Rahu Transit 2023: രാഹു കൃപ: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
Rahu Gochar 2023: പുതുവർഷമായ 2023 ൽ പല ഗ്രഹങ്ങളും രാശി മാറും. ഇതിൽ രാഹുവും ഉൾപ്പെടും. രാഹുവിന്റെ ഈ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഈ സമയം വളരെയധികം ഭാഗ്യം നിറഞ്ഞതായിരിക്കും.
Rahu Rashi Parivartan 2023: ജ്യോതിഷത്തിൽ രാഹുവിനെ നിഴൽ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. എങ്കിലും അതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും നിലനിൽക്കും. 2022 ലേതുപോലെ പുതുവർഷത്തിലും വളരെയധികം ഗ്രഹങ്ങൾ പരിവർത്തനം ചെയ്യും. 2023 ഒക്ടോബർ 30 ന് രാഹുവും രാശി മാറും. ഈ ദിവസം ഉച്ചയ്ക്ക് 12.30 ന് രാഹു മേടം വിട്ട് മീനരാശിയിൽ പ്രവേശിക്കും. ഈ രാശിമാറ്റം ചില രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ നല്ല ദിനങ്ങൾ ആരംഭിക്കുകയും എല്ലാ ജോലികളിലും വിജയം ലഭിക്കുകയും ചെയ്യും.
Also Read: പുതുവർഷത്തിൽ ഈ 4 രാശിക്കാർ മിന്നി തിളങ്ങും, ലഭിക്കും വൻ ധനലാഭം!
മേടം (Aries): ജ്യോതിഷമനുസരിച്ച് രാഹുവിന്റെ ഈ സംക്രമണം പ്രത്യേകിച്ചും മേട രാശിക്കാർക്ക് വളരെയധികം ഫലപ്രദമാണ്. ഇക്കൂട്ടർക്ക് പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ധനലാഭം മൂലം സമ്പന്നരാകുകയും ചെയ്യും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.
കർക്കിടകം (Cancer): രാഹുവിന്റെ സംക്രമത്തോടെ കർക്കടക രാശിക്കാർക്ക് പുതിയ വർഷത്തിൽ അതായത് ഒക്‌ടോബർ മുതൽ ഭാഗ്യം മിന്നി തിളങ്ങും. ഈ രാശിമാറ്റം കർക്കിടക രാശിക്കാർക്ക് ശുഭവാർത്ത നൽകും. പുതിയ വാഹനവും വീടും വാങ്ങാൻ അവസരമുണ്ടാകും. ബിസിനസ്സിൽ ലാഭമുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.
Also Read: Viral Video: ആക്രമിക്കാൻ ചെന്ന സിംഹത്തെ പഞ്ഞിക്കിട്ട് ആന..! വീഡിയോ വൈറൽ
മീനം (Pisces): 2023 ൽ രാഹു മേടം രാശിയിൽ നിന്നും മാറി മീനരാശിയിൽ പ്രവേശിക്കും. അതുകൊണ്ടുതന്നെ മീനം രാശിക്കാർക്ക് ഈ സംക്രമം സ്പെഷ്യൽ ഗുണം നൽകും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ പുരോഗതിക്ക് സാധ്യത, ഒപ്പം നല്ല വാർത്തകളും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...