Shani Jayanti 2024: അറിയാതെ പോലും ചെയ്യുന്ന ഈ തെറ്റുകൾ ശനിയുടെ കോപം ക്ഷണിച്ചുവരുത്തും; ഈ ദിവസം ശ്രദ്ധിക്കുക!

Shani Jayanti 2024 Date: വർഷത്തിൽ രണ്ട് തവണയാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ചില സ്ഥലങ്ങളിൽ വൈശാഖ അമാവാസിയിലും ചില സ്ഥലങ്ങളിൽ ജ്യേഷ്ഠ മാസത്തിലെ അമാവാസിയിലുമാണ് ശനി ജയന്തി ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 4, 2024, 05:53 PM IST
  • ശനി ജയന്തി ദിനത്തിൽ ശനി ദേവന് പ്രത്യേക പൂജകൾ അർപ്പിക്കുന്നത് പോലെ പ്രധാനമാണ് ചില കാര്യങ്ങൾ ചെയ്യാതിരിക്കുന്നതും
  • ശനി ജയന്തി ദിനത്തിൽ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യുന്നത് ദോഷമായിത്തീരും
Shani Jayanti 2024: അറിയാതെ പോലും ചെയ്യുന്ന ഈ തെറ്റുകൾ ശനിയുടെ കോപം ക്ഷണിച്ചുവരുത്തും; ഈ ദിവസം ശ്രദ്ധിക്കുക!

സൂര്യപുത്രനായ ശനി ദേവന്റെ ജന്മദിനം വളരെ വിശേഷപ്പെട്ട ദിവസമാണ്. ശനി ജയന്തി ദിനത്തിൽ ശനി ദേവന് പ്രത്യേക പൂജകൾ ചെയ്യുന്നത് ഭക്തർക്ക് അനു​ഗ്രഹവും ഐശ്വര്യവും നൽകും. വർഷത്തിൽ രണ്ട് തവണയാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ചില സ്ഥലങ്ങളിൽ വൈശാഖ അമാവാസിയിലും ചില സ്ഥലങ്ങളിൽ ജ്യേഷ്ഠ മാസത്തിലെ അമാവാസിയിലുമാണ് ശനി ജയന്തി ആഘോഷിക്കുന്നത്.

ഈ വർഷം വൈശാഖ അമാവാസി മെയ് എട്ടിനും ജ്യേഷ്ഠ അമാവാസി ജൂൺ ആറിനും ആണ്. അതിനാൽ, ഈ വർഷം ഈ രണ്ട് ദിവസങ്ങളിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ശനി ജയന്തി ദിനത്തിൽ ശനി ദേവന് പ്രത്യേക പൂജകൾ അർപ്പിക്കുന്നത് പോലെ പ്രധാനമാണ് ചില കാര്യങ്ങൾ ചെയ്യാതിരിക്കുന്നതും. ശനി ജയന്തി ദിനത്തിൽ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യുന്നത് ദോഷമായിത്തീരും.

ശനിയുടെ കോപം സാമ്പത്തിക നഷ്ടം, ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ, പുരോ​ഗതിയില്ലായ്മ എന്നിവയ്ക്ക് കാരണമാകും. ഏതെല്ലാം തെറ്റുകളാണ് ശനിയുടെ കോപത്തിന് ഇരയാക്കുകയെന്ന് അറിയാം. ശനി ജയന്തി ദിനത്തിൽ ഈ പ്രവൃത്തികൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം. അല്ലാത്തപക്ഷം, വലിയ ദോഷങ്ങൾ സംഭവിക്കും.

ALSO READ: പൂജക്കെടുക്കുന്ന സാത്വിക പുഷ്പം; നിവേദ്യത്തിൽ നിന്ന് അരളിപ്പൂ ഒഴിവാക്കിയത് എന്തുകൊണ്ട്?

ശനി ദേവനെ പൂജിക്കുമ്പോൾ ഒരിക്കലും ചെമ്പ് പാത്രങ്ങൾ ഉപയോ​ഗിക്കരുത്. ചെമ്പ് സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ശനിയും സൂര്യനും തമ്മിൽ ശത്രുതയുണ്ട്. സൂര്യൻ ശനിയുടെ പിതാവാണെങ്കിലും ശത്രുതയിലാണ്. അതിനാൽ തന്നെ ശനിദേവനെ പൂജിക്കുമ്പോൾ ഒരിക്കലും ചെമ്പ് പാത്രങ്ങൾ ഉപയോ​ഗിക്കരുത്.

ശനിയുടെ ദർശനം ഒഴിവാക്കണം. ശനി ദേവനെ ആരാധിക്കുമ്പോൾ ഒരിക്കലും വി​ഗ്രഹത്തിന് നേരെ നിൽക്കരുത്. ശനി ദേവന്റെ വി​ഗ്രഹത്തിൽ കണ്ണുകളിലേക്ക് നോക്കരുത്. പകരം പാദങ്ങളിൽ നോക്കി പൂജ അർപ്പിക്കുക. ശനിദേവന്റെ ദർശനം ഉണ്ടാകുന്നത് ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വസിക്കുന്നത്.

മുഖം പടിഞ്ഞാറ് ദിശയിൽ വരുന്ന വിധത്തിൽ വേണം ശനി ദേവനെ ആരാധിക്കേണ്ടത്. ശനിദേവന്റെ കണ്ണുകളിലേക്ക് നോക്കുകയോ നേരിട്ട് ദർശനം ഏൽക്കുകയോ ചെയ്യരുത്. ഇത് ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും.

ALSO READ: അടുക്കളയിൽ വരുത്തുന്ന ഈ തെറ്റുകൾ കുടുംബാംഗങ്ങൾക്ക് ദോഷം ചെയ്യും; ശ്രദ്ധിക്കുക!

ശനി ജയന്തി ദിനത്തിൽ ഉപ്പ്, ഇരുമ്പ്, എണ്ണ എന്നിവ വാങ്ങുകയോ മറ്റൊരാൾക്ക് നൽകുകയോ ചെയ്യരുത്. ഇത് ജീവിതത്തിൽ ദുരിതങ്ങൾ സംഭവിക്കുന്നതിന് കാണമാകുമെന്നാണ് വിശ്വാസം. ശനി ജയന്തി ദിനത്തിൽ മൃ​ഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കരുത്. ഇത് ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ശനി ജയന്തി ദിനത്തിൽ ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കരുത്.

ശനി ജയന്തി ദിനത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുന്നതും ലഹരിപദാർഥങ്ങൾ ഉപയോ​ഗിക്കുന്നതും ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ഇവ ഒഴിവാക്കണം. ശനി കർമ്മഫലങ്ങൾ നൽകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, നിസഹായരായ ആളുകളെയും ദരിദ്രരെയും ഈ ദിവസം ഉപദ്രവിക്കരുത്. ആരെയും വഞ്ചിക്കരുത്. ഇത് ശനിയുടെ കോപത്തിനും ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News