Transit of Rahu in Bharani Nakshatra 2022: ഏപ്രിൽ 29 ന് രാഹു രാശി സംക്രമണം നടത്തിയിരുന്നു. അതായത് രാഹു 18 വർഷവും 7 മാസവും തികഞ്ഞ ശേഷം 2022 ഏപ്രിൽ 12 ന് മേടം രാശിയിൽ പ്രവേശിച്ചു.  ശേഷം ജൂൺ 14 ആയ ഇന്നലെ രാഹു നക്ഷത്രം മാറിയിരിക്കുകയാണ്. ഇത് അടുത്ത 8 മാസത്തേക്ക് ഇവിടെ തുടരും. ഭരണി നക്ഷത്രത്തിന്റെ അധിപൻ ശുക്രനാണ് അത് രാഹുവിന്റെ സുഹൃത്ത് ഗ്രഹവുമാണ്. ഇതുകൂടാതെ രാഹുവും ശുക്രനും ഈ സമയത്ത് മേടം രാശിയിലും കൂടിച്ചേരുന്നു. ജ്യോതിഷ പ്രകാരം രാഹുവും ശുക്രനും ചേർന്നുള്ള ഈ കോമ്പിനേഷൻ ശുഭകരമാണെങ്കിലും ചില രാശിക്കാർക്ക് ഇത് പ്രതികൂല ഫലമുണ്ടാക്കും. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu Gochar 2022: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറിമറിയും!


ചിങ്ങം (Leo): ഭരണി നക്ഷത്രത്തിലെ രാഹുവിന്റെ പ്രവേശനം ചിങ്ങം രാശിക്കാർക്ക് അശുഭകരം.  ഇവർക്ക് കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ട്രാൻസ്ഫർ ഉണ്ടാകാം. അനാവശ്യമായ യാത്ര പോകേണ്ടി വന്നേക്കാം. പിതാവുമായി തർക്കമോ അകൽച്ചയോ ഉണ്ടാകാം.


കന്നി (Virgo): രാഹുവിന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് അനുകൂലമല്ല. ഇവർക്ക് ചില അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ധനനഷ്ടം ഉണ്ടാകാം. കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാകാം. വീട്ടിലുള്ളവരുടെ സഹകരണം ഉണ്ടാകില്ല. തർക്കങ്ങൾ ഉണ്ടാകാം. ഈ സമയം ക്ഷമയോടെയും സംയമനത്തോടെയും ഇരിക്കുക.


Also Read: Horoscope Today, June 15: രാശിഫലം, മേടം രാശിക്കാര്‍ക്ക് ബിസിനസില്‍ ലാഭം, മിഥുനം രാശിക്കാര്‍ക്ക് ജോലിയിൽ വന്‍ വിജയം..!


മകരം (Capricorn): രാഹുവിന്റെ സ്ഥാനമാറ്റം മകരം രാശിക്കാരുടെ ജീവിതത്തിൽ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കും.  ജീവിതത്തിന്റെ വിവിധ തലങ്ങളിൽ ഇവർക്ക് സംഘർഷം നേരിടേണ്ടി വന്നേക്കാം.  ജോലിയിൽ ബുദ്ധിമുട്ട് വന്നേക്കാം.  ജോലിസ്ഥലത്ത് പ്രശ്‌നങ്ങളും സമ്മർദങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.


മീനം (Pisces): മീനം രാശിക്കാർക്ക് രാഹുവിന്റെ നക്ഷത്ര മാറ്റം സാമ്പത്തിക വീക്ഷണത്തിൽ നല്ലതാണെങ്കിലും വ്യക്തിപരമായ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. കുടുംബാംഗങ്ങളുമായി തർക്കമുണ്ടാകാം. പെട്ടെന്ന് ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.