Samudrik Shastra About Feet: സാമുദ്രിക് ശാസ്ത്രത്തില്‍ മനുഷ്യ ശരീരാവയവങ്ങളുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളെയും കുറിച്ച് പറയുന്നുണ്ട്. അതായത്, സാമുദ്രിക് ശാസ്ത്ര പ്രകാരം, ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ആ വ്യക്തിയുടെ അവയവങ്ങളുടെ ഘടനയുടെ അടിസ്ഥാനത്തിൽ അറിയാന്‍ സാധിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

സാമുദ്രിക് ശാസ്ത്രം പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ പാദങ്ങള്‍ ആ വ്യക്തിയുടെ ഭാഗ്യത്തെ ഒരു പരിധി വരെ നിയന്ത്രിക്കുന്നു. അതായത്, നിങ്ങളുടെ പാദങ്ങള്‍ വരാനിരിയ്ക്കുന്ന ശുഭ, അശുഭ കാര്യങ്ങളുടെ സൂചന നല്‍കുന്നു.


Also Read:  Immunity Booster: പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം, നിങ്ങളുടെ അടുക്കളയിലെ അല്പം മഞ്ഞള്‍ മാത്രം മതി


നമുക്കറിയാം, പാവനമായ ഒരു സ്ഥലത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ അല്ലെങ്കില്‍ വധു വിവാഹം കഴിഞ്ഞ് ആദ്യം ഭര്‍തൃ ഗൃഹത്തില്‍ പ്രവേശിക്കുമ്പോള്‍ വലതുകാല്‍ വച്ചാണ് കയറുക. അതായത്, വലതുകാല്‍ വച്ച് കയറുക എന്ന പാരമ്പര്യം ഏറെ പഴക്കമുള്ളതാണ്.  ജാതി മത ഭേദമെന്യേ ഈ പാരമ്പര്യം പിന്‍തുടരുന്നതായി നമുക്കറിയാം.  നാം പിന്തുടരുന്ന ഈ പാരമ്പര്യത്തിന് പിന്നില്‍ ഒരു വിശ്വാസമാണ്.  ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടില്‍  സന്തോഷം ഉണ്ടാകുന്നു, പോസിറ്റീവിറ്റി നിലനിൽക്കുന്നു. എന്നാല്‍, ഇടത്, അല്ലെങ്കില്‍ എതിർ പാദം ആദ്യം വയ്ക്കുന്നത് നിഷേധാത്മകതയുടെ അടയാളമാണ്. ഇത് വീട്ടില്‍ അശാന്തി നല്‍കും.  


Also Read:  Union Budget 2023: അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് പിന്നിലെ ശില്‍പികള്‍ ഇവരാണ്


എന്നാല്‍ നിങ്ങള്‍ക്കറിയുമോ?  ഇക്കാര്യം വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴും ശ്രദ്ധിക്കണം. അതായത്, ഒരു വ്യക്തി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഏത് പാദമാണ് ആദ്യം പുറത്തെടുക്കേണ്ടതെന്നും സമുദ്രീക്ഷാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. കാരണം വീട്ടിൽ നിന്ന് കാലുകൾ അകറ്റി നിർത്തുന്ന സ്ഥാനം നിങ്ങളുടെ ജോലിയുടെ ശുഭ, അശുഭകരമായ ഫലങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങൾ വലതു കാൽ പുറത്തെടുത്താൽ, നിങ്ങൾ പോകുന്ന ജോലിയിൽ നിങ്ങൾക്ക് തീർച്ചയായും വിജയം ലഭിക്കും.
   
അതായത്, ഒരു ശുഭ കാര്യത്തിനായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍  ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ശുഭകാര്യങ്ങൾക്കായി, ചില നല്ല ജോലികൾക്കായി വീട്ടിൽ നിന്ന്  പുറപ്പെടുന്ന  അവസരത്തില്‍  വലതു കാൽ  വച്ച്  ഇറങ്ങാന്‍ ശ്രദ്ധിക്കുക.  ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ജോലികളും മംഗളകരമായി പൂര്‍ത്തിയാകും.  നല്ല  കാര്യത്തിനായി വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും.


സാമുദ്രിക് ശാസ്ത്രത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. നമ്മുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാന്‍ ഉതകുന്നതും ഏറെ പ്രയോജനകരമായതുമായ കാര്യങ്ങള്‍  സാമുദ്രിക് ശാസ്ത്രത്തില്‍  പറയുന്നുണ്ട്.    



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.