൾക്ക് ഏത് പരീക്ഷാ വിജയം ഉണ്ടാകും.

 

മിഥുനം (Gemini): ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഇവർക്കും പ്രയോജനകരമായിരിക്കും. ഈ രാശിയുടെ നാലാം ഭാവനത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ഇതോടൊപ്പം വസ്തുവോ വീടോ വാഹനമോ വാങ്ങാൻ യോഗം, ജോലിസ്ഥലത്ത് വലിയ വിജയം ലഭിക്കും, മനസ്സിന് സന്തോഷവും സംതൃപ്തിയും ഉണ്ടാകും. റിയൽ എസ്റ്റേറ്റ്, വസ്തു എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവർക്ക് ഈ സമയത്ത് നല്ല ലാഭം ലഭിക്കും, സാമ്പത്തിക നേട്ടം ലഭിക്കും.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.