Uric Acid: യൂറിക് ആസിഡിന്റെ അളവ് കൂടും; ഈ പച്ചക്കറികൾ അമിതമായി കഴിക്കരുത്!

ഈ പച്ചക്കറികൾ അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകും.

വിവിധ ഭക്ഷണ പദാർത്ഥങ്ങളിൽ കാണപ്പെടുന്ന സംയുക്തങ്ങളായ പ്യൂരിനുകള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പെട്ടെന്നുള്ള സന്ധി വേദന, കാലുകളുടെയും പേശികളുടെയും വീക്കം തുടങ്ങിയവയ്ക്ക് കാരണമാകും. യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്ന ചില പച്ചക്കറികളെ പരിചയപ്പെട്ടാലോ.....

1 /6

കോളിഫ്ലെളവറിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു. 

2 /6

പോഷകസമൃദ്ധായ ശതാവരിയിൽ പ്യൂരിനുകൾ കൂടുതലാണ്. ഇവയ്ക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ടെങ്കിലും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു.  

3 /6

ചീരയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റ് ഇലക്കറികളെ അപേക്ഷിച്ച് പ്യൂരിൻ കൂടുതലാണ്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു.  

4 /6

യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്ന മറ്റൊരു ഭക്ഷണപദാർത്ഥമാണ് കൂൺ. ഇവയിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്.  

5 /6

പോഷകസമൃദ്ധവും ഉയർന്ന അളവിൽ പ്രോട്ടീനും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥമാണ് ഗ്രീൻ പീസ്.  എന്നാൽ അമിത ഉപയോ​ഗം നല്ലതല്ല.  

6 /6

നിരവധി ആരോഗ്യ ​ഗുണങ്ങളുള്ള പച്ചക്കറിയാണ് ബ്രോക്കോളി. എന്നാലിതിലടങ്ങിയിട്ടുള്ള പ്യൂരിൻ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിന് കാരണമാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola