ഈ വർഷത്തെ  റംസാൻ വ്രതത്തിന് മാർച്ച് 22 ന് തുടക്കമാകും. ഈ വർഷം മാർച്ച് 22 മുതൽ ഏപ്രിൽ 21 വരെയാണ് റമദാൻ വ്രതം. വിശ്വാസികൾ മനസ്സിലും ശരീരത്തിലും വിശുദ്ധിയുടെ പുണ്യം നിറയ്ക്കുന്ന സമയമായി ആണ് റമദാൻ മാസത്തെ കാണുന്നത്. ദൈവിക ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ അവതരിച്ചതും റമദാൻ മാസമാണെന്നാണ് വിശ്വാസം. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസത്തെ റമദാന്‍ വ്രതമെന്നും വിശ്വസിക്കുന്നവരുണ്ട്. മനസും ശരീരവും അല്ലാഹുവിനു സമര്‍പ്പിച്ചു പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികള്‍ ആരാധനാ കര്‍മങ്ങളില്‍ സജീവമാകുന്ന മാസമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇസ്ലാം മത വിശ്വാസത്തിൽ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ ഈ വ്രതാനുഷ്ഠാനം.  ഇസ്ലാമിക് കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികള്‍ നോമ്പ് അനുഷ്ഠാനം ആരംഭിക്കുന്നത്.   ഇസ്ലാം മത വിശ്വാസമനുസരിച്ച് പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുറാന്‍ വെളിപ്പെട്ട മാസമായ റമദാന്‍ മാസം പുണ്യ മാസമായാണ് കണക്കാക്കുന്നത്. 


ALSO READ: Ramadan 2023: യുഎഇയിൽ സ്കൂളുകളുടെ പ്രവ‍ൃത്തി സമയം പ്രഖ്യാപിച്ചു


റമദാൻ വ്രതം ആരംഭിക്കുന്നത് ചന്ദ്രപ്പിറ കാണുന്നത് അനുസരിച്ചാണ്.  ഒന്‍പത് വയസ് കഴിഞ്ഞ എല്ലാവർക്കും റമദാന്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്.  രാവിലത്തെ പ്രാര്‍ഥനയ്ക്കുള്ള ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമോ വെള്ളമോ ഒന്നും പാടില്ല. ഏതാണ്ട് സൂര്യോദയത്തിന് മുൻപ് ആരംഭിക്കുന്ന വ്രതം വൈകുന്നേരം ബാങ്ക് മുഴങ്ങിയതിന് ശേഷം മാത്രമേ അവസാനിപ്പിക്കുകയുള്ളൂ.  


ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മ ശുചീകരണത്തിന്റെ നാളുകള്‍ കൂടിയാണ് ഇസ്ലാം വിശ്വാസികള്‍ക്ക് റമദാൻ. പുകവലി, മദ്യപാനം എന്നിവയൊക്കെ ഈ സമയത്ത്  ഒഴിവാക്കണം എന്നാണ് വിശ്വാസം.  അതുപോലെതന്നെ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനോ തിന്മകൾ ചെയ്യാനോ പാടില്ലയെന്നുമാണ് വിശ്വാസം. ശരിക്കും പറഞ്ഞാൽ മനസും ശരീരവും പൂര്‍ണമായും നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ട ദിനങ്ങള്‍ എന്നർത്ഥം. 


ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളിലൊന്നായ ഈ റമദാന്‍ വ്രതാനുഷ്ഠാനമെങ്കിലുംത്തിൽ ചിലർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.  അത് പ്രായമായവര്‍, അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവർക്കാണിത്.   അതുപോലെ തന്നെ ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ നോമ്പ് എടുക്കണ്ട. അതുപോലെതന്നെ യാത്ര ചെയ്യുന്നവര്‍ക്കും റമദാന്‍ സമയത്ത് രോഗബാധിതരായവർക്കും നോമ്പെടുക്കുന്നത് നിര്‍ബന്ധമല്ല. പക്ഷേ ഈ കടം പിന്നീടൊരിക്കല്‍ എടുത്ത് വീട്ടണം എന്നും വിശ്വാസമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.