റമദാൻ വ്രതം ഇന്നലെ മുതൽ ആരംഭിച്ച് കഴിഞ്ഞു. ഇസ്ലാം മതം വിശ്വാസ പ്രകാരം ഇനി ഒരു മാസം നോമ്പിന്റെ കാലമാണ്.  അമാവാസി കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് റമദാൻ നോമ്പിന്റെ ആദ്യ ദിവസം കണക്കാക്കപ്പെടുന്നത്. റമദാൻ വ്രതത്തിന്റെ ഒരു മാസക്കാലം സ്ലാം മതവിശ്വാസികൾക്ക്  വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും നാളുകളാണ്. ഒന്‍പത് വയസ് കഴിഞ്ഞ ആർക്കും റമദാന്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്.സൂര്യോദയത്തിന് മുൻപ് ആരംഭിക്കുന്ന വ്രതം വൈകിട്ട് ബാങ്ക് മുഴങ്ങിയതിന് ശേഷം മാത്രമേ അവസാനിപ്പിക്കുകയുള്ളൂ.  


COMMERCIAL BREAK
SCROLL TO CONTINUE READING

റമദാൻ വ്രതത്തിന്റെ സമയത്ത് ചെയ്ത് കൂടാത്ത കാര്യങ്ങൾ 


1) റമദാൻ വ്രതത്തിന്റെ സമയത്ത് രാവിലെ പ്രാര്‍ഥനയ്ക്കുള്ള ബാങ്കിന് മുമ്പ് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പിന്നെ സൂര്യാസ്തമയത്തിന് ശേഷം ബാങ്ക് മുഴങ്ങി പ്രാർഥനയ്ക്ക് ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. ഇതിന് ഇടയിൽ ഉള്ള സമയത്ത്  ഒന്നും തന്നെ കഴിക്കാൻ പാടില്ല.


ALSO READ: Ramadan 2023 : റമദാൻ 2023; ഈ വർഷം വിവിധ രാജ്യങ്ങളിൽ റംസാൻ ആഘോഷിക്കുന്നത് എപ്പോൾ?


2) നോമ്പിന്റെ സമയത്ത് വെള്ളം കുടിക്കാൻ പാടില്ലെന്ന് പറയപ്പെടാറുണ്ട്. എന്നാൽ ദിവസം മുഴുവൻ ഭക്ഷണം ഒഴിവാക്കി ഇരിക്കുന്നത് കൊണ്ട് തന്നെ ഈ സമയത്ത് ധാരാളം വെള്ളം കുടിക്കണമെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.


3) റമദാൻ വ്രതത്തിന്റെ സമയത്ത് പുകവലിക്കാൻ പാടില്ല 


4) റമദാൻ വ്രതത്തിന്റെ സമയത്ത്  പകൽ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്നും ഉള്ള അഭിപ്രായങ്ങൾ ഉണ്ട്. ഈ സമയം ആത്മീയ വളർച്ചയിൽ ശ്രദ്ധ നൽകണമെന്നാണ് പറയുന്നത്.


5) ഈ സമയത്ത് യാതൊരു തരത്തിലുള്ള കള്ളവും പറയാൻ പാടില്ല. അതായത് തമാശയ്ക്ക് പോലും കള്ളം പറയാൻ പാടില്ല.


ഇസ്ലാം മത വിശ്വാസത്തിൽ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ ഈ വ്രതാനുഷ്ഠാനം.  ഇസ്ലാമിക് കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികള്‍ നോമ്പ് അനുഷ്ഠാനം ആരംഭിക്കുന്നത്.   ഇസ്ലാം മത വിശ്വാസമനുസരിച്ച് പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുറാന്‍ വെളിപ്പെട്ട മാസമായ റമദാന്‍ മാസം പുണ്യ മാസമായാണ് കണക്കാക്കുന്നത്. 


ഒന്‍പത് വയസ് കഴിഞ്ഞ എല്ലാവർക്കും റമദാന്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്.  രാവിലത്തെ പ്രാര്‍ഥനയ്ക്കുള്ള ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമോ വെള്ളമോ ഒന്നും പാടില്ല. ഏതാണ്ട് സൂര്യോദയത്തിന് മുൻപ് ആരംഭിക്കുന്ന വ്രതം വൈകുന്നേരം ബാങ്ക് മുഴങ്ങിയതിന് ശേഷം മാത്രമേ അവസാനിപ്പിക്കുകയുള്ളൂ.  


ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മ ശുചീകരണത്തിന്റെ നാളുകള്‍ കൂടിയാണ് ഇസ്ലാം വിശ്വാസികള്‍ക്ക് റമദാൻ. പുകവലി, മദ്യപാനം എന്നിവയൊക്കെ ഈ സമയത്ത്  ഒഴിവാക്കണം എന്നാണ് വിശ്വാസം.  അതുപോലെതന്നെ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനോ തിന്മകൾ ചെയ്യാനോ പാടില്ലയെന്നുമാണ് വിശ്വാസം. ശരിക്കും പറഞ്ഞാൽ മനസും ശരീരവും പൂര്‍ണമായും നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ട ദിനങ്ങള്‍ എന്നർത്ഥം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.