Ramadan 2023 : റമദാൻ 2023; ഈ വർഷം വിവിധ രാജ്യങ്ങളിൽ റംസാൻ ആഘോഷിക്കുന്നത് എപ്പോൾ?

Ramadan 2023 TImetable : സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസത്തെ റമദാന്‍ വ്രതമെന്നും വിശ്വസിക്കുന്നവരുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 01:22 PM IST
  • മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചിരുന്നു.
  • വിശ്വാസികൾ മനസ്സിലും ശരീരത്തിലും വിശുദ്ധിയുടെ പുണ്യം നിറയ്ക്കുന്ന സമയമായി ആണ് റമദാൻ മാസത്തെ കാണുന്നത്.
  • ദൈവിക ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ അവതരിച്ചതും റമദാൻ മാസമാണെന്നാണ് വിശ്വാസം.
  • സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസത്തെ റമദാന്‍ വ്രതമെന്നും വിശ്വസിക്കുന്നവരുണ്ട്.
Ramadan 2023 : റമദാൻ 2023; ഈ വർഷം വിവിധ രാജ്യങ്ങളിൽ റംസാൻ ആഘോഷിക്കുന്നത് എപ്പോൾ?

സംസ്ഥാനത്ത് റമദാൻ വ്രതം മാർച്ച് 23ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റിയും കേരള ജംഇയ്യത്തുൽ ഉലമയും ഇന്നലെ, മാർച്ച് 22 ന് അറിയിച്ചിരുന്നു. മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചിരുന്നു. വിശ്വാസികൾ മനസ്സിലും ശരീരത്തിലും വിശുദ്ധിയുടെ പുണ്യം നിറയ്ക്കുന്ന സമയമായി ആണ് റമദാൻ മാസത്തെ കാണുന്നത്. ദൈവിക ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ അവതരിച്ചതും റമദാൻ മാസമാണെന്നാണ് വിശ്വാസം. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസത്തെ റമദാന്‍ വ്രതമെന്നും വിശ്വസിക്കുന്നവരുണ്ട്. 

വിവിധ രാജ്യങ്ങളിൽ റമദാൻ ആരംഭിക്കുന്ന ദിവസം ഏതെന്ന് അറിയാം 

1) ഇന്ത്യ: മാർച്ച് 22, 2023/ മാർച്ച് 23, 2023

2) സൗദി അറേബ്യ:  മാർച്ച് 22, 2023

3) ദുബായ് അബുദാബി: മാർച്ച് 22, 2023

4) പാകിസ്ഥാൻ: മാർച്ച് 22, 2023
 
5) ഇന്തോനേഷ്യ: മാർച്ച് 22, 2023

6) കുവൈറ്റ്: മാർച്ച് 23, 2023

7) ലെബനൻ: മാർച്ച് 23, 2023

8) മാലിദ്വീപ്: മാർച്ച് 23, 2023

9) മൊറോക്കോ: മാർച്ച് 23, 2023

10) ഖത്തർ: മാർച്ച് 23, 2023

11) ദക്ഷിണാഫ്രിക്ക: മാർച്ച് 22, 2023

12) തുർക്കി: മാർച്ച് 23, 2023

ഇസ്ലാം മത വിശ്വാസത്തിൽ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ ഈ വ്രതാനുഷ്ഠാനം.  ഇസ്ലാമിക് കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികള്‍ നോമ്പ് അനുഷ്ഠാനം ആരംഭിക്കുന്നത്.   ഇസ്ലാം മത വിശ്വാസമനുസരിച്ച് പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുറാന്‍ വെളിപ്പെട്ട മാസമായ റമദാന്‍ മാസം പുണ്യ മാസമായാണ് കണക്കാക്കുന്നത്. 

ഒന്‍പത് വയസ് കഴിഞ്ഞ എല്ലാവർക്കും റമദാന്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്.  രാവിലത്തെ പ്രാര്‍ഥനയ്ക്കുള്ള ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമോ വെള്ളമോ ഒന്നും പാടില്ല. ഏതാണ്ട് സൂര്യോദയത്തിന് മുൻപ് ആരംഭിക്കുന്ന വ്രതം വൈകുന്നേരം ബാങ്ക് മുഴങ്ങിയതിന് ശേഷം മാത്രമേ അവസാനിപ്പിക്കുകയുള്ളൂ.  

ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മ ശുചീകരണത്തിന്റെ നാളുകള്‍ കൂടിയാണ് ഇസ്ലാം വിശ്വാസികള്‍ക്ക് റമദാൻ. പുകവലി, മദ്യപാനം എന്നിവയൊക്കെ ഈ സമയത്ത്  ഒഴിവാക്കണം എന്നാണ് വിശ്വാസം.  അതുപോലെതന്നെ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനോ തിന്മകൾ ചെയ്യാനോ പാടില്ലയെന്നുമാണ് വിശ്വാസം. ശരിക്കും പറഞ്ഞാൽ മനസും ശരീരവും പൂര്‍ണമായും നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ട ദിനങ്ങള്‍ എന്നർത്ഥം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News