Ramayana Masam 2021: രാമൻ ഒറ്റക്ക് വനവാസത്തിന് പോയ സിംഹള രാമകഥ
സിംഹളരാമകഥയിൽ രാമൻ ഒറ്റക്കാണ് വനവാസം നടത്തുന്നത്.അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സീത അപഹരിക്കപ്പെടുന്നു
കിളിപ്പാട്ട് മുതൽ വാൽമീകി രാമായണം വരെ അങ്ങിനെ വ്യത്യസ്തതകൾ ഏറെയാണ്. പല തരത്തിൽ പല ദേശങ്ങളിൽ രാമകഥകൾ പല ഭാവത്തിലാണ്. അത്തരത്തിലൊന്നാണ് സിംഹള രാമായണം. കഥയിലും കഥാ പാത്രങ്ങളിലും വ്യത്യസ്തകൾ.
സിംഹളരാമകഥയിൽ രാമൻ ഒറ്റക്കാണ് വനവാസം നടത്തുന്നത്.അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്. ബാലി ലങ്കാദഹനം തടത്തി സീതയെ രാമന്റെ അടുക്കലെത്തിക്കുന്നു. രാവണന്റെ ചിത്രം കാരണം രാമൻ സീതയെ ത്യാഗം ചെയുന്നു.
സീതക്ക് ഒരു പുത്രൻ ജനിക്കുന്നു. വാല്മീകി മറ്റു രണ്ടുപേരെക്കൂടി സൃഷ്ടിക്കുന്നു. ഈ മൂന്നു പേരും പിന്നീട് രാമസേനയുമായി യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും പ്രസ്താവനയുണ്ട്. സിംഹള ദ്വീപിലെ കൊഹോബോയക്കം എന്ന ആചാരവേളകളിൽ കാവ്യാത്മകങ്ങളായ കഥകൾ പാരായണം ചെയ്യപ്പെടുന്നു. ഈ അവസരത്തിൽ പ്രധാനപ്പെട്ട കഥകളിൽ പ്രധാനം സീതാത്യാഗത്തിന്റെയും സിംഹളത്തിന്റെ ആദ്യരാജാവായ വിജയന്റെയും മറ്റും കഥകളുമാണ്.
രാമകഥ പ്രാചീനകാലം മുതൽക്കേ വടക്കോട്ട് പ്രചരിക്കാൻ തുടങ്ങിയിരുന്നു. ടിബറ്റ് ഭാഷയിൽ അത് 8-9 ശതകങ്ങളിലെത്തിച്ചേർന്നിരിക്കാം എന്ന് അനുമാനിക്കുന്നു. രാവണചരിതം മുതൽ സീതാത്യാഗവും രാമസീതാസംയോഗവും വരെയുള്ള മുഴുവൻ രാമകഥയുടേയും കൈയെഴുത്തു പ്രതികൾ തിബറ്റിൽ ലഭിച്ചിട്ടുണ്ട്.
Also Read: Ramayana Masam 2021: രാമായണം അഞ്ചാം ദിനം പാരായണം ചെയ്യേണ്ട ഭാഗം
ദശരഥനിതിൽ രണ്ട് പത്നിമാർ മാത്രമാണുള്ളത്. ഇളയ ഭാര്യയിൽ നിന്ന് ആദ്യം രാമൻ ജനിക്കുന്നു. വിഷ്ണു തന്നെ വീണ്ടും ജ്യേഷ്ഠത്തിയിൽ ലക്ഷ്മണനായി ജനിക്കുന്നുണ്ട്. സീത മുൻജന്മത്തിൽ രാവണപുത്രിയായി കരുതുന്നു. പിതാവിനെ നശിപ്പിക്കുമെന്ന് ജാതകത്തിലുള്ളതിനാൽ അവളെ നദിയിൽ എറിയുന്നു. എന്നാൽ സീതയെ ഭാരതത്തിലെ മുക്കുവർ രക്ഷിക്കുകയും അവരിലാരോ ഒരാൾ വളർത്തുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...