Surya Gochar 2023: സൂര്യൻ മകര രാശിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Sun Transit 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മകരം രാശിയിലേക്ക്  പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. സൂര്യന്റെ ഈ സംക്രമത്തെ മകരസംക്രാന്തിയായിട്ടാണ് ആഘോഷിക്കുന്നത്. 2023 ജനുവരി 14 ന് സൂര്യൻ തന്റെ പുത്രനായ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കുന്നു ഇത് ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. 

Written by - Ajitha Kumari | Last Updated : Jan 3, 2023, 10:39 AM IST
  • ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മകരം രാശിയിലേക്ക്
  • സൂര്യന്റെ ഈ സംക്രമത്തെ മകരസംക്രാന്തിയായിട്ടാണ് ആഘോഷിക്കുന്നത്
  • ജനുവരി 14-ന് സൂര്യൻ മകരരാശിയിലേക്ക് പ്രവേശിക്കും
Surya Gochar 2023: സൂര്യൻ മകര രാശിയിലേക്ക്;  ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Sun Transit in Makar 2023: ജ്യോതിഷത്തിൽ സൂര്യന്റെ ഈ രാശിമാറ്റത്തെ വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. വിജയം, ആത്മവിശ്വാസം, ആരോഗ്യം, പിതാവ് എന്നിവയുടെ കരകനാണ് സൂര്യൻ. സൂര്യൻ രാശി മാറി മറ്റൊരു രാശിയിൽ പ്രവേശിക്കുമ്പോഴെല്ലാം അതിനെ സംക്രാന്തി എന്നാണ് വിശേഷിപ്പിക്കുന്നത്.  2023 ജനുവരി 14-ന് സൂര്യൻ മകരരാശിയിലേക്ക് പ്രവേശിക്കും.  ഈ സമയം രാജ്യത്തുടനീളം മകരസംക്രാന്തിയായി ആഘോഷിക്കും. മകരം രാശിയുടെ അധിപൻ ശനിയാണ്.  ജ്യോതിഷത്തിൽ സൂര്യനെ ശനിയുടെ പിതാവായിട്ടാണ് കണക്കാക്കുന്നത്.  ഇങ്ങനെ വർഷത്തിലൊരിക്കൽ സൂര്യൻ തന്റെ പുത്രനായ ശനി രാശിയിൽ പ്രവേശിക്കും.  മകരം രാശിയിൽ ശനി നേരത്തെ തന്നെ ഉള്ളതിനാൽ ഇത്തവണത്തെ സംക്രാന്തിക്ക് ഏറെ പ്രത്യേകതയുണ്ടെന്നത് ശ്രദ്ധേയം. മകരം രാശിയിൽ സൂര്യനും ശനിയും കൂടിച്ചേരുന്നത് 4 രാശിക്കാർക്ക് വൻ അനുകൂലമായിരിക്കും.

Also Read: കൃത്യം 9 ദിവസത്തിനുള്ളിൽ ഈ 3 രാശിക്കാർക്ക് ഭാഗ്യോദയം! ബുധ ഉദയം നൽകും വൻ സമ്പത്തും പുരോഗതിയും

സൂര്യ സംക്രമത്തിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ  

ഇടവം (Taurus): സൂര്യന്റെ ഈ രാശിമാറ്റം ഇടവം രാശിക്കാർക്ക്  വളരെയധികം ഗുണം ചെയ്യും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യത്തിന്റെ സഹായത്തോടെ എല്ലാ ജോലികളും പൂർത്തീകരിക്കാൻ കഴിയും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങളുടെ സ്വാധീനവും ആത്മവിശ്വാസവും വർദ്ധിക്കും. ഇണയുമായി സമയം ചെലവഴിക്കും.

മിഥുനം (Gemini): സൂര്യന്റെ രാശിമാറ്റം മിഥുനരാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും. ജോലിസ്ഥലത്ത് നല്ല പുരോഗതിയുണ്ടാകും. ബിസിനസുകാർക്ക് മികച്ച വിജയം നേടാൻ കഴിയും. സാമ്പത്തിക പുരോഗതിയുണ്ടാകും. മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം ലഭിക്കും.

Also Read: നിങ്ങൾ റേഷൻ കാർഡ് ഉടമകളാണോ? ഗ്യാസ് സിലിണ്ടർ ലഭിക്കും വെറും 500 രൂപയ്ക്ക്!

കർക്കടകം (Cancer): കർക്കടക രാശിക്കാർക്കും സൂര്യ സംക്രമത്തിന്റെ പ്രഭാവം വളരെ നല്ലതായിരിക്കും. ഇവർക്ക് ഈ സമയം എല്ലാ കാര്യത്തിലും ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. ദീർഘയാത്രയ്ക്ക് സാധ്യത. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാം. പങ്കാളിത്ത പ്രവർത്തനങ്ങളിൽ സഹായമുണ്ടാകും. 

മകരം (Capricorn): സൂര്യ സംക്രമം മകരരാശിയിൽ നടക്കുന്നതിനാൽ ഈ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും. ഇവരുടെ  ജീവിതത്തിൽ പോസിറ്റീവിറ്റി ഉണ്ടാകും. പഴയ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. രോഗം മാറും. പുരോഗതിയുടെ പാത തുറക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News