Rahu Transit In 2022: ശനി കഴിഞ്ഞാൽ ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നൽകുന്ന ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്. ജാതകത്തിൽ രാഹു മോശമായാൽ ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.  അപ്പോൾ ജീവിതം ഒരുപാട് ദു:ഖങ്ങളിലൂടെ കടന്നുപോകുന്നു എന്ന് പറയാം. രാഹു ഒന്നര വർഷത്തിനുള്ളിൽ രാശി മാറുകയും എല്ലായ്പ്പോഴും വിപരീത ദിശയിൽ നീങ്ങുകയും ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷം രാഹു രാശി മാറിയില്ലെങ്കിലും അടുത്ത വർഷം ഏപ്രിൽ 12ന് രാശി മാറി മേടം രാശിയിൽ പ്രവേശിക്കും. 18 വർഷത്തിനു ശേഷം ഈ രാശിയിൽ പ്രവേശിക്കുന്ന രാഹു ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം... 


Also Read: രാഹു മാറ്റം 2022: ഈ '6' രാശിക്കാർക്ക് വളരെയധികം ജാഗ്രത ആവശ്യമാണ്..!!


ഈ രാശിക്കാർക്ക് രാഹു സംക്രമം ശുഭകരമാണ്


മിഥുനം (Gemini): മിഥുന രാശിക്കാർക്ക് രാഹുവിന്റെ മേടം രാശിയിലെ പ്രവേശനം വളരെ ശുഭകരമായിരിക്കും. അവരുടെ വരുമാനം വർദ്ധിക്കും. ഇത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. എല്ലാ പദ്ധതികളും വിജയിക്കും. മൊത്തത്തിൽ ഈ സമയം മികച്ച പുരോഗതിയും പണവും തരുമെന്ന് തെളിയിക്കും.


കർക്കടകം (Cancer): കർക്കടകം രാശിക്കാർക്ക് രാഹു മാറ്റം ധനവരവിനൊപ്പം ചെലവും ഉണ്ടാക്കും. ഈ ചെലവുകൾ നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യും. കരിയർ നല്ലതായിരിക്കും. ശത്രുക്കളിൽ നിന്ന് അകന്നു നിൽക്കുക.


Also Read: Shani Effect 2022: ശനികൃപയാൽ ഈ 3 രാശിക്കാരുടെ ഭാഗ്യം 2022 ൽ തിളങ്ങും


തുലാം (Libra): തുലാം രാശിക്കാർക്ക് പെട്ടെന്ന് ധനലാഭം നൽകും. കരിയർ നല്ലതായിരിക്കും. ഇഷ്ടമുള്ള ജോലി നേടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നവർക്ക് രാഹു ആഗ്രഹം നിറവേറ്റും. പ്രമോഷനും ലഭിക്കും.


വൃശ്ചികം (Scorpio): ഈ സംക്രമം വൃശ്ചിക രാശിക്കാർക്ക് ജോലിസ്ഥലത്ത് വലിയ നേട്ടങ്ങൾ നൽകും. കഠിനാധ്വാനത്തിന്റെ മുഴുവൻ ഫലങ്ങളും നിങ്ങൾക്ക് ലഭിക്കും, അതുപോലെ ആളുകൾ നിങ്ങളുടെ പ്രവർത്തനരീതിയെ പ്രശംസിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. ബിസിനസ്സിലും വലിയ ലാഭം കണ്ടെത്താൻ കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.