Ramadan Fasting Rules : റംസാൻ വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
Ramadan 2023 : റമദാൻ വ്രതത്തിന്റെ ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും നാളുകളാണ്.
ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ റംസാൻ വ്രതം സ്വീകരിക്കുന്ന പുണ്യ മാസമാണിത്. മാർച്ച് 23 മുതലാണ് റംസാൻ വ്രതം ആരംഭിച്ചത്. മാർച്ച് 23 മുതലുള്ള 30 ദിവസങ്ങളാണ് റംസാൻ വ്രതം എടുക്കുന്നത്. റംസാൻ വ്രതം സ്വീകരിക്കുന്ന സമയത്ത് ഇസ്ലാം മത വിശ്വാസികൾ നോയബ് എടുക്കുന്നതിന് ഒപ്പം തന്നെ ഖുറാൻ വായിക്കുകയും പ്രാർഥനയോട് കൂടി ഇരിക്കുകയും ചെയ്യുന്ന സമയമാണിത്. റമദാൻ വ്രതത്തിന്റെ ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും നാളുകളാണ്.
റംസാൻ വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) എല്ലാ ഇസ്ലാം മത വിശ്വാസികൾക്കും റംസാൻ വ്രതം എടുക്കാം. സൂര്യോദയത്തിന് മുമ്പ് ഉള്ള സെഹ്‌രി വിരുന്നിന്റെ സമയത്തും സൂര്യാസ്തയത്തിന് ശേഷമുള്ള ഇഫ്താറിലുമാണ് ഭക്ഷണം കഴിക്കുന്നത്. ഇതിന് ഇടയിലുള്ള സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഇഫ്‌താറിന് ശേഷം ഭക്ഷണം കഴിക്കാം.
2) ഈ സമയത്ത് കള്ളങ്ങൾ പറയുന്നത് ഉൾപ്പടെയുള്ള തെറ്റുകളിൽ നിന്നും സുഖസൗകര്യങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം.
3) ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ശാരീരികമോ മാനസികമോ ആയ അസുഖമുള്ളവർ 9 വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ വ്രതം എടുക്കേണ്ട കാര്യമില്ല.
ALSO READ: Ramadan 2023 : റമദാൻ വ്രതം എടുക്കുമ്പോൾ ചെയ്തു കൂടാത്ത കാര്യങ്ങൾ എന്തൊക്കെ?
4) സൂര്യസ്തമയത്തിന് ശേഷമുള്ള ഇഫ്താർ വിരുന്നിന്റെ സമയത്ത് ഈന്തപ്പഴം കഴിച്ചാണ് നോമ്പ് മുറിക്കുന്നത്.
5) റംസാൻ നൊയമ്പിന്റെ സമയത്ത് യാത്ര ചെയ്യുകയാണെങ്കിലോ, എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിലോ നോമ്പ് എടുക്കേണ്ട കാര്യമില്ല.
6) ഈ സമയത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളും, ദാന ധർമ്മങ്ങളും ചെയ്യണം.
7) ആർത്തവമുള്ള സ്ത്രീകൾ നോമ്പ് എടുക്കാൻ പാടില്ലാ.
8) റംസാൻ സമയത്ത് ചില ദിവസങ്ങളിൽ നോമ്പ് എടുക്കാൻ കഴിയാതെ വന്നാൽ റംസാൻ മാസത്തിന് ശേഷവും നോമ്പ് പൂർത്തിയാക്കാം.
ഇസ്ലാം മത വിശ്വാസത്തിൽ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ ഈ വ്രതാനുഷ്ഠാനം. ഇസ്ലാമിക് കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികള്‍ നോമ്പ് അനുഷ്ഠാനം ആരംഭിക്കുന്നത്. ഇസ്ലാം മത വിശ്വാസമനുസരിച്ച് പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുറാന്‍ വെളിപ്പെട്ട മാസമായ റമദാന്‍ മാസം പുണ്യ മാസമായാണ് കണക്കാക്കുന്നത്.
ഒന്‍പത് വയസ് കഴിഞ്ഞ എല്ലാവർക്കും റമദാന്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. രാവിലത്തെ പ്രാര്‍ഥനയ്ക്കുള്ള ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമോ വെള്ളമോ ഒന്നും പാടില്ല. ഏതാണ്ട് സൂര്യോദയത്തിന് മുൻപ് ആരംഭിക്കുന്ന വ്രതം വൈകുന്നേരം ബാങ്ക് മുഴങ്ങിയതിന് ശേഷം മാത്രമേ അവസാനിപ്പിക്കുകയുള്ളൂ.
ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മ ശുചീകരണത്തിന്റെ നാളുകള്‍ കൂടിയാണ് ഇസ്ലാം വിശ്വാസികള്‍ക്ക് റമദാൻ. പുകവലി, മദ്യപാനം എന്നിവയൊക്കെ ഈ സമയത്ത് ഒഴിവാക്കണം എന്നാണ് വിശ്വാസം. അതുപോലെതന്നെ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനോ തിന്മകൾ ചെയ്യാനോ പാടില്ലയെന്നുമാണ് വിശ്വാസം. ശരിക്കും പറഞ്ഞാൽ മനസും ശരീരവും പൂര്‍ണമായും നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ട ദിനങ്ങള്‍ എന്നർത്ഥം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...