രാഹുകാലം നോക്കണോ? ശുഭകാര്യങ്ങൾ ചെയ്യും മുൻപ് ഇവയൊക്കെ ശ്രദ്ധിക്കാവുന്നതാണ്
എല്ലാദിവസവും രാഹുകാലമുണ്ട്. ചിലപ്പോൾ രാവിലെയോ അല്ലെങ്കിൽ വൈകീട്ടോ അത് മാറിക്കൊണ്ടിരിക്കുന്നു. അശുഭമായ ഗ്രഹമാണ് രാഹു അത് കൊണ്ട് തന്നെ വിവാഹം,ചോറൂണ്,നൂല് കെട്ട്,കട്ടിളവെയ്പ്പ് തുടങ്ങിയ നല്ല കാര്യങ്ങൾക്കൊന്നും രാഹുകാലം നോക്കാറില്ല.
ഏറ്റവും മോശപ്പെട്ട കാലം ശനിദശാ (Shani Dasha) കാലമെന്നാണ് വെയ്പ്പ്. ദശാസന്ധികൾ നമ്മളെ ബുദ്ധിമുട്ടിക്കുന്നതിൽ കുറവൊന്നുമില്ല. ശനിദശ കഴിഞ്ഞാൽ ബുധ ദശ, പിന്നെ അങ്ങോട്ട് ദശാസന്ധികൾ ഒരുപാടുണ്ടാവും. ഒാരോ ദശകളിലും എന്തൊക്കെ ചെയ്യണം ചെയ്യേണ്ട എന്നതാണ് പ്രധാനം. രാഹുകാലമാണ് ഇതിൽ പ്രധാനം. എല്ലാദിവസവും രാഹുകാലമുണ്ട്. ചിലപ്പോൾ രാവിലെയോ അല്ലെങ്കിൽ വൈകീട്ടോ അത് മാറിക്കൊണ്ടിരിക്കുന്നു. അശുഭമായ ഗ്രഹമാണ് രാഹു അത് കൊണ്ട് തന്നെ വിവാഹം,ചോറൂണ്,നൂല് കെട്ട്,കട്ടിളവെയ്പ്പ് തുടങ്ങിയ നല്ല കാര്യങ്ങൾക്കൊന്നും രാഹുകാലം നോക്കാറില്ല.
രാഹുവിനു സർപ്പി, തമസ്, അഹി എന്നീ പേരുകൾ കൂടിയുണ്ട്. നവഗ്രങ്ങളിൽ രാഹു എട്ടാമത്തെ ഗ്രഹമാണ്. സൂര്യൻ (Sun), ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, ശനി എന്നീ 7 ഗ്രഹങ്ങളെ ചേർത്താണു സപ്തഗ്രഹങ്ങൾ എന്നു പറയുന്നത്. ഇവയിൽ സൂര്യൻ ഒഴികെയുള്ള 6 ഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്ന ഗ്രഹങ്ങളാണ്.
ALSO READ: കൃഷ്ണൻ അർജ്ജുനന് ഉപദേശിച്ച ദുർഗാ സ്തോത്രം ദിവസവും ജപിക്കൂ..
സൂര്യന്റെ പ്രകാശംകൂടിയാൽ ഇവ കൂടുതൽ പ്രകാശിതമാകുന്നു. എന്നാൽ ഈ ഏഴെണ്ണത്തിനു പുറമേയുള്ള രണ്ടു ഗ്രഹങ്ങളാണു രാഹുവും കേതുവും. ഈ രണ്ടു ഗ്രഹങ്ങളും പ്രകാശമുള്ളവയല്ല. സൂര്യരശ്മികൾ തട്ടിയാലും ഇവ പ്രകാശിക്കുന്നില്ല. അതുകൊണ്ട് ഇവയെ തമോഗ്രഹങ്ങൾ എന്നാണു വിളിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂറാണു രാഹുകാലം. രാഹുവിന്റെ ഗ്രഹണപഥമനുസരിച്ചാണു രാഹുകാലസമയം ഓരോ ദിവസവും വ്യത്യാസപെട്ടിരിക്കുന്നത്.
ഞായർ .4.30 - 6 പി.എം
തിങ്കൾ: 7.30 - 9 എ.എം
ചൊവ്വ: 3 - 4.30 പി.എം
ബുധൻ: 12 -1.30 പി.എം
വ്യാഴം: 1.30 - 3 പി,എം
വെള്ളി: 10.30 - 12.30
ശനി : 9 - 10.30 എ.എം
ALSO READ: സിദ്ധ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഉത്തമമാണ്.
രാഹുവിന് (Rahu) മുൻപോ അല്ലെങ്കിൽ അതിന് ശേഷമോ ആവണം ശുഭകാര്യങ്ങളെന്തെങ്കിലും നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ ചെയ്യാവു. ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നത് പറയേണ്ടുന്ന കാര്യമില്ലല്ലോ. ഇൗ സമയത്ത് പറ്റുമെങ്കിൽ ഒരു യാത്രക്ക് ഇറങ്ങാൻ പോലും പോവാതിരിക്കാൻ നോക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...