Budh Shukra Mangal Yuti in Singh 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിന്റെയും രാശിമാറ്റത്തിന്റെ ദൈർഘ്യം പറഞ്ഞിട്ടുണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോഴെല്ലാം അവർ സഖ്യമുണ്ടാക്കുകയും പല തരത്തിലുള്ള ശുഭ- അശുഭ യോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. 2023 ജൂലൈ 25 ന് ബുധൻ സംക്രമിച്ച ശേഷം ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ശുക്രനും ചൊവ്വയും ഇതിനകം ഈ രാശിയിൽ ഉണ്ട്. ഇതിലൂടെ ചിങ്ങം രാശിയിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. അങ്ങനെ ത്രിഗ്രഹിയോഗം സൃഷ്ടിക്കപ്പെട്ടു.  ഈ യോഗത്തിലൂടെ 12 രാശിക്കാർക്കും വലിയ മാറ്റങ്ങൾ വരും.  ഇതിൽ ചില രാശിക്കാർക്ക് ഇത് വലിയ നേട്ടങ്ങൾ കൊണ്ടുവരും.  ഇവരുടെ ഏത് വലിയ ആഗ്രഹവും നിറവേറ്റാനാകും. ധനനേട്ടം ഉണ്ടാകും, പ്രൊമോഷൻ ലഭിക്കും.  ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റം വരുന്ന 2 മാസം ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര സമ്പത്തും പ്രശസ്തിയും!


ചിങ്ങം (Leo): ചിങ്ങം രാശിയിൽ ബുധൻ, ശുക്രൻ, ചൊവ്വ എന്നിവ കൂടിച്ചേർന്നിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ഈ ഇത് നല്ല ഫലം നൽകും. ഇവർക്ക് ധനനേട്ടം ഉണ്ടാകും.  വലിയ സ്ഥാനം ലഭിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും.  പുതിയ വാഹനം, വസ്തു എന്നിവ ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. നിങ്ങളുടെ ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും.


തുലാം (Leo): ത്രിഗ്രഹിയോഗം തുലാം രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. എവിടെ നിന്നെങ്കിലും ധനനേട്ടം ഉണ്ടാകും. വരുമാനം വർദ്ധിക്കുന്നത് ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും.


Also Read: അത്ഭുതം... ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടൻ ഗോട്ട്സ്..! വീഡിയോ വൈറൽ


കുംഭം (Aquarius): ത്രിഗ്രഹിയോഗം രൂപപ്പെടുന്നത് കുംഭം രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. പെട്ടെന്ന് പണം കണ്ടെത്താനാകും. നിങ്ങളുടെ വരുമാനം വർദ്ധിച്ചേക്കും. സാമ്പത്തിക ആശ്വാസം ലഭിക്കും. പങ്കാളിത്ത പ്രവർത്തനങ്ങൾ ഗുണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.