Zodiac Sign: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ കാണാൻ സാധിക്കുമെന്നാണ്. മാത്രമല്ല രാശിയുടെ അടിസ്ഥാനത്തിൽ ഒരാളെ കുറിച്ച് പലതും അറിയാൻ കഴിയുമെന്നും വിശ്വാസമുണ്ട്. ഒരു വ്യക്തിയുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ അവന്റെ രാശി നിർണ്ണയിക്കപ്പെടുന്നു. രാശിയിൽ നിന്നും വ്യക്തിയുടെ സ്വഭാവവും ഭാവിയും അറിയാൻ കഴിയും. അത്തരത്തിലുള്ള രണ്ട് രാശികളെ കുറിച്ച് നമുക്ക് നോക്കാം.  ഇവർക്ക് കുബേര ദേവന്റെ കൃപയുണ്ടാകും.  ഇവർ ജീവിതത്തിൽ ധാരാളം പണം സമ്പാദിക്കും. ഇവരെ സമ്പന്നരുടെ കൂട്ടത്തിലാണ് കണക്കാക്കുന്നത്.   ഇവർ അമ്പാനിയെപ്പോലെ ഉയർച്ചകളിലെത്തുമെന്നും പറയപ്പെടുന്നു.   അത് ഏത് 2 രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: March Lucky Rashi: ഇവരാണ് മാർച്ചിലെ ആ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം പുരോഗതിയും!


2022  ലെ ഫോർബ്‌സ് ബില്യണയർമാരുടെ പട്ടികയിലുള്ള 268 ശതകോടീശ്വരന്മാരിൽ 32 ശതകോടീശ്വരന്മാരും തുലാം രാശിക്കാരാണ്. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 23 വരെ ജനിച്ചവരാണ് തുലാം രാശിയിലുള്ളവർ.  തുലാം രാശിക്ക് ശേഷം അടുത്തത് പറയുന്നത് മീന രാശിക്കരെയാണ്.  ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിൽ ഏകദേശം 29 ഓളം കോടീശ്വരൻമാർ മീനരാശിക്കാരാണ്. ഈ രീതിയിൽ കോടീശ്വരന്മാരിൽ ഏറ്റവും വലിയ രണ്ടാമത്തെ രാശിയാണ് മീനം എന്ന് നമുക്ക് പറയാം.


Also Read: Chandra Mangal Gochar 2023: മഹാലക്ഷ്മി രാജയോഗത്തിലൂടെ ഫെബ്രുവരി 26 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും! 


ഇനി തുലാം, മീനം അല്ലാതെ മറ്റൊരു രാശിയെക്കുറിച്ച് പറയുന്നുണ്ടെങ്കിൽ അത് മകരം രാശിയാണ്.  കോടീശ്വരന്മാരുടെ പട്ടികയിലെ 5.5 ശതമാനം ആളുകളും മകരം രാശിക്കാരാണ്. ജ്യോതിഷികൾ പറയുന്നതനുസരിച്ചു ധനാനുഗ്രഹം ശരിക്കും കിട്ടിയിട്ടുള്ള ആളുകളാണ് ഈ രാശിക്കാർ.   ഇവർ അതീവ ഭാഗ്യവാന്മാരാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഇവർക്ക് കുബേരന്റെയും ലക്ഷ്മി ദേവിയുടെയും കൃപയുണ്ടാകും. ഇതിലൂടെ ഇവരുടെ മഹത്വം ലോകമെമ്പാടും അറിയുകയും ചെയ്യും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.