Rahu Transit 2022: ജ്യോതിഷത്തിൽ രാഹു ഒരു പാപഗ്രഹമാണെന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ ഇതിനെ മായാവി ഗ്രഹമായും പറയുന്നു. ഈ ഗ്രഹത്തിന്റെ ചലനം മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. സാധാരണ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളിൽ പലതും രാഹുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ പ്രകാരം പിടികിട്ടാത്ത ഗ്രഹമായ രാഹു ഏപ്രിൽ 12 ന് അതിന്റെ ചലനം മാറ്റും. ഈ അവസ്ഥയിൽ രാഹു ഇടവം രാശിയിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കും. അതായത് 18 വർഷത്തിനു ശേഷം രാഹു മേട രാശിയിൽ പ്രവേശിക്കാൻ പോകുന്നുവെന്ന്. അത്തരമൊരു സാഹചര്യത്തിൽ രാഹുവിന്റെ ഈ സംക്രമണം 3 രാശികളിൽ പെട്ടവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shukra Rashi Parivartan: മാർച്ച് 31 ന് ശുക്രൻ രാശി മാറും, ഈ രാശിക്കാർക്ക് നല്ല ദിനത്തിന്റെ തുടക്കം


മേടം (Aries)


ഈ രാശിയിൽ ചൊവ്വയുടെ സ്വാധീനമുണ്ട്. ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് പറയപ്പെടുന്നത്. മേടരാശിയിൽ രാഹു പ്രവേശിക്കുന്നത് ചില സന്ദർഭങ്ങളിൽ പ്രതികൂല ഫലങ്ങൾ നൽകും. രാഹു സംക്രമകാലത്ത് കോപം ഒഴിവാക്കേണ്ടിവരും. സാമ്പത്തിക നഷ്ടം ഉണ്ടാകാം.


തുലാം (Libra)


തുലാം രാശിക്കാർ രാഹു സംക്രമ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ജ്യോതിഷ പ്രകാരം ഈ സമയത്ത് കേതു ഈ രാശിയിൽ ഉണ്ട്. ഇതോടൊപ്പം രാഹുവും അവിടെ എത്താൻ പോകുന്നു. ജീവിതത്തിൽ പെട്ടെന്നുള്ള പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ലക്ഷ്യം നേടുന്നതിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.


Also Read: Viral Video: സീബ്രയെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിന് പറ്റിയ അമളി..!


മകരം (Capricorn)


മകരം രാശിക്കാരുടെ ജീവിതത്തിലും രാഹു പ്രശ്നങ്ങൾ സൃഷ്ടിക്കും. തൊഴിൽ ജോലികളിൽ തടസ്സങ്ങൾ ഉണ്ടാക്കാം. ബന്ധം വഷളായേക്കാം. ഒപ്പം സംസാരത്തിലും അപാകതയുണ്ടാകാം. സംക്രമ വേളയിൽ കോപം ഒഴിവാക്കേണ്ടിവരും. ഉദ്യോഗസ്‌ഥർക്ക് ജോലിസ്ഥലത്ത് പ്രശ്‌നമുണ്ടാകാം. അനാവശ്യമായ ഭയം മനസ്സിൽ നിലനിൽക്കും. പണം ലാഭിക്കുന്നത് നന്നായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളേയും വിവരങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്)