ഹിന്ദു കലണ്ടർ അനുസരിച്ച്, എല്ലാ മാസത്തെയും കൃഷ്ണ ത്രയോദശി തീയതിയിലും ശുക്ല പക്ഷ തിഥിയിലും പ്രദോഷ വ്രതം ആചരിക്കുന്നു. ഹിന്ദു മതത്തിൽ പ്രദോഷ വ്രതം വളരെ പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം ശിവനെയും പാർവതിയെയും ആരാധിക്കുന്നു. ശിവനെയും പാർവതിയെയും‌ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് വിശ്വാസം. മെയ് മാസത്തിലെ ആദ്യ പ്രദോഷ വ്രതം മെയ് അഞ്ചിനാണ് ആചരിക്കുന്നത്. ഈ ദിവസത്തെ ശുഭമുഹൂർത്തവും പൂജാവിധികളും അറിയാം.


ALSO READ: അറിയാതെ പോലും ചെയ്യുന്ന ഈ തെറ്റുകൾ ശനിയുടെ കോപം ക്ഷണിച്ചുവരുത്തും; ഈ ദിവസം ശ്രദ്ധിക്കുക!


വൈദിക കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തീയതി മെയ് അഞ്ചിന് വൈകുന്നേരം 05.41 ന് ആരംഭിക്കും. ഇത് മെയ് ആറിന് ഉച്ചയ്ക്ക് 02.40 ന് അവസാനിക്കും. മെയ് അഞ്ചിനാണ് പ്രദോഷ വ്രതം ആചരിക്കുന്നത്.


ഈ പ്രദോഷ വ്രതം ഞായറാഴ്ച ആയതിനാലാണ് രവിപ്രദോഷ വ്രതം എന്ന് വിളിക്കുന്നത്. മെയ് അഞ്ചിന് വൈകുന്നേരം 06.55 മുതൽ രാത്രി ഒമ്പത് വരെ പ്രദോഷ വ്രതമെടുക്കാം.


ALSO READ: അടുക്കളയിൽ വരുത്തുന്ന ഈ തെറ്റുകൾ കുടുംബാംഗങ്ങൾക്ക് ദോഷം ചെയ്യും; ശ്രദ്ധിക്കുക!


രവിപ്രദോഷ വ്രതം ആചരിക്കുന്ന വ്യക്തിക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. ഭഗവാൻ ശിവൻ ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ദോഷങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.