Budh Asta: ബുധന്റെ അസ്തമയം ഈ രാശിക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും, സൂക്ഷിക്കുക..!
Budh Asta 2024 February: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്. സമ്പത്ത്, ബിസിനസ്സ്, സംസാരം, ബുദ്ധി, യുക്തിപരമായ ആശയവിനിമയം എന്നിവയുടെ കാരകനാണ് ബുധൻ.
Budh Asta 2024: ബുദ്ധിയുടെ ദാതാവും ഗ്രഹങ്ങളുടെ രാജകുമാരനുമായ ബുധൻ ഫെബ്രുവരി ഒന്നിന് മകരം രാശിയിൽ പ്രവേശിച്ചു. ബുധൻ്റെ സംക്രമണം എല്ലാവരുടെയും സാമ്പത്തിക ജീവിതം, തൊഴിൽ, സംസാരം, ബുദ്ധി, ആശയവിനിമയം എന്നിവയെ ബാധിക്കും. എന്നാൽ ഇപ്പോൾ ഫെബ്രുവരി 8 ന് ബുധൻ മകര രാശിയിൽ അസ്തമിക്കും. ഒരു ഗ്രഹത്തിൻ്റെ അസ്തമനം നല്ലതായി കണക്കാക്കുന്നില്ല. കാരണം ഗ്രഹത്തിൻ്റെ അസ്തമനം അതിന്റെ ശക്തി കുറയ്ക്കുന്നു. എന്നിരുന്നാലും അസ്തമിക്കുന്ന ഗ്രഹത്തിന് ജീവിതത്തിൽ ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. ബുധൻ ഫെബ്രുവരി 8 ന് അസ്തമിക്കുകയും മാർച്ച് 11 ന് ഉദിക്കുകയും ചെയ്യും. ഈ രീതിയിൽ ബുധൻ ഏകദേശം 1 മാസം മകരം രാശിയിൽ അസ്തമ സ്ഥിതിയിൽ തുടരും. ഈ സമയം 3 രാശിക്കാർസൂക്ഷിക്കണം. ആ രാശികൾ ഏതെന്ന് അറിയാം...
Also Read: ചിങ്ങ രാശിയിൽ ചതുർഗ്രഹ യോഗം; ഇവർക്കിനി ഉയർച്ച മാത്രം
മേടം (Aries): ബുധൻ്റെ അസ്തമനം മേടം രാശിക്കാർക്ക് നല്ലതല്ല. ഇവർക്ക് ഈ സമയം ഭാഗ്യം കൂടെയുണ്ടാകില്ല. ജോലി പൂർത്തിയാക്കാൻ കാത്തിരിക്കേണ്ടി വരും. ജോലിസ്ഥലത്ത് അൽപം ശ്രദ്ധിക്കണം. കൂടാതെ, ജോലിയുമായി ബന്ധപ്പെട്ട ഏത് തീരുമാനവും ശ്രദ്ധാപൂർവ്വം എടുക്കുക. സംസാരിക്കുമ്പോൾ സൂക്ഷിക്കുക. സാമ്പത്തിക നഷ്ടത്തിന് സാധ്യത, യാത്രാവേളയിലും നഷ്ടം സംഭവിക്കാം. ബിസിനസ്സിൽ നിങ്ങളുടെ എതിരാളികൾ നിങ്ങളിൽ ആധിപത്യം സ്ഥാപിച്ചേക്കും.
മിഥുനം (Gemini): ബുധൻ അസ്തമിക്കുന്നത് മിഥുന രാശിക്കാർക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കും. ഇവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. കുടുംബത്തിലോ അല്ലെങ്കിൽ ആരോഗ്യപരമായോ പ്രശ്നങ്ങൾ ഉണ്ടാകാം. പങ്കാളിത്തത്തോടെ വ്യാപാരം നടത്തുന്നവർ ജാഗ്രതയോടെ പ്രവർത്തിക്കണം. നഷ്ടത്തിന് സാധ്യതയുണ്ട്. ബിസിനസ്സിൽ മത്സരം നേരിടേണ്ടി വന്നേക്കാം. ജോലിഭാരം ഉണ്ടാകും. സഹപ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാകാം.
Also Read: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!
ചിങ്ങം (Leo): ബുധന്റെ അസ്തമനം ചിങ്ങ രാശിക്കാർക്ക് ദോഷം ചെയ്യും. സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യത, നിക്ഷേപങ്ങളോ ഇടപാടുകളോ ആലോചിച്ച് മാത്രം നടത്തുക. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കുമെങ്കിലും അവ ചിന്താപൂർവ്വം സ്വീകരിക്കുക. ജോലിസ്ഥലത്ത് ജാഗ്രത വേണം. നിങ്ങളുടെ പ്രവൃത്തിയുടെ ക്രെഡിറ്റ് മറ്റൊരാൾ കൊണ്ടുപോയേക്കും. വീട്ടിൽ വഴക്കുകളും പിരിമുറുക്കങ്ങളും ഉണ്ടാകാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.