പ്രാർത്ഥനയ്ക്ക് പൂർണ്ണഫലം ലഭിക്കുന്ന ദിവസം

സൂര്യൻ ഏറ്റവും ബാലവാനായി വരുന്നത് ഈ ദിവസമാണെന്നാണ് വിശ്വാസം.  വിഷു മുതൽ പത്താമുദയം വരെയുള്ള നാളുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്.     

Last Updated : Apr 22, 2020, 01:49 AM IST
പ്രാർത്ഥനയ്ക്ക് പൂർണ്ണഫലം ലഭിക്കുന്ന ദിവസം

ഐശ്വര്യം നിറഞ്ഞതും പുണ്യദായകവുമായ ദിനമാണ് പത്താമുദയം.  മേടമാസത്തിലെ പത്താം ദിനമാണ് പത്താമുദയം എന്നറിയപ്പെടുന്നത്.  ഈ വർഷം ഏപ്രിൽ 23 നാണ് ഈ സുദിനം വരുന്നത്. 

സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് പത്താമുദയം.  സൂര്യൻ ഏറ്റവും ബാലവാനായി വരുന്നത് ഈ ദിവസമാണെന്നാണ് വിശ്വാസം.  വിഷു മുതൽ പത്താമുദയം വരെയുള്ള നാളുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്.   

സമൃദ്ധിയും സമ്പത്തും നിറഞ്ഞതും കൂടാതെ ഏത് പ്രാർത്ഥനകൾക്കും ഫലം ലഭിക്കുന്നതായ നാളുകളായാണ് ഇതിനെ കണക്കാക്കുന്നത്. ഈ നാളുകളിൽ പ്രത്യേകിച്ച് പത്താമുദയത്തിന്റെ അന്ന് മത്സ്യമാംസാദികൾ ഉപേക്ഷിക്കുകയും വ്രതാചരണത്തോടെയുള്ള ജീവിതരീതിയിൽ നീങ്ങുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്. 

Also read: ആദിത്യ ഹൃദയ മന്ത്രം ദിവസവും ജപിക്കുന്നത് നന്ന്...

പത്താമുദയത്തിന് വിശേഷം കല്പിച്ച് നൽകാൻ പല കാരണങ്ങൾ പറയുന്നു. രാവണ വധത്തിന് ശേഷം എല്ലായിടത്തും ശാന്തിയും സമാധാനവും നിറഞ്ഞ് സ്വസ്ഥത ലഭിച്ചതിന്റെ ഓർമ്മയ്ക്ക് ആണെന്ന് ഒരു വാദമുണ്ട്. മറ്റൊന്ന് സമ്പൽസമൃദ്ധിയുടെ പ്രതീകമായി നാം കണക്കാക്കുന്ന കുബേരന്റെ ജന്മദിനമായും ഈ ദിനത്തിനെ കണക്കാക്കുന്നു.

പുതിയതായി എന്ത് മംഗള കർമ്മം ചെയ്യാനും ഈ ദിനം വളരെ അനുയോജ്യമാണ്. പുതിയ സംരംഭങ്ങൾ, ഗൃഹപ്രവേശനം തുടങ്ങിയവയ്ക്കും ഈ ദിനം ഉത്തമമായി കണക്കാക്കുന്നു. കർമ്മം ചെയ്യുന്നതിന് മുൻപ് സൂര്യഭഗവാനെ ഒന്ന് സ്മരിച്ച ശേഷം തുടങ്ങിയാൽ അതിൽ പൂർണ്ണ വിജയം ലഭിക്കുമെന്നാണ് വിശ്വാസം.

അന്നേ ദിവസം ഏത് ദേവിദേവന്മാരെ ഭജിച്ചാലും അതിന് പൂർണ്ണമായ ഫലസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.  വ്രതവും, പൂജകളും, ദൈവചിന്തയുമായി ഈ ദിനം ചിലവഴിക്കുന്നത് വിജയം നേടാൻ വളരെ നല്ലതാണെന്നാണ് വിശ്വാസം.   

Also read: സിദ്ധ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഉത്തമമാണ്...

വിഷു കഴിഞ്ഞ് പത്താമുദയം വരെയുള്ള നാളുകളിൽ രാവിലെയും വൈകുന്നേരവും 1008 തവണ ഗായത്രി മന്ത്രം ചൊല്ലുന്നതും, പ്രണവ മന്ത്രം, അഷ്ടാക്ഷര മന്ത്രം, പഞ്ചാക്ഷര മന്ത്രം എന്നിവ ജപിക്കുന്നതും വളരെ ഉത്തമമാണ്. 

പാപ ശാന്തിക്കും തടസ്സ നിവാരണത്തിനുമായി പത്താമുദയത്തിന്റെ അന്ന് ഇഷ്ടദേവനെ പ്രാർത്ഥിക്കുകയോ അല്ലെങ്കിൽ 'ഓം നമോനാരായണായ' എന്ന മന്ത്രം ജപിക്കുകയോ ചെയ്യുക.  അതുപോലെ തന്നെ രാവിലെ കുളിച്ച് ഈറനോടെ അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് പല ഗുണങ്ങളും നൽകുമെന്ന് വിശ്വാസമുണ്ട്.  

21 തവണ അരായാലിനെ  പ്രദക്ഷിണം വച്ചാൽ പാപശാന്തി ലഭിക്കുമെന്നും മാർഗ്ഗതടസ്സങ്ങൾ മാറുവാൻ 18 പ്രദക്ഷിണവും കാര്യസാധ്യവും കർമ്മ വിജയവുമാണ് ലക്ഷ്യമെങ്കിൽ 36 പ്രദക്ഷിണവുമാണ്  കല്പിച്ചിട്ടുള്ളത്.

പത്തമുദയ ദിവസം എത്ര തവണ ഗായത്രി മന്ത്രം ചൊല്ലാൻ കഴിയുമോ അത്രയും തവണ ചൊല്ലുക. കൂടാതെ രാവിലെ ആദിത്യ ഹൃദയ മന്ത്രവും, സൂര്യസ്തോത്രവും ചൊല്ലുന്നത് നന്ന്.  

ഗായത്രി മന്ത്രം 

ഓം ഭൂർ ഭുവ: സ്വ:

തത്  സവിതുർ വരേണ്യം 

ഭർഗോ  ദേവസ്യ ധീമഹി 

ധിയോ യോ ന: പ്രചോദയാത് 

Trending News