Prosperity Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ഒരു വ്യക്തി മാനസികമോ ശരീരികമോ ആയ വേദനകള്‍ അനുഭവിക്കുകയാണ് എങ്കില്‍ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ഈ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തിയാൽ ജീവിതത്തിലെ ദുഖങ്ങള്‍ക്കും ദുരിതങ്ങൾക്കും ബുദ്ധിമുട്ടുകള്‍ക്കും അറുതി വരുമെന്നാണ് വിശ്വാസം.  അതനുസരിച്ച്, ചൊവ്വാഴ്ച ദിവസം രാമഭക്തനായ ഹനുമാനെയാണ് ആരാധിക്കുന്നത്. സങ്കട മോചകനായ ഹനുമാൻ പ്രസാദിച്ചാൽ ഭക്തര്‍ക്ക്‌ ഇരട്ടി നേട്ടമാണ് ലഭിക്കുക. അതായത്, ഹനുമാനൊപ്പം ശ്രീരാമന്‍റെ  അനുഗ്രഹം കൂടി ഭക്തർക്ക്  ലഭിക്കുമെന്നാണ് വിശ്വാസം. 


Also Read:  Surya Gochar 2023: സൂര്യൻ മകര രാശിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
  
ചൊവ്വാഴ്ച ദിവസം നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഹനുമാനെ ആരാധിച്ചാല്‍ വ്യക്തിക്ക് എല്ലാത്തരം പ്രശ്നങ്ങളില്‍നിന്നും മോചനം ലഭിക്കും. ചൊവ്വാഴ്ച രാമഭക്തനായ ഹനുമാനെ ആരാധിക്കുന്നതോടൊപ്പം, ചില പ്രത്യേക  പൂജാ വിധികള്‍ സ്വീകരിച്ചാൽ, വ്യക്തിയുടെ ഭാഗ്യം പ്രകാശിക്കും. ഇതോടൊപ്പം ജാതകത്തിൽ കാണുന്ന ചൊവ്വാദോഷവും ഇല്ലാതാകും.


Also Read:  January Horoscope: ജനുവരി രാശിഫലം: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും


1. ചൊവ്വാഴ്ച നിങ്ങൾ ബജ്രംഗ്ബാണ്‍ പാരായണം ചെയ്താൽ, നിങ്ങളുടെ ജീവിതത്തിൽ ശത്രുക്കളുടെ പ്രകോപം ഇല്ലാതാകും. ഇത് 21 ദിവസമാണ് പാരായണം ചെയ്യേണ്ടത്. 


2. ചൊവ്വാഴ്ച ഹനുമാൻ  ക്ഷേത്രത്തിൽ ശർക്കരയും കടലയും സമര്‍പ്പിക്കുക. ഇത്തരത്തില്‍ 21 ദിവസമാണ് നല്‍കേണ്ടത്.  അതിനുശേഷം ഹനുമാന് വസ്ത്രം സമര്‍പ്പിക്കുക. ഇത് ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകും. 


3. ഒരു വ്യക്തി ശാരീരികമായി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, ചൊവ്വാഴ്ച ഒരു പാത്രത്തിൽ വെള്ളം നിറച്ച് ഹനുമാന്‍റെ  വിഗ്രഹത്തിന് മുന്നിൽ വയ്ക്കുക. കൂടാതെ 21 അല്ലെങ്കിൽ 26 ദിവസം ഹനുമാൻ കീര്‍ത്തനം പാരായണം ചെയ്യണം.  
 
4.  നിങ്ങൾക്ക് പ്രേതങ്ങളെയോ ഇരുട്ടിനെയോ ഭയമുണ്ടെങ്കിൽ, ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുകയും 'ഓം ഹൻ ഹനുമന്തേ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുകയും ചെയ്യുക.


5. ചൊവ്വാഴ്ച ഹനുമാന്‍റെ വിഗ്രഹത്തിന് മുന്നിൽ ഇരുന്ന് ഹനുമാൻ ചാലിസ ചൊല്ലുന്നത് ജാതകത്തിലെ മംഗള ദോഷം ഇല്ലാതാക്കുന്നു.


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.


 



   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.