Immunity Booster: പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം, നിങ്ങളുടെ അടുക്കളയിലെ അല്പം മഞ്ഞള്‍ മാത്രം മതി

Immunity Booster:  ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും മഞ്ഞളിനുള്ള സ്ഥാനം അതുല്യമാണ്. ആയുര്‍വേദത്തില്‍ മഞ്ഞളിന്‍റെ ഗുണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്.  കൂടാതെ, ഇന്ത്യന്‍ വിഭവങ്ങളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടില്‍ മഞ്ഞള്‍ അഭിഭാജ്യ ഘടകമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 03:48 PM IST
  • ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും മഞ്ഞളിനുള്ള സ്ഥാനം അതുല്യമാണ്. ആയുര്‍വേദത്തില്‍ മഞ്ഞളിന്‍റെ ഗുണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. കൂടാതെ, ഇന്ത്യന്‍ വിഭവങ്ങളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടില്‍ മഞ്ഞള്‍ അഭിഭാജ്യ ഘടകമാണ്.
Immunity Booster: പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം, നിങ്ങളുടെ അടുക്കളയിലെ അല്പം മഞ്ഞള്‍ മാത്രം മതി

Immunity Booster: നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ചെറുക്കാന്‍ ശരീരത്തെ സഹായിയ്ക്കുകയും ചെയ്യുന്ന ഒന്നാണ് നമ്മുടെ അടുക്കളയില്‍ സുലഭമായ മഞ്ഞള്‍.

ശൈത്യകാലം അല്ലെങ്കില്‍ മഴക്കാലം എത്തുന്നതോടെ രോഗങ്ങളുടെയും വരവായി. അതായത് ഈ കാലാവസ്ഥകളില്‍ നമ്മുടെ പ്രതിരോധശേഷി പലപ്പോഴും കുറയുന്നു. ഇത് നമ്മെ പെട്ടെന്ന് രോഗാവസ്ഥയിലേയ്ക്ക് നയിക്കും. ഈ സമയത്ത്  ജലദോഷം, ചുമ, പനി തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ കൂടെക്കൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.  എന്നാല്‍, ഇത്തരം ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള വഴി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്‌ എന്നതാണ് വസ്തുത. അതായത്, നമ്മുടെ അടുക്കളയില്‍ കാണുന്ന മഞ്ഞള്‍ ഇതിനുള്ള ഒരു ഉത്തമ പരിഹാരമാണ്. 

Also Read:  Microsoft Lay Off: ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ മൈക്രോസോഫ്റ്റ്, ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

മഞ്ഞളിന്‍റെ ഗുണങ്ങള്‍ നമുക്കറിയാം. ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും മഞ്ഞളിനുള്ള സ്ഥാനം അതുല്യമാണ്. ആയുര്‍വേദത്തില്‍ മഞ്ഞളിന്‍റെ ഗുണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്.  കൂടാതെ, ഇന്ത്യന്‍ വിഭവങ്ങളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടില്‍ മഞ്ഞള്‍ അഭിഭാജ്യ ഘടകമാണ്.  

Also Read:  Union Budget 2023: അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് പിന്നിലെ ശില്‍പികള്‍ ഇവരാണ്

നമ്മുടെ ഭക്ഷണത്തിൽ മഞ്ഞൾ എങ്ങനെ ഉൾപ്പെടുത്താം എന്ന് നോക്കാം.

മഞ്ഞൾ പാലിന് മഞ്ഞുകാലത്ത് ചൂട് നിലനിർത്താൻ കഴിയും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും ഇത് ഉപയോഗപ്രദമാണ്.
 
ശൈത്യകാലത്തും മഴക്കാലത്തും പ്രഭാതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചൂട് ചായയാണ്.  ആ സമയത്ത് സാധാരണ ചായയ്ക്ക് പകരം മഞ്ഞൾ ചായ ഉപയോഗിക്കാം. ഈ ആരോഗ്യകരമായ ശീലം നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷവുമായി, പനി ,ചുമ തുടങ്ങിയ പലതരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

നമുക്ക് ഒരു ടീസ്പൂൺ തേനില്‍ അല്പം പച്ച മഞ്ഞളും രണ്ട്  കുരുമുളകും ചേർത്ത് കഴിയ്ക്കാം. ഈ സൂപ്പര്‍ ഫുഡ്‌ നമ്മുടെ ശരീരത്തിന് ഏറെ ഉത്തമമാണ്. 

നിങ്ങളുടെ ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നത് സൈനസ് ലക്ഷണങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.
 
മഞ്ഞളിന്‍റെ ആരോഗ്യഗുണങ്ങള്‍ അറിയാം  

മഞ്ഞൾ ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ക്യാൻസർ തടയാൻ സഹായിക്കുമെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ക്യാൻസർ കോശങ്ങളുടെയും ട്യൂമറുകളുടെയും വളർച്ച തടയാനും ഈ രോഗം പടരുന്നത് തടയാനും മഞ്ഞൾപ്പാൽ സഹായിക്കും. ആന്‍റിവൈറൽ, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മഞ്ഞൾപ്പാല്‍ ജലദോഷത്തിനും ചുമയ്ക്കും മികച്ച പ്രതിവിധിയായി കണക്കാക്കപ്പെടുന്നു.  

ശരീരവേദനയ്ക്ക്  പ്രത്യേകിച്ച് നടുവേദനയ്ക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ്  മഞ്ഞള്‍പ്പാല്‍. മഞ്ഞള്‍പ്പാല്‍ നട്ടെല്ലിനും സന്ധികൾക്കും ബലം നൽകാന്‍  സഹായിക്കും. മഞ്ഞൾപ്പാല്‍ സ്ഥിരമായി കുടിയ്ക്കുന്നത്  ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. നിങ്ങളുടെ ശരീരത്തിൽ കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ ചർമ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളും നേർത്ത വരകളും തടയാനും ഇത് സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News