Rahu Remedies: ജ്യോതിഷ പ്രകാരം ഓരോ വ്യക്തിയുടെയും ജാതകത്തിൽ ചില ഗ്രഹങ്ങൾ ശക്തവും എന്നാൽ ചിലത് ദുർബലവുമായിരിക്കും.  ഓരോ വ്യക്തിയുടെ ജീവിതത്തിലും ഒന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹത്തിന്റെ മഹാദശ  നടക്കാറുണ്ട്. അത് അവരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. അതേപോലെ രാഹു-കേതുക്കളും ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ജ്യോതിഷത്തിൽ ഇവയെ ദോഷ ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത് അതുകൊണ്ടുതന്നെ ജാതകത്തിൽ ഇവയുടെ സാന്നിധ്യം ആളുകൾ ഭയപ്പെടുന്നു. രാഹുവിന്റെ മഹാദശ 18 വർഷം നീണ്ടുനിൽക്കുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shubh Rajyog 2023: 100 വർഷത്തിന് ശേഷം മീനരാശിയിൽ ഗ്രഹങ്ങളുടെ മഹാസംയോഗം; 4 രാശിക്കാരുടെ ഭാഗ്യം മാറിമറിയും


രാഹുവിന്റെ ഈ മഹാദശ കഷ്ടത മാത്രം നൽകുന്ന ഒന്നല്ല. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു ശുഭസ്ഥാനത്ത് ആണെങ്കിൽ അയാൾക്ക് വളരെയധികം ബഹുമാനവും ആദരവും പണവും പദവിയുമൊക്കെ നൽകും.  എന്നാൽ രാഹു അശുഭകരമാണെങ്കിൽ ആ വ്യക്തിയുടെ ജീവിതം കഷ്ടതകൾ കൊണ്ട് നിറയും.  ഇന്ന് രാഹു മഹാദശയുടെ പ്രഭാവവും ഗുണങ്ങളും അറിയാം. 


Also Read: Viral Video: വരണമാല്യം അണിയിച്ചതും വരന്റെ പാന്റ് അഴിഞ്ഞു വീണു.. നാണിച്ചു തലകുനിച്ച് വധു..! വീഡിയോ വൈറൽ


രാഹു മഹാദശയുടെ പ്രഭാവം  (Effects of Mahadasha of Rahu)


ജ്യോതിഷ പ്രകാരം ജാതകത്തിൽ രാഹു ശുഭകരമായിരിക്കുമ്പോൾ ആ വ്യക്തിക്ക് വളരെ നല്ല ഫലങ്ങളായിരിക്കും നൽകുക.  ഇവർക്ക് സമൂഹത്തിൽ നല്ല സ്ഥാനം ലഭിക്കും.  പ്രത്യേകിച്ചും ഇവർക്ക് രാഹുവിന്റെ മഹാദശാകാലത്ത് വളരെയധികം ബഹുമാനവും ഉയർന്ന സ്ഥാനവും ധന നേട്ടവും ലഭിക്കും. രാഹുവിന്റെ മഹാദശ കാലത്ത് രാഷ്ട്രീയത്തിൽ സജീവമായ ആളുകൾക്ക് വളരെ ഗുണകരമായിരിക്കും. എന്നാൽ ജാതകത്തിൽ രാഹു അശുഭ സ്ഥാനത്ത് ആണെങ്കിൽ വ്യക്തിക്ക് അശുഭകരമായ ഫലങ്ങൾ ഉണ്ടാകും. ഈ സമയം ഇവർക്ക് രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.  അതായത് രാഹു ബലഹീനനായിരിക്കുമ്പോൾ ആ വ്യക്തിക്ക് മാനസിക അസ്ഥിരത, കുടൽ പ്രശ്നങ്ങൾ, അൾസർ, ഗ്യാസ്ട്രിക് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കും.


രാഹു ഭാഗ്യം തെളിയിക്കും


ജ്യോതിഷ പ്രകാരം ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ രാഹുവിന്റെ സ്ഥാനം ശക്തമായിരിക്കുമ്പോൾ അയാൾക്ക് നല്ല ആരോഗ്യവും ബുദ്ധിശക്തി ലഭിക്കും. ഈ സമയം ഇവർ സ്വന്തം ബുദ്ധിശക്തിയിൽ ധാരാളം പണവും പ്രശസ്തിയും നേടും. ഇത്തരക്കാരുടെ ഭാഗ്യം രാഹു തെളിയിക്കും. 


Also Read: Turmeric Milk Side Effects: ഈ പ്രശ്നങ്ങളുള്ളവർ അബദ്ധത്തിൽ പോലും മഞ്ഞൾ ചേർത്ത പാൽ കുടിക്കരുത്!


രാഹുവിന്റെ അശുഭഫലങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ


>> ഒരാളുടെ ജാതകത്തിൽ രാഹുദോഷമുണ്ടെങ്കിൽ രാഹുവിന്റെ മഹാദശ കാലത്ത് ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്നത് പ്രത്യേക നേട്ടങ്ങൾ നൽകും. 


>> രാഹുവിന്റെ ദോഷഫലങ്ങൾ കുറയ്ക്കാൻ എല്ലാ ബുധനാഴ്ചയും കറുത്ത നായയ്ക്ക് മധുര റൊട്ടി  നൽകുന്നത് നല്ലതാണ്.


>> രാഹുദോഷത്താൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ കുളിക്കുന്ന വെള്ളത്തിൽ കറുത്ത എള്ള് ചേർത്ത് കുളിക്കുന്നത് ആശ്വാസം നൽകും.


>> ഇതോടൊപ്പം രാഹുവിന്റെ ശുഭഫലങ്ങൾക്കായി, രാഹുവിന്റെ ഗ്രഹ മന്ത്രം പതിവായി ജപിക്കുന്നത് ഉത്തമം.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.