എല്ലാ വർഷവും ശരദ് നവരാത്രി ആരംഭിക്കുന്നത് അശ്വിൻ മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതി മുതലാണ്. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ ദുർഗ്ഗയുടെ ഒമ്പത് രൂപങ്ങളെ പൂജിക്കുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച്, ഈ വർഷം ശരദ് നവരാത്രി 2023 ഒക്ടോബർ 15 ന് ആരംഭിക്കുകയും മഹാ നവമി ഒക്ടോബർ 23 ന് ആഘോഷിക്കുകയും ചെയ്യും. അതേസമയം, വിജയദശമി ആഘോഷിക്കുന്നത് ഒക്ടോബർ 24 നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാംഗം അനുസരിച്ച്, ഈ വർഷം നവരാത്രി വളരെ ശുഭകരമാണ്. അഫൂർവ യോ​ഗങ്ങൾ ഈ നവരാത്രിയിൽ ഉണ്ടാകുന്നു. അതുമൂലം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കുകയും സമ്പത്ത് വർദ്ധിക്കുകയും ചെയ്യും. നവരാത്രി കാലത്ത് സംഭവിക്കുന്ന അപൂർവ യോ​ഗങ്ങൾ മൂലം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് നോക്കാം...


ഹിന്ദു കലണ്ടർ അനുസരിച്ച്, ഈ വർഷം ഒക്ടോബർ 15 ന് സൂര്യനും ബുധനും ചേർന്ന് രൂപപ്പെട്ട ബുദ്ധാദിത്യ യോഗയിൽ ശരദ് നവരാത്രി ആരംഭിക്കും. ഇതോടൊപ്പം 30 വർഷത്തിന് ശേഷം നവരാത്രിയിൽ ഷഷ് യോഗം, ഭദ്രയോഗം എന്നിവയും രൂപപ്പെടുന്നു. ഇത് മൂലം പല രാശിക്കാർക്കും ശുഭ ഫലങ്ങൾ ലഭിക്കും.


ഇടവം: ഇടവം രാശിക്കാർക്ക് നവരാത്രി കാലത്ത് സംഭവിക്കുന്ന മംഗളകരമായ യോ​ഗങ്ങൾ വളരെയധികം ഗുണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. സമ്പത്തിൽ വർദ്ധനവുണ്ടാകും. തൊഴിൽപരമായ പുരോഗതി ലഭിക്കും. വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. വിജയത്തിന്റെ വഴിയിൽ വരുന്ന എല്ലാ തടസ്സങ്ങളും നീങ്ങുകയും സമൂഹത്തിൽ വ്യക്തിയുടെ ബഹുമാനം വർദ്ധിക്കുകയും ചെയ്യും.


Also Read: Shukra Transit: ശുക്രന്റെ സംക്രമണം: ഈ രാശിക്കാർക്ക് ഇനി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങൾ


കർക്കടകം: നവരാത്രി കാലത്ത് സംഭവിക്കുന്ന അപൂർവ യോ​ഗങ്ങൾ മൂലം കർക്കടക രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കാൻ പോകുന്നു. കർക്കടക രാശിയിലുള്ള ചിലർക്ക് വിദേശത്ത് ജോലി ലഭിക്കാനുള്ള വഴി എളുപ്പമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളിലും നിങ്ങൾക്ക് വലിയ വിജയം ലഭിക്കും. പണക്ഷാമം നീങ്ങും, വരുമാനം വർധിക്കാൻ സാധ്യതയുണ്ട്.


തുലാം: നവരാത്രി കാലത്ത് സംഭവിക്കുന്ന ഈ യോ​ഗങ്ങൾ മൂലം തുലാം രാശിക്കാർക്ക് ഭാഗ്യം വരാൻ പോകുന്നു. ജോലിസ്ഥലത്ത് ബഹുമാനം വർദ്ധിക്കും. പുരോഗതിക്കുള്ള സുവർണ്ണാവസരങ്ങൾ ഉണ്ടാകും. ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും തടസ്സങ്ങൾ നീങ്ങുകയും വിജയത്തിലേക്കുള്ള പാത എളുപ്പമാവുകയും ചെയ്യും. ആരോഗ്യം നന്നായിരിക്കും. ജീവിതത്തിലെ എല്ലാ വിഷമതകളും മാറും.


മകരം: മകരം രാശിക്കാർക്ക് വളരെ അനുകൂലമായ സമയമാണ് വരാൻ പോകുന്നത്. ഈ അപൂർവ യോ​ഗങ്ങളുടെ ശുഭഫലം മൂലം മകരം രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നീങ്ങും. സാമ്പത്തിക സ്ഥിതി ശക്തമാകും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. ജോലി, തൊഴിൽ, ബിസിനസ്സ് എന്നിവയിൽ വളരെയധികം പുരോഗതി ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.