Numerology Radix 4: ജ്യോതിഷത്തിന്‍റെ ഒരു ശാഖയാണ്‌ സംഖ്യാശാസ്ത്രം.  ജ്യോതിഷം പോലെതന്നെ സംഖ്യാശാസ്ത്രവും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം സാമ്പത്തിക സ്ഥിതി എന്നിവ പ്രവചിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഖ്യാശാസ്ത്രമനുസരിച്ച് 1 മുതല്‍ 9 വരെയുള്ള ഓരോ സംഖ്യയും ഒരു പ്രത്യേക ഗ്രഹത്തിന്‍റെ ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഊർജ്ജങ്ങൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും  ജീവിതത്തെയും സ്വാധീനിക്കുന്നു. ഈ സംഖ്യകളെ റാഡിക്സ്‌ എന്ന് വിളിക്കുന്നു. 


Also Read: Alexei Navalny Passed Away: പുടിന്‍റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി ജയിലില്‍ മരിച്ചനിലയില്‍


റാഡിക്സ്‌ ഒരു വ്യക്തി ജനിച്ച തീയതി അനുസരിച്ചാണ് കണക്കാക്കുന്നത്. അതായത്, ഒരു വ്യക്തി ജനിച്ച തിയതിയുടെ ആകെത്തുകയാണ് റാഡിക്സ്‌. സംഖ്യാശാസ്ത്രം അനുസരിച്ച് ഓരോ റാഡിക്‌സ് നമ്പറിലും ജനിച്ച ആളുകൾക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. റാഡിക്‌സ് നമ്പര്‍ അറിയുന്നത് വഴി ആ വ്യക്തികളുടെ പ്രത്യേകതകള്‍ മനസിലാക്കാന്‍ സാധിക്കും.  


Also Read: Sandeshkhali Incident: ബിജെപി പ്രതിനിധി സംഘത്തെ സന്ദേശ്ഖാലി സന്ദർശിക്കുന്നതിൽ നിന്ന് വിലക്കി TMC സര്‍ക്കാര്‍ 


ഒരു വ്യക്തി ഏതെങ്കിലും മാസത്തിലെ 4, 13, 22, 21 തീയതികളിലാണ് ജനിച്ചതെങ്കിൽ, സംഖ്യാശാസ്ത്രമനുസരിച്ച് ആ വ്യക്തിയുടെ റാഡിക്സ്‌ നമ്പര്‍ 4 ആയിരിക്കും.  റാഡിക്സ്‌ നമ്പര്‍ 4 വ്യക്തികളില്‍ 
രാഹു ഗ്രഹം ആധിപത്യം പുലർത്തുന്നു. ഇക്കാരണത്താൽ, ഈ നമ്പറിലുള്ള ആളുകള്‍ വളരെ മിടുക്കരാണ്. ഇതുകൂടാതെ, അവര്‍ ചില ജോലികളില്‍ പൂര്‍ണ്ണമായും ആധിപത്യം പുലര്‍ത്തുന്നു. 


റാഡിക്സ്‌ നമ്പര്‍ 4 ഉള്ള ആളുകൾ മിടുക്കരും നല്ല നയതന്ത്രജ്ഞരുമാണ്.


ഈ ആളുകൾക്ക് അവരുടെ ജീവിതം എങ്ങനെ ഭംഗിയായി ജീവിക്കണമെന്ന് അറിയാം. യഥാർത്ഥത്തിൽ, അവർ വളരെ മിടുക്കരും  നയതന്ത്രജ്ഞരുമാണ്. ഇവര്‍ ചിലപ്പോള്‍ അവരുടെ പ്രവൃത്തികള്‍ മൂലം മറ്റുള്ളവരെ ഞെട്ടിക്കും. ഇവരുടെ നേത്രുഗുണവും  പ്രവൃത്തികളും വളരെ ആകര്‍ഷനീയമാണ്. 


അവരുടെ ആഗ്രഹപ്രകാരം ജീവിതം നയിക്കുന്നവര്‍ 


നമ്പർ 4 ഉള്ള ആളുകൾ അവരുടെ ഭാവിയെക്കുറിച്ച് മുൻകൂട്ടി കണക്കുകൂട്ടുന്നു. മറ്റൊരാൾക്ക് അവരുടെ ഉള്ളിൽ എന്താണ് നടക്കുന്നത്, അല്ലെങ്കില്‍ അവര്‍ എന്താണ് ചിന്തിക്കുന്നത് എന്ന് പറയാന്‍ കഴിയില്ല. ഇവര്‍ ഗവേഷണ രംഗത്ത് ഏറെ പേര് സമ്പാദിക്കുന്നു. ഈ ആളുകൾ വളരെ ശാന്തവും സ്ഥിരതയുള്ളതുമായ മനസ് ഉള്ളവരുമാണ്‌. തങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ ഏതറ്റം വരെയും കഠിനാധ്വാനം ചെയ്യാൻ അവർ തയ്യാറാണ്.


റാഡിക്സ് നമ്പർ 4 ഉള്ള ആളുകൾ ഈ മേഖലകളിൽ വിദഗ്ധരാണ്.


സംഖ്യാശാസ്ത്രമനുസരിച്ച്, റാഡിക്സ് നമ്പർ 4 ഉള്ള ആളുകൾ എഴുത്ത്, എഞ്ചിനീയറിംഗ്, നിയമം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ തികച്ചും പ്രാവീണ്യമുള്ളവരാണ്. അതേ സമയം, സ്വന്തം ബിസിനസ് എങ്ങനെ നന്നായി നടത്താമെന്നും അവർക്ക് അറിയാം, അതിൽ അവരുടെ കഠിനാധ്വാനം അവരെ വിജയിപ്പിക്കാൻ സഹായിക്കുന്നു.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.