Rahu transit 2022: രാഹു-കേതുവിനെ കോപ ഗ്രഹമായാണ് കണക്കാക്കുന്നത്. രാഹു ഏതെങ്കിലും രാശിക്കാരോട് കോപിഷ്ഠനാണെങ്കിൽ പിന്നെ അവരുടെ കാര്യം പറയണ്ട.  അവരുടെ ജീവിതത്തിൽ നിന്നും എല്ലാ സന്തോഷങ്ങളും അപ്രത്യക്ഷമാകാൻ അധിക സമയം വേണ്ട. അതുകൊണ്ടാണ്  രാഹുവിന്റെ രാശിമാറ്റം ആളുകളിൽ ഭയം ഉണ്ടാക്കുന്നത്. നിലവിൽ രാഹുമേടം രാശിയിൽ തുടരുകയാണ്. 2023 ഒക്ടോബർ വരെ ഈ രാശിയിൽ നീങ്ങും. ജ്യോതിഷ പ്രകാരം വരുന്ന 3 മാസങ്ങളിൽ രാഹു മൂന്ന് രാശിക്കാരിൽ അനുഗ്രഹം വർഷിക്കും. ഈ സാഹചര്യത്തിൽ ഇവരുടെ വീട്ടിൽ ലക്ഷ്മിദേവിയുടെ ആഗമനം ഉണ്ടാകും ഒപ്പം ഇവർ എല്ലാ മേഖലയിലും വിജയിക്കും.   ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 12 വർഷത്തിന് ശേഷം വ്യാഴം വക്രഗതിയിൽ; നവംബർ 24 വരെ ഈ രാശിക്കാരുടെ ബിസിനസിലും കരിയറിലും വൻ അഭിവൃദ്ധി!


മീനം (Pisces): വരുന്ന മൂന്ന് മാസങ്ങൾ മീനരാശിക്കാർക്ക് സന്തോഷകാലം. ഇവർക്ക് പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം ലഭിക്കും.  ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. തൊഴിൽ-വ്യാപാരരംഗത്ത് വിജയമുണ്ടാക്കും. കുട്ടികൾ പഠനത്തിൽ താൽപര്യം കാണിക്കും.  കുടുംബത്തിലെ ക്ലേശങ്ങൾ അകന്ന് ഐക്യം ഉണ്ടാകും.


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വരാനിരിക്കുന്ന സമയം വലിയൊരു വരദാനം പോലെയായിരിക്കും. ഇവർക്ക് ഈ സമയം ലഭിക്കും വാൻ അനുഗ്രഹം. പുതിയ ബിസിനസ്സ് തുടങ്ങാനുള്ള ഏറ്റവും നല്ല സമയമാണിപ്പോൾ. ഏത് ജോലി ആരംഭിച്ചാലും അവർക്ക് വിജയം ലഭിക്കും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, എവിടെയെങ്കിലും പോകാനുള്ള അവസറാം ലഭിക്കും. ജോലിയിൽ മുന്നേറാൻ അവസരം ലഭിക്കും.


Also Read: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ


മിഥുനം (Gemini): മിഥുന രാശിക്കാർക്ക് പല തലങ്ങളിൽ സന്തോഷം ഉണ്ടാകും. കോടതി വ്യവഹാരങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഇതോടൊപ്പം സാമ്പത്തിക മേഖലയിലും മികച്ച വിജയം നേടും. ഓഹരി വിപണിയിൽ നിക്ഷേപിച്ച് നല്ല ലാഭം നേടാനുള്ള കഴിവ് ഇവർക്കുഉണ്ട്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഇവർക്ക് പുതിയ വസ്തുവിന്റെ ഉടമയാകാം. ഒരു വാഹനം വാങ്ങാനുള്ള യോഗമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.