Mercury, Jupiter and Sun in Pisces 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ അതിന്റെ രാശി മാറുന്നു. ദേവഗുരു ബൃഹസ്പതി ഇപ്പോൾ സ്വരാശിയായ മീനത്തിലാണ്. അതുപോലെ ബുധനും സൂര്യനും ഈ സമയം മീനരാശിയിലാണ്. ഇനി മാർച്ച് 22 ന് ചന്ദ്രൻ സംക്രമിച്ച് മീനരാശിയിൽ പ്രവേശിക്കും.
Shubh Rajayoga 2023: ഈ രീതിയിൽ മീനരാശിയിലെ വ്യാഴം, ബുധൻ, സൂര്യൻ, ചന്ദ്രൻ എന്നിവയുടെ കൂടിച്ചേരൽ വളരെ ശുഭകരമായ 4 രാജയോഗങ്ങൾ സൃഷ്ടിക്കും.
ഗജകേസരി യോഗം, നീചഭംഗ യോഗം, ബുദ്ധാദിത്യ യോഗം, ഹൻസ് യോഗം എന്നവയാണ് 4 രാജയോഗങ്ങൾ. 100 വർഷങ്ങൾക്ക് ശേഷം ഈ രീതിയിൽ 4 രാജയോഗങ്ങളുടെ ഒരു മഹത്തായ സംയോഗം രൂപം കൊള്ളുകയാണ്. ഇത് ചില രാശിക്കാരിൽ ബമ്പർ നേട്ടങ്ങൾ നൽകും.
ഇടവം (Taurus): 4 മഹായോഗങ്ങളുടെ ഈ കൂടിച്ചേരൽ ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയവും ഇവർക്ക് വലിയ പുരോഗതി കൈവരിക്കാൻ കഴിയും. പെട്ടെന്നുള്ള ധനലാഭം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കും. നിങ്ങളിലേക്കുള്ള ആകർഷണം വർദ്ധിക്കും. പുതിയ സ്രോതസ്സുകളിൽ നിന്ന് വരുമാനം ഉണ്ടാകും. പഴയ നിക്ഷേപം ഗുണം ചെയ്യും. ഒരു വലിയ പോസ്റ്റ് ലഭിക്കാൻ സാധ്യത.
മിഥുനം (Gemini): ഈ രാജയോഗം മിഥുനരാശിക്കാർക്കും വൻ വിജയങ്ങൾ നൽകും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കും. പുതിയ ജോലി ലഭിക്കും, സ്ഥാനക്കയറ്റം, സ്ഥല മാറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാധ്യത. അധികാരം, ഭരണം എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ഉണ്ടാകും. ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും.
കന്നി (Virgo): ഈ രാജയോഗം കന്നി രാശിക്കാർക്ക് ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും. ഒപ്പം വൻ ധനലാഭവും, വിജയവും ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമ്പത്തും വർദ്ധിക്കും. ഒരു വലിയ ബിസിനസ്സ് ഇടപാട് ലഭിച്ചേക്കും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും. ദാമ്പത്യ ജീവിതം, പ്രണയ ജീവിതം എന്നിവ നല്ലതായിരിക്കും.
കുംഭം (Aquarius): 4 രാജയോഗങ്ങളുടെ കൂടിച്ചേരൽ കുംഭം രാശിക്കാർക്ക് വലിയ ആശ്വാസം നൽകും. ഏഴര ശനി കാരണം ജീവിതത്തിൽ നടക്കുന്ന ക്ലേശങ്ങൾക്ക് കുറവുണ്ടാകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും, ജോലി ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)