Bedroom Vastu: കുടുംബബന്ധങ്ങള്‍ എന്നും ഊഷ്മളമായി സൂക്ഷിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍, ചിലപ്പോള്‍ നാമറിയാതെ തന്നെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. അകാരണമായി ഉടലെടുക്കുന്ന ഇത്തരം പ്രശ്നങ്ങളുടെ കാരണം നാം കിടപ്പുമുറിയിലോ വീട്ടിലോ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കളുടെ പ്രഭാവമാകാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Home Temple Vastu: വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല  
 
പലപ്പോഴും നാം കിടപ്പുമുറിയിൽ ഭംഗിയ്ക്കായി പല സാധനങ്ങളും വയ്ക്കാറുണ്ട്. എന്നാല്‍, അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പക്ഷെ നാം ചിന്തിച്ചിരിക്കില്ല. ഇത്തരം സാധനങ്ങള്‍ ചിലപ്പോള്‍ ഭാര്യാഭർത്താക്കന്മാരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാം. അല്ലെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കാം.   


Also Read:  Lucky Floweing Plants: ഈ പൂച്ചെടികൾ വീട്ടില്‍ നട്ടുപിടിപ്പിക്കാം, ഭാഗ്യവും പണവും വര്‍ഷിക്കും


വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച്  കിടപ്പുമുറിയിൽ വച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ നമ്മുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നു. അതായത് ചില ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ ഒരു കാരണവശാലും പാടില്ല.  ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്‌നേഹവും മാധുര്യവും നിലനിറുത്താൻ ഈ സാധനങ്ങള്‍ കിടപ്പുമുറിയില്‍ നിന്ന് ഒഴിവാക്കേണ്ടത് അനിവാര്യമാണ്.  


കിടപ്പുമുറിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ചിത്രങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം...  


1. നിങ്ങളുടെ കിടപ്പുമുറിയില്‍ കടലിന്‍റെയോ വെള്ളച്ചാട്ടത്തിന്‍റെയോ അല്ലെങ്കില്‍ വെള്ളവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍തന്നെ നീക്കം ചെയ്യാം. ഇത്തരം ചിത്രങ്ങള്‍ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിശ്വാസം കുറയ്ക്കാന്‍ ഇടയാക്കും. ഇത്തരം വെള്ളത്തിന്‍റെ ചിത്രം ദമ്പതികളുടെ ജീവിതത്തില്‍  മൂന്നാമതൊരാളുടെ വരവിനേയും സൂചിപ്പിക്കുന്നു....!!


2. നിങ്ങളുടെ വീട്ടിലോ മുറിയിലോ മഹാഭാരതത്തിന്‍റെയോ താജ്മഹലിന്‍റെയോ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടൻതന്നെ നീക്കാന്‍ ചെയ്യുക. ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ നെഗറ്റീവ് എനർജി സൃഷ്ടിക്കുമെന്ന്  മാത്രമല്ല, ആ വീട്ടില്‍ താമസിക്കുന്ന ആളുകളുടെ മനസിലും നെഗറ്റിവിറ്റി സൃഷ്ടിക്കും.


3. നിങ്ങളുടെ വീട്ടിൽ വന്യ മൃഗങ്ങളുടെയോ ഉപദ്രവകാരികളായ പക്ഷികളുടെയോ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അവ ഉടൻ തന്നെ മാറ്റുക. ഇത്, വ്യക്തികളില്‍ ദേഷ്യം വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല സന്തോഷം ഇല്ലാതാക്കും. നിങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ കിടപ്പുമുറിയില്‍ ഒരു പ്രാവിന്‍റെയോ മറ്റേതെങ്കിലും പക്ഷിയുടെയോ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതും മാറ്റുക. ഇത് സന്താന ഭാഗ്യം ഇല്ലാതാക്കും.  


4. കിടപ്പുമുറിയില്‍ ഒരിയ്ക്കലും പൂർവ്വികരുടെ ചിത്രം വയ്ക്കരുത്, ഇത് വീട്ടിൽ നെഗറ്റീവ് എനര്‍ജി   സൃഷ്ടിക്കും.


(നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനുമായി ബന്ധപ്പെടുക) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.