ജ്യോതിഷം പോലെ, സംഖ്യാശാസ്ത്രവും വ്യക്തിയുടെ പെരുമാറ്റവും ഭാവിയും പറയുന്നു. ഇതിന്റെ വിവരം ജാതകന്റെ ഭാഗ്യസംഖ്യയിൽ നിന്നാണ് ലഭിക്കുന്നത്.  വ്യക്തിയുടെ ജനനത്തീയതിയുടെ ആകെത്തുകയാണ് അവരുടെ ഭാഗ്യ സംഖ്യ.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദാഹരണത്തിന് ഒരാൾ 15-ാം തീയതിയാണ് ജനിച്ചതെങ്കിൽ അയാളുടെ ഭാഗ്യ സംഖ്യ 6 ആയിരിക്കും. സംഖ്യാശാസ്ത്രത്തിൽ 1 മുതൽ 9 വരെയുള്ള ഗ്രഹങ്ങളെ ഭരിക്കുന്ന ഗ്രഹങ്ങളും അവയുടെ സ്വാധീനവും പറഞ്ഞിട്ടുണ്ട്. ഭാഗ്യനമ്പർ 8 ആയിട്ടുള്ള ജാതകരിനമുക്ക് നോക്കാം. ഇന്ന് നമുക്കറിയാം. മാസത്തിലെ 8, 17 അല്ലെങ്കിൽ 26 തീയതികളിൽ ജനിച്ചവരുടെ റാഡിക്സ് 8 ആയിരിക്കും.


Also Read: Horoscope December 10, 2021: ഇന്ന് കുംഭം, മീനം രാശിക്കാർ ജാഗ്രത പാലിക്കുക #Horoscope #RashiPhalam #Astrology


വളരെ രഹസ്യ സ്വഭാവമുള്ളവരാണ് ഭാഗ്യ നമ്പർ 8 ആയിട്ടുള്ളവർ


ഭാഗ്യ നമ്പർ 8 ന്റെ അധിപനാണ് ശനി. ഈ ഭാഗ്യ നമ്പർ ഉള്ളവർ രഹസ്യ സ്വഭാവമുള്ളവരാണ്. അവർ എപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ആർക്കും ഊഹിക്കാനാവില്ല. അവരുടെ മനസ്സിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കാനോ ഈ ആളുകളെ പൂർണ്ണമായും മനസ്സിലാക്കാനോ മിക്കവാറും അസാധ്യമാണ്. ഈ ആളുകൾക്കും വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമേ ഉണ്ടാകൂ.  കൂടാതെ ഇവർ ഇവരുടെ രഹസ്യങ്ങൾ ആരോടും പറയാറില്ല. അതേസമയം ആൾക്കൂട്ടത്തിനിടയിൽ പോലും വേറിട്ടുനിൽക്കുന്ന തരത്തിലാണ് ഇവരുടെ ചലനങ്ങൾ.


വൈവാഹിക ജീവിതത്തിൽ പ്രയാസങ്ങൾ വരുന്നു (Difficulties come in married life)


ദാമ്പത്യജീവിതം എല്ലായ്‌പ്പോഴും നല്ല രീതിയിൽ പോകുന്നവർ വളരെ കുറവാണെങ്കിലും ചിലർക്ക് ദാമ്പത്യ ജീവിതത്തിൽ പലപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ഇവരിൽ ഉൾപ്പെടുന്നവരാണ് ഭാഗ്യ സംഖ്യ  8 ആയിട്ടുള്ളവർ. ഇക്കൂട്ടരുടെ പ്രണയജീവിതവും അധികനാൾ നിലനിൽക്കില്ല. ഇതിന് പുറമെ ഇവരുടെ വിവാഹവും വൈകിയായിരിക്കും നടക്കുക. വിവാഹശേഷവും ഇവരിൽ അലസത, പിടിവാശി, ഈഗോ, രഹസ്യങ്ങൾ മറയ്ക്കൽ എന്നിവ കാരണം വിവാഹ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ വന്നുകൊണ്ടേയിരിക്കും.


Also Read: ഈ ഒരു രൂപ നോട്ട് കൈവശമുണ്ടോ, നേടാം 7 ലക്ഷം രൂപ


എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇരുമ്പുമായി ബന്ധപ്പെട്ടതായിരിക്കും ജോലി (Make a career in iron work or engineering)


ഭാഗ്യ സംഖ്യ 8 ആയിട്ടുള്ളവർ സാധാരണയായി എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് അവരുടെ കരിയർ ഉണ്ടാക്കുന്നത്. ഇനി ബിസിനസ്സിലേക്ക് പോകുകയാണെങ്കിൽ ഇരുമ്പുമായി ബന്ധപ്പെട്ട സാധനങ്ങൾ, നിർമ്മാണ സാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ വിജയിക്കും. ഈ ഭാഗ്യനമ്പരിലുള്ളവർ തന്ത്ര-മന്ത്രത്തിലും ജ്യോതിഷത്തിലും പ്രാവീണ്യമുണ്ടാകും. ഇനി നിങ്ങൾ ഒരു സർക്കാർ ജോലിക്ക് പോയാൽ, നിങ്ങൾക്ക് സാധാരണയായി പോലീസിലോ പട്ടാളത്തിലോ നല്ല വിജയം നേടാൻ കഴിയും. നിത്യേന ഗണപതിയെ പൂജിക്കുകയും ദരിദ്രർക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകുകയും ചെയ്യുന്നത് ഭാഗ്യം ഉണ്ടാകാൻ സഹായിക്കും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.