Rahu Surya Yuti:  ഈ സമയത്ത് രാഹു മീന രാശിയിലാണ്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയില്‍ പ്രവേശിക്കും. മാര്‍ച്ച് 14 ന് ഉച്ചയ്ക്ക് 12:46 ന് സൂര്യന്‍ മീന രാശിയിൽ പ്രവേശിക്കും. ഇതിലൂടെ രാഹുവും സൂര്യനും മീന രാശിയിൽ കൂടിച്ചേരുന്നു. ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവർ രണ്ടുപേരും കൂടിച്ചേരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുന്നത് എല്ലാ രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും.  ഈ രണ്ട് ഗ്രഹങ്ങള്‍ക്കും ശത്രുതയുടെ ഒരു വികാരമുണ്ട്. ഇത് ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍, തര്‍ക്കങ്ങള്‍, പരാജയം അല്ലെങ്കില്‍ വ്യക്തിപരമായ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ ഗ്രഹ സംയോഗം  വാളരെയധികം ഗുണം നൽകും. രാഹുവും സൂര്യനും ചേര്‍ന്നുള്ള ഈ സംയോജനം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് നോക്കാം...


Also Read: ഗജകേസരി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ


ഇടവം (Taurus):  ഇടവം രാശിയില്‍ പതിനൊന്നാം ഭാവത്തിലാണ് ഈ രണ്ട് ഗ്രഹങ്ങളുടെയും സംഗമം. അത്തരമൊരു സാഹചര്യത്തില്‍ ഇടവം രാശിക്കാര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ ലഭിക്കും. പലര്‍ക്കും പല ആഗ്രഹങ്ങളും ഉണ്ടായിരിക്കും, അവ നിറവേറ്റുന്നതിന് കഠിനാധ്വാനവും അര്‍പ്പണബോധവും ആവശ്യമാണ്. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വളരെയധികം വിജയങ്ങള്‍ നേടാനുള്ള അവസരങ്ങളുണ്ടാകും. 


നിങ്ങളുടെ ചിന്തകളാൽ മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്താനാകും. നിങ്ങളുടെ ജോലി കണ്ട് മേലുദ്യോഗസ്ഥര്‍ നിങ്ങളെ അഭിനന്ദിച്ചേക്കാം. നിങ്ങള്‍ക്ക് പ്രമോഷനോ, ഇന്‍ക്രിമെന്റോ അല്ലെങ്കില്‍ ശമ്പള വര്‍ദ്ധനവോ ലഭിച്ചേക്കാം. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകൾ ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും.


Also Read: നരച്ച മുടി കറുപ്പിക്കാൻ ഈ സൂത്രങ്ങൾ സൂപ്പറാ..!


ചിങ്ങം (leo): ഈ രാശിക്കാരുടെ ആറാം ഭാവത്തിലാണ് രാഹുവും സൂര്യനും കൂടിച്ചേരുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ഇത് ഒരു അനുഗ്രഹമായിരിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ കഴിയും. പല മേഖലകളിലും വിജയം കൈവരിക്കാന്‍ കഴിയും. എനര്‍ജി ലെവലും ആത്മവിശ്വാസവും ഉയര്‍ന്ന നിലയിലായിരിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ വിജയം നേടാനും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.  


പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സില്‍ വിജയസാധ്യതകളുണ്ട്. ബന്ധങ്ങളെ കുറിച്ച് പറയുമ്പോള്‍ ഏറെ നാളായി തുടരുന്ന പിണക്കത്തിന് അറുതി വന്നേക്കാം. കുടുംബ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. 


Also Read: ശനിയുടെ രാശിയിൽ സൂര്യ-ബുധ സംയോഗം; ഈ 4 രാശിക്കാർക്കിനി ഉയർച്ച മാത്രം!


മകരം (Capricorn): ഈ രാശിയുടെ മൂന്നാം ഭാവത്തില്‍ സൂര്യന്റെയും രാഹുവിന്റെയും സംയോഗം നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മകരം രാശിക്കാര്‍ക്ക് മനസമാധാനം ലഭിക്കും. ജീവിതത്തില്‍ ഒരു പുതിയ തുടക്കമുണ്ടാകും.   കഠിനാധ്വാനത്തിന്റെ പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കും.  


പല തരത്തിലുള്ള സന്തോഷങ്ങള്‍ ജീവിതത്തില്‍ വരും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ആസ്വദിക്കും. ബിസിനസ്സില്‍ അല്‍പം റിസ്‌ക് എടുക്കേണ്ടി വരുമെങ്കിലും അതിലൂടെ വിജയത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യത. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.